സൗദി ചലച്ചിത്രോത്സവത്തിന്റെ ഒമ്പതാം പതിപ്പ് കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ (ഇത്റ)യിൽ മേയ് നാലിന് ആരംഭിക്കും. ഇത്തവണ കോമഡി സിനിമകളാണ് പ്രധാന പ്രമേയം. സൗദി സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ചലച്ചിത്ര കമീഷന്റെ പിന്തുണയോടെയാണ് ചലച്ചിത്രോത്സവം അരങ്ങേറുന്നത്. സൗദിയിൽ സിനിമ വ്യവസായം ആരംഭിച്ചശേഷം ചലച്ചിത്ര കമീഷന്റെ അനുമതിയോടെ അരങ്ങേറുന്ന രണ്ടാമത്തെ ചലച്ചിത്രോത്സവമാണിത്. സൗദിയെ ലോക സിനിമയുടെ കേന്ദ്രമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് അതിദൂരം സഞ്ചരിച്ച സൗദി സിനിമയുടെ ഗരിമ കൂടി ഒമ്പതാമത് ചലച്ചിത്രോത്സവത്തിൽ പ്രകടമാകും. […]Read More
Tags :news
2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ ഉദ്യോഗസ്ഥരോട് ആപ്പിളിന്‍റെ ഐഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ റഷ്യ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നിലവിൽ ഐഫോൺ ഉപയോഗിക്കുന്നവർ ഈ മാസം അവസാനത്തോടെ ഫോൺ മാറ്റണമെന്നാണ് ആവശ്യപ്പെട്ടതെന്ന് റഷ്യൻ പത്രമായ കൊമ്മേഴ്‌സന്റ് റിപ്പോർട്ട് ചെയ്തു. കൂടാതെ, പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന്‍ ഉപ തലവന്‍ സെര്‍ജി കിരിയോങ്ക ഒരു സെമിനാറിനിടയിൽ ഇക്കാര്യം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ, ഏപ്രില്‍ ഒന്നോടെ ഉദ്യോഗസ്ഥര്‍ക്കെല്ലാം ഫോണുകള്‍ മാറ്റി റഷ്യന്‍ നിര്‍മ്മിത സോഫ്റ്റ്‌വെയറായ അറോറയോ ആന്‍ഡ്രോയിഡോ ചൈനീസ് സോഫ്റ്റ്‌വെയറുകളോ […]Read More
വിനോദസഞ്ചാരികൾക്ക് താജ്മഹലിൽ രാത്രിയിൽ സന്ദർശിക്കാൻ കഴിയില്ല. റമദാൻ കാലത്താണ് രാത്രി സന്ദർശനം വിലക്കിയിരിക്കുന്നത്. സന്ദർശകർക്ക് രാത്രി വിലക്കുണ്ടെങ്കിലും പ്രദേശവാസികൾക്ക് തറാവീഹ് നമസ്കാരത്തിന് സമീപത്തെ പള്ളിയിൽ എത്താനാകും. വിശ്വാസികൾക്ക് രാത്രി 7.45 മുതൽ 11 വരെ കിഴക്കു ഭാഗത്തെ ഗേറ്റിലൂടെ പ്രവേശിക്കാനും പുറത്തുകടക്കാനുമാകുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു. പ്രാർത്ഥനക്ക് എത്തുന്നവർ പേര്, ആധാർ കാർഡ് നമ്പർ, ഫോൺ നമ്പർ, വീട്ടുവിലാസം എന്നിവ ഗേറ്റിൽ നൽകണം. സുപ്രീം കോടതി വിധി പ്രകാരം എല്ലാ മാസവും പൗർണ്ണമി […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില 44000 ത്തിൽ എത്തി. ഇന്നലെ സ്വർണവില 200 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 20 രൂപ ഉയർന്നു. 5500 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ കൂടി. വിപണി വില 4570 രൂപയാണ്.Read More
ആന്റിബയോട്ടിക് അമിത ഉപയോഗം അപസ്മാരസാധ്യത ഉണ്ടാക്കാനും അവയുടെ തീവ്രത വര്‍ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് പഠനം. കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര പഠനവകുപ്പിലെ അസി. പ്രഫസര്‍ ഡോ. ബിനു രാമചന്ദ്രനുകീഴില് ഗവേഷണം നടത്തുന്ന ധനുഷ ശിവരാജന്റെ പഠനത്തിലാണ് കണ്ടെത്തല്‍. ഗവേഷണ പഠനം എക്സ്പിരിമെന്റല്‍ ബ്രെയിന്‍ റിസര്‍ച് എന്ന പ്രമുഖ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു. ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതവും അമിതവുമായ ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. സര്വകലാശാാല പഠനവകുപ്പിലെ സീബ്ര മത്സ്യങ്ങളിലായിരുന്നു പഠനം. പെന്സിലിന് ജി, സിപ്രഫ്ലോക്സാസിന് തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ മത്സ്യങ്ങളില്‍ പ്രയോഗിച്ചായിരുന്നു […]Read More
കേരഫെഡിൽ അസി. മാനേജർ (ഫിനാൻസ് & ഓഡിറ്റ്), അക്കൗണ്ടന്റ്, എൽ.ഡി. ടൈപ്പിസ്റ്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. അപേക്ഷ 30ന് വൈകിട്ട് 5നകം മാനേജിങ് ഡയറക്ടർ, കേരഫെഡ്, കേരാ ടവർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2320504, 2326209. വെബ്സൈറ്റ്: www.kerafed.com.Read More
രാജ്യത്തെ ബി.ആർക് പ്രവേശനത്തിനുള്ള നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർകിടെക്ചർ (നാറ്റ 2023) രജിസ്ട്രേഷൻ 20 മുതൽ ഏപ്രിൽ പത്തുവരെ നടത്താം. ഫീസ് 2000 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 1500 മതി. മൂന്നുതവണയായാണ് പരീക്ഷ. ആദ്യ പരീക്ഷ ഏപ്രിൽ 21നും രണ്ടാമത്തേത് മേയ് 28നും മൂന്നാമത്തേത് ജൂലൈ ഒമ്പതിനും നടത്തുമെന്ന് കൗൺസിൽ ഓഫ് ആർകിടെക്ചർ അറിയിച്ചു. രാവിലെ പത്തു മുതൽ ഒന്നുവരെയും ഉച്ചക്കുശേഷം 2.30 മുതൽ 5.30 വരെയുമായി ഓരോ ദിവസവും രണ്ട് […]Read More
ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് മുഖക്കുരു, മുഖത്തെ ചുളിവുകൾ, കറുത്ത പാടുകള്‍, കരുവാളിപ്പ് എന്നിവ അകറ്റാനും ചര്‍മ്മം തിളങ്ങാനും, നിറം വയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ, കണ്ണിന് ചുറ്റുമുള്ള കറുത്തപാട് അകറ്റാനും ചുണ്ടുകള്‍ക്ക് നിറം വയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കും. *രണ്ട് ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ മിശ്രിതമാക്കി മുഖത്തിടുക. 15 മിനിറ്റിന് ശേഷം മുഖം ചെറുചൂടുവെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇങ്ങനെ ചെയ്യാം. നിറം വയ്ക്കാൻ ഈ ഫേസ് […]Read More
ഖത്തറിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ‘900 പാർക്ക്’ (നയൻ ഹണ്ട്രഡ് പാർക്ക്) റമദാനിൽ സന്ദർശകർക്കായി വീണ്ടും തുറന്നുനൽകും. ഭക്ഷ്യ വിഭവങ്ങളും വിനോദ പരിപാടികളും കളിയിടങ്ങളും കുട്ടികൾക്കുള്ള വിനോദ മേഖലകളും മ്യൂസിക്കും ഡാൻസും ഉൾക്കൊള്ളുന്ന പാർക്ക് റമദാൻ ഒന്നിനുതന്നെ തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചു. ടിക്കറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം ഏർപ്പെടുത്തുന്നത്. 12 വയസ്സിന് മുകളിലുള്ളവർക്ക് 25 റിയാലാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. രാത്രി ഏഴ് മുതൽ പുലർച്ച രണ്ടുവരെയാണ് പ്രവർത്തന സമയം. ആഴ്ചയിൽ എല്ലാ ദിവസവും പാർക്ക് […]Read More
സൗദിയിലെ രാജ്യത്തെ ആദ്യ വിദേശഭാഷാ എഫ്.എം റേഡിയോ നിലയങ്ങൾ ജൂലൈ മുതൽ സംപ്രക്ഷേപണം ആരംഭിക്കും. ജിദ്ദയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ക്ലസ്റ്റർ അറേബ്യയാണ് പുതിയ എഫ്.എം റേഡിയോയുമായി രംഗത്തുവരുന്നത്. കാപിറ്റല്‍ റേഡിയോ നെറ്റ്വർക്ക് എന്ന ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കീഴിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫിലിപ്പീൻസ് ഭാഷ തഗലോഗ് എന്നീ ഭാഷകളിലാണ് എഫ്.എം റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നതെന്ന് കമ്പനി സാരഥികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ എഫ്.എം റേഡിയോ സൗദിയിലെ താമസക്കാർക്കും രാജ്യത്തെ ഉംറ, ഹജ്ജ് തീർഥാടകർക്കും സന്ദർശകർക്കും […]Read More