സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന. ഇന്ന് 765 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ 20 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്ന കണക്കും സംസ്ഥാന ആരോഗ്യവകുപ്പ് ഇന്ന് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണ് വ്യാപിക്കുന്നതെന്ന് വ്യക്തമായി. പ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ആർസിസി, മലബാർ കാൻസർ സെന്റർ, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവ കോവിഡ് രോഗികൾക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ പ്രത്യേകം റിപോർട്ട് ചെയ്യാനും ആശുപത്രികൾക്ക് നിർദേശം നൽകി. […]Read More
Tags :news
ദുബൈ സർക്കാരിൽ ജോലി ആഗ്രഹിക്കുന്ന പ്രവാസികൾക്ക് അവസരം. 50,000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന ജോലി ഒഴിവുകളാണ് വിവിധ വകുപ്പുകളിലുള്ളത്. ആർ.ടി.എ, ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷൻ, ദുബൈ വുമൻ എസ്റ്റാബ്ലിഷ്മെന്റ്, സാമ്പത്തിക കാര്യ വിഭാഗം, മുഹമ്മദ് ബിൻ റാശിദ് സ്കൂൾ ഓഫ് ഗവൺമെന്‍റ് തുടങ്ങിയവയിലാണ് ഒഴിവുള്ളത്. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാൻ കഴിയും. https://jobs.dubaicareers.ae എന്ന വെബ്സൈറ്റിലെ ജോബ് സേർച്ച് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ ജോലിക്ക് അപേക്ഷിക്കാം.Read More
സാമ്പത്തിക രംഗത്ത് രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രതീക്ഷയായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ആഗോള തലത്തിൽ 277 ബ്രാഞ്ചുകളെന്ന നേട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി പത്ത് ശാഖകൾ കൂടി ഇന്ത്യയിൽ ആരംഭിക്കുന്നു. കേരളത്തിലെ തിരുവനന്തപുരത്ത് നാലും, ആലപ്പുഴയിൽ ഒരു ശാഖയും, തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ അഞ്ച് ശാഖകളുമാണ് ആരംഭിച്ചത്. പത്ത് ബ്രാഞ്ചുകളും ഒരേ സമയം ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് പാറശ്ശാല, ഉച്ചക്കട, വിതുര, മാറനല്ലൂർ; ആലപ്പുഴയിലെ നൂറനാട്, കോയമ്പത്തൂരിലെ […]Read More
കാലിക്കറ്റ് സര്‍വകലാശലക്ക് കീഴിലെ തൃശൂരിലുള്ള സ്കൂള്‍ ഓഫ് ഡ്രാമ ആൻഡ് ഫൈന്‍ ആര്‍ട്സില്‍ എം.ടി.എ., എം.എ. മ്യൂസിക് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ്, അഭിരുചി പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഏപ്രില്‍ 17 ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാനവര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0487 2385352, 6282291249, 9447054676.Read More
മെയ് 20നകം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും. വെള്ളിയാഴ്ച സ്കൂളുകൾ അടക്കും. ജൂൺ ഒന്നിനുതന്നെ അടുത്ത അധ്യയനവർഷം സ്കൂളുകൾ തുറക്കും. ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17ന് ആരംഭിക്കും. മെയ് രണ്ടിനുശേഷം ടി.സി കൊടുത്തുള്ള പ്രവേശനം നടത്തും.Read More
അപൂർവങ്ങളിൽ അപൂർവ്വമായി കണക്കാക്കപ്പെടുന്ന 35 മില്യൺ ഡോളർ വിലമതിക്കുന്ന രത്നം വില്പനയ്ക്ക്. ന്യൂയോർക്കിൽ നടക്കുന്ന മാഗ്നിഫിസന്റ് ജ്വല്ലുകളുടെ വിൽപ്പനയുടെ ഭാഗമായാണ് സോത്തെബിസ് ഈ അപൂർവരത്നം ലേലം ചെയ്യാൻ ഒരുങ്ങുന്നത്. എറ്റേണൽ പിങ്ക് എന്ന് വിളിക്കപ്പെടുന്ന അപൂർവ റോസി-പർപ്പിൾ ഡയമണ്ട് ആണ് വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ജൂണിലാണ് ലേലം നടക്കുന്നത്. 10.57 കാരറ്റ് ഉള്ള ഡയമണ്ട് ഇതുവരെ ലേലത്തിൽ വെച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള പർപ്പിൾ-പിങ്ക് വജ്രമാണ്. ലോകത്തിലെ തന്നെ അപൂർവ്വമായ രത്നങ്ങളിൽ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സോത്തെബിസ് പുറത്തുവിടുന്ന […]Read More
കോഴിക്കോട്, കൊച്ചി സെക്ടറിലുകളിലേക്ക് ടിക്കറ്റ് നിരക്ക് കുറച്ച് ഒമാൻ എയർ. മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് 44 റിയാലും കൊച്ചിയിലേക്ക് പല ദിവസങ്ങളിലും 45 റിയാലുമാണ് നിരക്ക്. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ദിവസവും രണ്ട് സർവിസാണ് നടത്തുന്നത്. മസ്കറ്റിൽ നിന്ന് പുലർച്ച മൂന്നിന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം, രാവിലെ 8.05ന് കോഴിക്കോട്ടെത്തും. ഉച്ചക്ക് 2.05ന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് കോഴിക്കോടെത്തും. പുലർച്ച രണ്ടിന് പുറപ്പെടുന്ന വിമാനം രാവിലെ 7.15നും കാലത്ത് 8.25ന് പുറപ്പെടുന്ന വിമാനം […]Read More
അര്‍ബുദചികിത്സക്ക് മാത്രമായി അബൂദബിയില്‍ വിപുല സൗകര്യങ്ങളുമായി ആരോഗ്യകേന്ദ്രം. അബൂദബി ക്ലീവ് ലാന്‍ഡ് ക്ലിനിക്കിലാണ് ഫാത്തിമ ബിന്ത് മുബാറക് സെന്റര്‍ എന്നപേരില്‍ അര്‍ബുദ ചികിത്സാകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. നഴ്സുമാരും ചികിത്സകരും റേഡിയോളജിസ്റ്റും അടക്കം വലിയൊരു നിരയാണ് ആശുപത്രിയില്‍ സര്വസജ്ജരായുള്ളത്. 19,000 ചതുരശ്ര മീറ്ററില്‍ തയാറാക്കിയിരിക്കുന്ന സെന്ററില്‍ 32 പരിശോധനാമുറികളുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചികിത്സാമുറികളും സജ്ജമാണ്. വനിതകള്‍ക്ക് പ്രത്യേകമായി അര്‍ബുദ ചികിത്സാകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. യു.എസിലെ ക്ലീവ് ലാന്‍ഡ് ക്ലിനിക്കിന്റെ ടൗസിഗ് കാന്‍സര്‍ സെന്ററിന്റെ മാതൃകയിലാണ് അബൂദബിയിലും ഇത്തരമൊരു കേന്ദ്രം തുടങ്ങിയത്. […]Read More
എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്കായി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ 10 ദിവസത്തെ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ഏപ്രിൽ 24ന് ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ താത്പര്യമുള്ളവർ ഓഫീസുമായോ 0471- 2349232/2343395, 9446687909 എന്ന നമ്പറിലോ ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക്: http://lbt.ac.in.Read More
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റാ അനലിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം അല്ലെങ്കില്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എം.സി.എ.. സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷിക്കണം. അവസാന തീയതി ഏപ്രില്‍ 10. വിലാസം-അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, […]Read More