സ്‌കൂൾ വേനലവധിക്കാലത്ത് കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരാൻ പാഠപുസ്തകത്തിനപ്പുറത്തെ അറിവുകൾ പങ്കുവയ്ക്കുന്ന 25 ഓളം പരമ്പരകൾ കൈറ്റ് വിക്ടേഴ്‌സ് സംപ്രേഷണം ചെയ്യുന്നു. മനുഷ്യന്റെ ഉത്ഭവവും ചരിത്രവും ചർച്ച ചെയ്യുന്ന ‘മനുഷ്യൻ പരിണാമം ചരിത്രം”, നമ്മുടെ സസ്യവൈവിധ്യത്തെ പരിചയപ്പെടുത്തുന്ന ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ’, രാജ്യത്തിന്റെ ഭരണഘടനയുടെ ചരിത്രവും മൂല്യങ്ങളും ഉൾപ്പെടുത്തിയ ‘വീ ദ പീപ്പിൾ’, കായിക മത്സരങ്ങളും പരിശീലന രീതികളും ഉൾപ്പെടുത്തിയ ‘കളിയും കാര്യവും’, ഒരു ഉല്പന്നത്തിന്റെ നിർമ്മാണം മുതൽ വിപണനം വരെ പ്രതിപാദിക്കുന്ന ‘എങ്ങനെ എങ്ങന […]Read More
Tags :news
അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ ഒഴിവുള്ള വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് പഞ്ചായത്തില്‍ സ്ഥിര താമസമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. വിജയിച്ചിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിശദവിവരങ്ങള്‍ക്ക് തെക്കാട്ടുശ്ശേരി പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0478 2523206.Read More
മൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഏപ്രില്‍ മൂന്നിന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി വി എസ് സി ആന്‍ഡ് എ എച്ച്, സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474-2793464.Read More
സൗദിയിലെ ഏറ്റവും നീളം കൂടിയ ഇഫ്താർ വിരുന്ന് ഒരുക്കി അൽഖർജ് നഗരസഭ. കിങ് അബ്ദുൽ അസീസ് പാർക്കിലാണ് രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ റമദാൻ ഇഫ്താർ വിരുന്ന് ഒരുക്കിയത്. 500 മീറ്റർ നീളമുള്ള ഇഫ്താർ വിരുന്നിൽ 11,000ത്തിലധികം ഭക്ഷണവിഭവങ്ങളാണ് ഒരുക്കിയത്. പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ഏകദേശം 170 സന്നദ്ധപ്രവർത്തകരാണ് ഇത്തരത്തിൽ വിഭവങ്ങൾ ഒരുക്കി ഇഫ്താർ വിരുന്ന് തയാറാക്കിയത്. ഇത് രണ്ടാം തവണയാണ് അൽഖർജ് നഗരസഭക്ക് കീഴിൽ സൗദിയിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്ന് ഒരുക്കുന്നത്. ഒരു സാമൂഹിക പ്രവർത്തനമായാണ് […]Read More
അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന ചില തെരഞ്ഞെടുത്ത വിമാനങ്ങളിൽ യാത്രയ്ക്കായി പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ. മെയ് 15 മുതലായിരിക്കും ഇത് ലഭ്യമാക്കുകയെന്ന എയർ ഇന്ത്യ അറിയിച്ചു. ബംഗളൂരു-സാൻ ഫ്രാൻസിസ്കോ, മുംബൈ-സാൻ ഫ്രാൻസിസ്കോ, മുംബൈ-ന്യൂയോർക്ക് റൂട്ടുകളിൽ ആയിരിക്കും ആദ്യം ഇക്കോണമി ക്ലാസുകൾ ഉണ്ടാകുക. മാത്രമല്ല, ബോയിംഗ് 777-200 എൽ ആർ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന തിരഞ്ഞെടുത്ത ഫ്ലൈറ്റുകളിലാണ് പ്രീമിയം ഇക്കോണമി ക്ലാസ് ആദ്യം ലഭ്യമാകുക. ഫസ്റ്റ്, ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നീ നാല് […]Read More
രണ്ടുമാസം അടച്ചിട്ട ഇരവികുളം ദേശീയോദ്യാനം ഇന്ന് മുതൽ തുറക്കും. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് ഫെബ്രുവരി ഒന്നുമുതൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരുന്ന ഇരവികുളം ദേശീയോദ്യാനം ശനിയാഴ്ച മുതലാണ് വീണ്ടും സഞ്ചാരികൾക്കായി തുറക്കുക. ഇരവികുളത്തിന്റെ ടൂറിസം സോണായ രാജമലയിലാണ് വരയാടുകളെ അടുത്ത് കാണാനാവുക. ഫെബ്രുവരി, മാർച്ച് മാസങ്ങളാണ് വരയാടുകളുടെ പ്രസവകാലം. ഈ സീസണിൽ നൂറിൽപരം കുഞ്ഞുങ്ങളാണ് ഇതുവരെ പിറന്നത്. ഏപ്രിലിൽ വനംവന്യജീവി വകുപ്പ് നടത്തുന്ന കണക്കെടുപ്പിൽ നവജാത കുഞ്ഞുങ്ങളുടെയും മൊത്തം വരയാടുകളുടെയും എണ്ണം തിട്ടപ്പെടുത്തും. സഞ്ചാരികൾക്കായി ഒട്ടേറെ സൗകര്യങ്ങളാണ് ഉദ്യാനത്തിൽ ഒരുക്കിയിരിക്കുന്നത്. […]Read More
തിരുവനന്തപുരം ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു. ഏപ്രിൽ 1 ന് കോഴിക്കോട് ജില്ലയിലെ കാരാപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പത് മുതൽ ജോബ് ഫയർ ആരംഭിക്കും. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം. (ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ബിരുദധാരികളല്ലാത്തവരേയും പരിഗണിക്കും) പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ DWMS ൽ ലഭ്യമായിട്ടുള്ള English score Test പൂർത്തിയാക്കണം. ഇഗ്ലീഷ് ടെസ്റ്റിൽ B1, B2, […]Read More
സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് 110 രൂപയാകും. ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകൾ 515, ചെറിയ വാണിജ്യ വാഹനങ്ങൾ 165 എന്നിങ്ങനെയാണ് നിരക്ക്. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.Read More
വാർഷിക ബഹ്റൈൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ഏപ്രിൽ അഞ്ചു മുതൽ ദിയാർ അൽ മുഹറഖിലെ സൂഖ് അൽ ബഹാറയിൽ നടക്കും. ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ എല്ലാ വർഷവും നടക്കുന്ന ഫെസ്റ്റിവൽ ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക) ആണ് സംഘടിപ്പിക്കുന്നത്. സൂഖ് അൽ ബറാഹയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഏപ്രിൽ എട്ടുവരെ നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ രാത്രിയാണ് പ്രവേശനം. ഫെസ്റ്റിവലിന്റെ 29 ാം എഡിഷനാണ് ഈ വർഷം നടക്കുന്നത്. റമദാനുമായി […]Read More
ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും ക്രിക്കറ്റ് സായാഹ്നങ്ങൾ സമ്മാനിക്കുന്ന ഐ.പി.എല്ലിന് ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കം. 16ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ് മുൻ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. രാത്രി 7.30നാണ് ഐ.പി.എൽ പൂരത്തിന് കൊടിയേറുക. നാല് വർഷത്തെ ഇടവേളക്കുശേഷമാണ് ഹോം- എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തുന്നത്. 2020ലും 21ലും കോവിഡ് കാരണം യു.എ.ഇയിലായിരുന്നു ഐ.പി.എൽ നടന്നത്. കഴിഞ്ഞ വർഷം പത്ത് ടീമുകളായി മാറ്റിയെങ്കിലും മുംബൈയിലും പുണെയിലുമായിരുന്നു പ്രധാനമായും മത്സരങ്ങൾ. ഇത്തവണ […]Read More