ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണിൽ ചിത്രവസന്തം തീര്‍ത്ത് 72 കലാകാരന്‍മാര്‍. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 72 മീറ്റർ ക്യാൻവാസിൽ മൺചിത്രങ്ങൾ വരച്ച് റെക്കോർഡിട്ടു. ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ മൺചിത്രരചന ഒരുക്കിയത്. ‘ലോങ്ങസ്റ്റ് മഡ് പെയിന്റിംഗ്‘ കാറ്റഗറിയിലുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യു.ആർ.എഫ്. വേൾഡ് റെക്കോർഡാണ് ‘മണ്ണിൻ വർണ്ണ വസന്തം’ എന്ന പരിപാടി സ്വന്തമാക്കിയത്. ജൂറി ഹെഡും, ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ […]Read More
Tags :news
ഇന്ന് ദുഃഖവെള്ളി. യേശുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശു മരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്. ഇന്ന് വിവിധ ഇടങ്ങളിൽ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.Read More
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള [പ്രിലിംസ് കം മെയിൻസ് 2023-24] പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 രാവിലെ 11 മുതൽ ഉച്ച ഒരു മണി വരെ നടക്കുന്ന പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷൻ https://kscsa.org എന്ന വെബ്സൈറ്റിൽ ഏപ്രിൽ 3 […]Read More
മകൻ അനിൽ ആന്‍റണി ബി.ജെ.പിയിൽ ചേർന്നത് വളരെ വേദനിപ്പിച്ചെന്നും തെറ്റായ തീരുമാനമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണി. അവസാനശ്വാസം വരെ ബി.ജെ.പിക്കും ആർ.എസ്.എസിനെതിരെയും പോരാടും. മകനും മുൻ പ്രഫഷനൽ കോൺഗ്രസ് നേതാവുമായ അനിൽ ആന്‍റണി ബി.ജെ.പിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണീരണിഞ്ഞാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. കൂറ് ഗാന്ധി കുടുംബത്തോടാണ്. 82 വയസ്സായി. ഇനി ജീവിതം എത്രകാലം ഉണ്ടാകും എന്നറിയില്ല. എത്രയായാലും അവസാനം ശ്വാസംവരെ താൻ […]Read More
തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2022-23 വർഷം പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികളുടെ ഒന്നാം വർഷ പി.ജി ക്ലാസ് ഈ മാസം പത്തിന് ആരംഭിക്കും. വിദ്യാർഥികൾ അതാതു കോളേജുകളിൽ അന്നേ ദിവസം രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ്.Read More
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന് കീഴിൽ 45,600-95,600 എന്ന ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിച്ചു വരുന്ന M.Sc (Physics/ Chemistry/ Mathematics/ Electronics/ Computer Science) അല്ലെങ്കിൽ B.Tech (Mechanical/ Electrical or Electronics & Communication) യോഗ്യതയുള്ള സർക്കാർ ഉദ്യോഗസ്ഥർ/ ഹൈസ്‌കൂൾ/ ഹയർ സെക്കന്ററി (Jr) അധ്യാപകർക്ക് അപേക്ഷിക്കാം (അധ്യാപകർക്ക് മുൻഗണന). അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ […]Read More
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ ഇൻ-ചാർജ്, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഓപ്പറേറ്റേഴ്‌സ്, സെയിൽസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഏഴ് മുതൽ എട്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, പാസ്‌പോർട്ട്, യോഗ്യത സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ […]Read More
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു. ബിജെപിയിൽ അംഗത്വമെടുത്തേക്കുമെന്ന സൂചനകൾക്ക് ഇടയിലാണ് ഇത്. മൂന്ന് മണിക്ക് പ്രധാന നേതാവ് ബിജെപിയിൽ ചേരുമെന്ന് പാർട്ടി വക്താക്കൾ അറിയിച്ചിരുന്നു. ഇത് അനിൽ ആന്റണിയാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അനിൽ ആന്റണിക്ക് പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിച്ചു. കോൺഗ്രസ് അംഗത്വം രാജിവെച്ച ശേഷമാണ് അദ്ദേഹം ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചത്.Read More
ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ് ഐ കെ സി ഷാജിയെ സസ്പെൻഡ് ചെയ്തു. ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്തതിനാണ് സസ്പെൻഷൻ. എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം. കെ സി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ശാന്തൻപാറ സിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. എറണാകുളം റേഞ്ച് ഡിഐജി ആണ് സസ്പെൻഡ് ചെയ്തത്.Read More
സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ വജ്ര സുവര്‍ണ്ണ പുരസ്‌കാരം കല്യാണ്‍ സില്‍ക്സിന് ലഭിച്ചു. പതിനൊന്ന് മേഖലകളിലെ സ്ഥാപനങ്ങളാണ് എക്സലന്‍സ് അവാര്‍ഡിന് അര്‍ഹരായത് ടെക്സ്റ്റൈല്‍ വിഭാഗത്തില്‍ കല്യാണ്‍ സില്‍ക്സ് കണ്ണൂര്‍ ഷോറൂമിനാണ് പുരസ്‌കാരം ലഭിച്ചത്. തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്ന് വജ്ര പുരസ്കാരം കല്യാണ്‍ സില്‍ക്സ് പ്രതിനിധി ശ്രീജിത് കെ.എം. ഏറ്റുവാങ്ങി. സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴില്‍ സംസ്കാരം സൃഷ്ടിക്കുന്നതിനോടൊപ്പം മികച്ച തൊഴിലാളി-തൊഴിലുടമ സൗഹൃദം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിങ്ങ് പദ്ധതിയുടെ […]Read More