കോഴിക്കോട് ഗവ. ലോ കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഇംഗ്ലീഷ്, നിയമം, മാനേജ്മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററായി സേവനം ചെയ്യാനാഗ്രഹിക്കുന്ന കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാഗവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യു.ജി.സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോഴിക്കോട് ഗവ. ലോ കോളജ് […]Read More
Tags :news
കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ അക്കൗണ്ടന്റ് (ശമ്പളം: 35,600-75,400 രൂപ) തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പില്‍ നിന്നും നിരാക്ഷേപ പത്രം എന്നിവ സഹിതം മേയ് ആറിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് രജിസ്ട്രാര്‍, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.Read More
സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. മേടമാസത്തിലെ ആദ്യദിനമായ വിഷു മലയാളിക്ക് പുതുവർഷാരംഭമാണ്. കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും വിഷുക്കണിയുമായി നഗരത്തിലും ഗ്രാമങ്ങളിലും ആഘോഷം സജീവമാണ്. പുലർച്ചെ കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കിയിരുന്നു. വിഷുക്കോടി ഉടുത്ത് വിഷുക്കൈനീട്ടം നല്‍കിയും വാങ്ങിയും വിഷു സദ്യ നടത്തിയും പടക്കങ്ങൾ പൊട്ടിച്ചുമാണ് ഈ ദിവസം മലയാളികൾ ആഘോഷിക്കുന്നത്. വിഷുവം എന്ന പദത്തില്‍ നിന്നാണ് വിഷു ഉണ്ടായത്. വിഷുവം എന്നാല്‍ […]Read More
രാജ്യത്ത് ആദ്യമായി നദിക്കടിയിലൂടെയുള്ള മെട്രോ ട്രെയിൻ പരീക്ഷണയോട്ടം നടത്തി. ഹൂഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയിൽ നിർമിച്ച തുരങ്കം വഴി കൊൽക്കത്ത മെട്രോയാണ് പരീക്ഷണയോട്ടം നടത്തിയത്. ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെ രാജ്യത്ത് ആദ്യമായി ഒരു മെട്രോ റേക്ക് യാത്ര പൂർത്തിയാക്കിയപ്പോൾ രാജ്യവും കൊൽക്കത്ത മെട്രോയും ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്‌റ്റേഷനായി ഹൗറ […]Read More
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസമായി കുത്തനെ ഉയർന്ന സ്വർണ്ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസംകൊണ്ട് 640 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,880 രൂപയാണ്.Read More
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ യിൽ) ഫിനാൻസ് മാനേജരുടേയും, മാർക്കറ്റിംഗ് മാനേജരുടേയും ഓരോ സ്ഥിരം ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം തുടങ്ങിയ വിശദാംശങ്ങൾ www.kepco.co.in & www.kepconews.blogspot.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ സഹിതം ഏപ്രിൽ 24നു വൈകിട്ട് നാലിനു മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ ലഭ്യമാക്കണം.Read More
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, 2023 ലെ കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രഗവൺമെന്റ് നിയന്ത്രണത്തിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ,സ്ഥാപനങ്ങൾ എന്നിവയിലെ ഒഴിവുള്ള ബി, സി കാറ്റഗറി തസ്തികകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്https://ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 080-25502520,9483862020.Read More
സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും […]Read More
ജോധ്പുർ (രാജസ്ഥാൻ) നാഷനൽ ലോ യൂനിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഇൻഷുറൻസ് സ്റ്റഡീസ് ദ്വിവത്സര എം.ബി.എ (ഇൻഷുറൻസ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.insuranceschoolnlu.ac.inൽ. ജൂൺ അഞ്ചുവരെ അപേക്ഷിക്കാം. സീറ്റുകൾ 40. അപേക്ഷാഫീസ് 2000. യോഗ്യത: 50 ശതമാനം മാർക്കിൽ ബിരുദം. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിലും 50 ശതമാനം മാർക്ക് വേണം. 2022 അല്ലെങ്കിൽ 2023 വർഷത്തെ ഐ.ഐ.എം കാറ്റ്/സിമാറ്റ്/മാറ്റ് സ്കോർ ഉണ്ടാകണം. സംവരണ വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചുശതമാനം മാർക്കിളവുണ്ട്.Read More
കേരളം ഏറ്റവുമേറെ ചര്‍ച്ച ചെയ്തിട്ടുള്ള കവിയായ കുമാരനാശാന്‍റെ 150-ാം ജൻമദിനമാണ് ഇന്ന്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയാണ് കുമാരനാശാൻ എന്ന് പറയാം. നവോത്ഥാനകവിയെന്ന അതുല്യ സിംഹാസനം നല്‍കി സാംസ്‌കാരിക കേരളം അദ്ദേഹത്തെ ആദരിക്കുന്നു. ആശാന്‍റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ അത്രമേൽ പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായിട്ടുണ്ട്. 1873 ഏപ്രിൽ 12-ന് ചിറയിൻകീഴ്‌താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിച്ചത്. 1891-ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് ആശാന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. സംസ്കൃതം, ഇംഗ്ലീഷ് ഭാഷാ പഠനമുൾപ്പെടെ […]Read More