Tags :news

Information Jobs

താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ഇൻസെക്ടറിയം ആൻഡ് ഇൻസെക്ട മോഡൽ സിസ്റ്റം വിത്ത് സ്‌പെഷ്യൽ ഫോകസ് ഓൺ ട്രോപ്പിക്കൽ ഫോറെസ്റ്ററിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ മെയ് 19 ന് രാവിലെ 10 ന് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kfri.res.in സന്ദർശിക്കുക.Read More

Information Jobs

യു.കെ കരിയർ ഫെയർ

നോർക്കാ റൂട്ട്സും യു.കെ യിൽ എൻ എച്ച് എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത്ആൻഡ് കെയർ പാർട്ടണർഷിപ്പും മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയർ ഫെയറിന്റെ രണ്ടാമത്തെ എഡിഷൻ മെയ് 4, 5, 6 തീയതികളിൽ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും. യു. കെ യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ എച്ച് എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് നഴ്സ് വിഭാഗത്തിലേക്കാണ് അഭിമുഖം […]Read More

Crime Education Kerala

എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്‌ടോപ്’; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ

സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്‌ടോപ് നൽകുന്നെന്ന രീതിയിൽ വിദ്യാഭ്യാസ വകുപ്പിന്റെ പേരിലുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി മന്ത്രി വി. ശിവൻകുട്ടി. ‘എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക’ എന്ന രീതിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചാരണം നടക്കുന്നത്. ഇത് വിവരങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ ദിവസം മുതലാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വ്യാപകമായി ലിങ്കുകൾ ലഭിച്ച് തുടങ്ങിയത്. പൊതുവിദ്യാഭ്യാസ […]Read More

Events National

മൗണ്ടൻ ബൈക്കിംഗ് റേസിംഗിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ എംടിബി ഷിംല 2023 മൗണ്ടൻ ബൈക്കിംഗ് റേസിംഗിന് തുടക്കമായി. ഷിംലയിലെ ചരിത്രപ്രസിദ്ധമായ റിഡ്ജ് ഗ്രൗണ്ടിൽ നിന്ന് ഹിമാചൽ ഗ്രാമവികസന മന്ത്രി അനിരുദ്ധ് സിങ് താക്കൂർ ഇന്ന് വൈകിട്ട് ഫ്ലാഗ് ഓഫ് ചെയ്യും. എംടിബി ഷിംല മൗണ്ടൻ ബൈക്കിംഗ് റേസിംഗിന്‍റെ പത്താം പതിപ്പില്‍ 88 റൈഡർമാരാണ് പങ്കെടുക്കുന്നത്. ഇവരിൽ 11 പേർ സ്ത്രീകളാണെന്ന് എംടിബി ഷിംല ഓർഗനൈസർ ആശിഷ് സൂദ് പറഞ്ഞു. ദിവസം ശരാരശി 65 കിലോമീറ്റർ ആണ് റൈഡർമാർ സഞ്ചരിക്കുക. ആദ്യ ദിവസം റിഡ്ജ് […]Read More

Business India

സംസ്ഥാനത്ത് നാളെ സ്വർണോത്സവം

നാളെ അക്ഷയ തൃതീയ, സ്വർണം വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിനത്തെ വരവേൽക്കാൻ സംസ്ഥാനത്തെ സ്വർണ വിപണി ഒരുങ്ങികഴിഞ്ഞു. ഈ വർഷത്തെ അക്ഷയതൃതീയ, കേരളത്തിലെ സ്വർണ വ്യാപാരികൾ സ്വർണോത്സവമായി ആഘോഷിക്കാനാണ് തയ്യാറെടുക്കുന്നത്. ജ്യോതിശാസ്ത്ര പ്രകാരം ഈ വർഷത്തിലെ അക്ഷയതൃതീയ മുഹൃത്തം ഏപ്രിൽ 22 ന് തുടങ്ങി 23 ന് അവസാനിക്കുന്നതിനാൽ 2 ദിവസമായാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കേരളത്തിലെ സ്വർണ വ്യാപാരികൾ സ്വർണോത്സവം ഒരുക്കുന്നത്. […]Read More

Information Kerala Transportation

ട്രെയിൻ സർവീസിൽ മാറ്റം

വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്. 23, 24, 25 തീയതികളിലാണ് മാറ്റം. ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നൈ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന ശബരി എക്സ്പ്രസും […]Read More

Information Jobs

പ്രോജക്ട് അസോസിയേറ്റ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 32,000 രൂപ മാസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസോസിയേറ്റിന്റെ രണ്ട് താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ചൈൽഡ് ഡെവലപ്മെന്റിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള റിസേർച്ച് പരിജ്ഞാനം നേടിയവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റാ എന്നിവയുമായി മേയ് എട്ടിനു രാവിലെ 11ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്:www.cdckerala.org, 0471-2553540.Read More

Information Jobs

കേരള വനിതാ കമ്മിഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള വനിതാ കമ്മിഷനില്‍ ഒഴിവുള്ള ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ മേയ് മൂന്നിനകം ലഭ്യമാക്കണം.Read More

Tech

ഇനി മുതൽ ഷവോമി വീട്ടിലെത്തി ഫോണ്‍ സര്‍വീസ് നടത്തും

ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ സ്മാര്‍ട്ട് ടിവി നിര്‍മ്മാതാക്കളാണ് ഷവോമി. വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ എന്നും പുതിയ മോഡലുകളും സേവനങ്ങളും നല്‍കാറുള്ള ഷവോമി പുതിയൊരു സേവനം കൂടി അവതരിപ്പിക്കുകയാണ്. പുതിയ സേവനത്തില്‍ മുതിർന്ന പൗരന്മാർക്കായി ഷവോമി വീട്ടിലെത്തി ഫോണ്‍ സര്‍വീസ് നടത്തി നല്‍കും. ഷവോമിയുടെ പ്രതിനിധി നേരിട്ട് വീട്ടിലെത്തി ആവശ്യമായ ഉപയോക്താവിന് വേണ്ടി പുതിയ ഉപകരണം സെറ്റപ്പ് ചെയ്ത് കൊടുക്കുകയും ചെയ്യും. സിംപിളായി ഒരു ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ആവശ്യമായ സര്‍വീസ് തിരഞ്ഞെടുത്ത് വിവരങ്ങള്‍ […]Read More

Health Information

പെരുംജീരകത്തിന്റെ ഗുണങ്ങൾ

വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. ഉച്ചയൂണിന് ശേഷം പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത് പണ്ട് നമ്മുടെ വീടുകളിൽ ഉണ്ടായിരുന്ന ശീലങ്ങളിൽ ഒന്നായിരുന്നു. വായ്ക്ക് ഉന്മേഷം തരുന്നത് മാത്രമല്ല മറ്റ് പല ഗുണങ്ങളും ഇവയ്ക്കുണ്ട്. പെരുംജീരകത്തിൽ കലോറി കുറവാണ്. ഉയർന്ന നാരുകളും മാക്രോ, മൈക്രോ ന്യൂട്രിയന്റുകളാൽ നിറഞ്ഞതുമാണ്. വിറ്റാമിൻ സി, ഇ, കെ എന്നിവയും കാൽസ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. തീർച്ചയായും, അവയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പെരുംജീരകം ഭക്ഷണത്തിനു ശേഷമുള്ള […]Read More