Tags :news

Kerala Weather

തീവ്രമഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളൊഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അറബിക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയിരിക്കുകയാണ്. മത്സ്യബന്ധത്തിന് വിലക്ക് തുടരുന്നു.Read More

Business Kerala

സ്വർണ്ണവില താഴോട്ട്

സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിനവും സ്വർണ്ണവില താഴേക്ക്. ഇന്ന് 240 രൂപയാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര വില 1850 ഡോളറിലേക്ക് എത്തി. ആറ് മാസത്തെ ഏറ്റവും വലിയ കുറഞ്ഞ നിരക്കിലാണ് സ്വർണ്ണവില. അഞ്ച് ദിവസംകൊണ്ട് 1280 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 42680 രൂപയാണ്.Read More

Kerala

സ്ത്രീ ശക്തി ലോട്ടറി ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 382 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനം (75 Lakhs) SR 364446 രണ്ടാം സമ്മാനം (10 Lakhs) SZ 296415Read More

Business Kerala

സ്വർണവില താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട ദിവസമായി മാറ്റമില്ലാതെ തുടർന്ന് സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,800 രൂപയാണ്.Read More

Information

സെറ്റ് പരീക്ഷ ; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്ട്രേഷന്‍ ഒക്ടോബർ 25 വരെ. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. സെറ്റ് ജനുവരി 2024-ന്‍റെ പ്രോസ്‌പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ലഭിക്കും. നാളെ മുതലാണ് (സെപ്തംബര്‍ 25) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുക. ഒക്ടോബര്‍ 25ന് വൈകിട്ട് […]Read More

Education Information

കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 25ന് തുറക്കും

നിപ്പ വൈറസ് വ്യാപന ഭീഷണി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ 25 മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർ എ.ഗീത ഉത്തരവിട്ടു. അതേസമയം, കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈനായി തുടരും. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ പതിവുപോലെ എത്തിച്ചേരണം. മാസ്‌കും സാനിറ്റൈസറും നിർബന്ധം ആണ്.Read More

Health Information

മന്ദാഹാസം പദ്ധതിയിൽ അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിലെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ ദന്തനിര വച്ചു നൽകുന്ന മന്ദാഹാസം പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ സുനീതി പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0471 2343241Read More

Viral news

ആര്യാടന്‍ പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്

കോണ്‍ഗ്രസിന്റെ എക്കാലത്തെയും മികച്ച നിയമസഭാ സാമാജികരിലൊരാളായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ സ്മരണാര്‍ഥം ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ മികച്ച പാര്‍ലമെന്റേറിയനുള്ള ആര്യാടന്‍ പുരസ്‌ക്കാരം നല്‍കുന്നു. പ്രഥമ ആര്യാടന്‍ പുരസ്‌ക്കാരത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2001ല്‍ പറവൂരില്‍ നിന്നും നിയമസഭാംഗമായ വി.ഡി സതീശന്റെ 22 വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തന മികവിനാണ് പുരസ്‌ക്കാരം. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ നിയമസഭാ സെക്രട്ടറി പി.ഡി ശാര്‍ങധരന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് നിയമസഭാ പ്രവര്‍ത്തന മികവ് പരിഗണിച്ച് വി.ഡി […]Read More

Business Kerala

ഓണം ബംമ്പർ; നാല് പേർക്ക്

ഓണം ബംബർ ഒന്നാം സമ്മാനമായ 25 കോടി അടിച്ച ഭാഗ്യശാലികൾ ടിക്കറ്റ് ലോട്ടറി ഓഫീസിൽ സമർപ്പിച്ചു. ലോട്ടറി എടുത്ത നാല്ല് പേരും ചേര്‍ന്നാണ് സംസ്ഥാന ലോട്ടറി ഓഫീസിൽ എത്തിച്ചത്. ഇന്ന് ഉച്ചക്കാണ് ഭാഗ്യശാലികളായ തമിഴ്നാട് സ്വദേശികൾ ഓഫീസിലെത്തിയത്. നാല് പേരും ഒന്നിച്ച് എത്തിയാണ് ടിക്കറ്റ് സമർപ്പിച്ചത്.തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തത്. ഇതിൽ നടരാജൻ എന്നയാളാണ് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. നാളെ സത്യമംഗലത്തിന് സമീപം പുളിയം പട്ടിയിലെ എസ്ബിഐ […]Read More

Kerala

ഇനി പൂജാ ബമ്പർ

ഓണം ബമ്പർ നറുക്കെടുപ്പിന് പിന്നാലെ പുതിയ ബമ്പർ പ്രഖ്യാപിച്ച് ലോട്ടറി വകുപ്പ്. ഈ വർഷത്തെ പൂജാ ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം മന്ത്രി കെഎൻ ബാല​ഗോപാൽ നിർവഹിച്ചു. കഴിഞ്ഞ വർഷം മുതൽ ബമ്പർ സമ്മാനത്തുകകളിൽ വൻ വർദ്ധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷം 10 കോടി ആയിരുന്ന പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം ഇത്തവണ 12 കോടിയാണ്. ടിക്കറ്റ് വിലയിലും വർദ്ധനവ് ഉണ്ട്. 300 രൂപയാണ് ഇത്തവണ പൂജാ ബമ്പർ ടിക്കറ്റ് വില. കഴിഞ്ഞ വർഷം […]Read More