Tags :news

Information Jobs

ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കണ്ടറി ടീച്ചർ (സിറിയക്) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർ/ ശ്രവണപരിമിതർ/ ഓ എച്ച് സി ലോക്കോമോട്ടർ/ ഫിസിക്കലി ഹാൻഡികാപ്പ്ഡ് എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത: MA SYRIAC WITH MIN 50%, B Ed, SET OR EQUIVALENT, ശമ്പള സ്‌കെയിൽ: 55,200 -1,15,300, പ്രായപരിധി: 01.01.2023 ന് 40 കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ഉദ്യോഗാർഥികൾ പ്രായം, […]Read More

Information

നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പിന് അവസരം

എൻവയോൺമെന്റൽ സയൻസ്, ജിയോളജി / എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനിയറിങ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമക്കാർക്കും സിവിൽ എൻജിനിയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ പാസായവർക്കും നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗനിർദേശങ്ങളും […]Read More

Events National

കേദാർനാഥ് ക്ഷേത്രം തുറന്നു

ഉത്തരാഖണ്ഡിലെ കേദാര്‍ നാഥ് ക്ഷേത്രം ശൈത്യകാലത്തെ താല്ക്കാലിക അടച്ചിടലിനു ശേഷം ഇന്ന് രാവിലെ തുറന്നു. രാവിലെ ആറരയോടെയാണ് പ്രത്യേക പൂജയോടെ ക്ഷേത്ര നട തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടിയുള്ളതായിരുന്നു ഇന്നത്തെ ആദ്യ പൂജ. കാലാവസ്ഥ പ്രതികൂലമായിട്ടും ഏകദേശം 10,000 തീര്‍ത്ഥാടകര്‍ നടതുറപ്പ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ചാർധാം യാത്ര തീർത്ഥാടകർക്ക് അനായാസമാക്കുന്നതിനായി ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തരകാശി ജില്ലയിലെ ​ഗം​ഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. […]Read More

Kerala Transportation

പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം വന്ദേഭാരതിലുണ്ടായിരുന്നു. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.Read More

Events Kerala

തൃശൂരിൽ പൂരം കൊടിയേറി

തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർതതി.രാവിലെ 11.30നും 12നും ഇടയിലായിരുന്നു പാറമേക്കാവിന്റെ കൊടിയേറ്റം. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തി. . പിന്നാലെ ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും പൂര പതാക ഉയര്‍ന്നു. ഈ മാസം 30 നാണ്‌ പൂരം.Read More

Business

സ്വർണ്ണ വില ഇടിഞ്ഞു

സ്വർണാഭരണ വിപണിയിലെ ഏറ്റവും വലിയ വില്പനയ്ക്ക് ശേഷം സംസ്ഥാനത്ത്ന് സ്വർണവില ഇടിഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44600 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5565 രൂപയാണ്. ഒരു […]Read More

Information Transportation

പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി കനത്ത സുരക്ഷയാണ് കൊച്ചി ന​ഗരത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ (24.04.2023), ചൊവ്വ(25.04.2023) ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തിങ്കൾ (24.04.2023) ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ , വൈറ്റില വഴിയും ഇടക്കൊച്ചി, അരൂർ വഴിയും NH ൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്.ഉച്ചയ്ക്ക് 2 […]Read More

Health Information Jobs

കേന്ദ്ര സർവീസിൽ മെഡിക്കൽ ഓഫിസർ

കേന്ദ്ര സർവീസിലേക്ക് മെഡിക്കൽ ഓഫിസർമാരെ നിയമിക്കാൻ യു.പി.എസ്.സി ജൂലൈ 16ന് ദേശീയതലത്തിൽ നടത്തുന്ന കമ്പയിൻഡ് മെഡിക്കൽ സർവീസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മേയ് ഒമ്പത് വൈകീട്ട് ആറുവരെ ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി പരീക്ഷ കേന്ദ്രങ്ങളാണ്. 1261 ഒഴിവുകളാണുള്ളത്. സർവിസുകളും ഒഴിവുകളും: സെൻട്രൽ ഹെൽത് സർവിസ് -മെഡിക്കൽ ഓഫിസർ (ജനറൽ ഡ്യൂട്ടി 584), റെയിൽവേ -അസിസ്റ്റന്റ് ഡിവിഷനൽ മെഡിക്കൽ ഓഫിസർ (300), ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ (1), ഡൽഹി മുനിസിപ്പൽ […]Read More

Entertainment

ഇന്ത്യൻ സർക്കസിന്റെ കുലപതി ജമിനി ശങ്കരൻ അന്തരിച്ചു

ജംബോ, ജമിനി സർക്കസ് സ്ഥാപകൻ ജമിനി ശങ്കരൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. 99 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു അദ്ദേഹം. സംസ്കാരം മറ്റന്നാൾ നടക്കും. ഇന്ത്യൻ സർക്കസിന്റെ കുലപതി എന്നാണ് അറിയപ്പെടുന്ന ജമിനി ശങ്കരന്‍ ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളടക്കം 5 സർക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു. ഇന്ത്യൻ സർക്കസിനെ ലോക ശ്രദ്ധയിൽ കൊണ്ടു വന്നവരിൽ പ്രമുഖനായിരുന്നു ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ. […]Read More

Events General World

ഇന്ന് ലോക പുസ്തകദിനം

ഇന്ന് ലോക പുസ്തകദിനം. തദ്ദേശീയ ഭാഷകൾ എന്നതാണ് ഈ വർഷത്തെ യുനെസ്കോയുടെ തീം. പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകുക എന്നതാണ് ലക്ഷ്യം. പുസ്തകങ്ങളെ വായിക്കാനും സ്നേഹിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. വില്യം ഷേക്സ്പിയർ അന്തരിച്ച ദിനം കൂടിയാണ് ഇന്ന്.Read More