ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ. ഗുണ്ടാനേതാവ് അനിൽ ദുജാനയെ ഉത്തർപ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യസംഘം വെടിവെച്ചു കൊന്നു. നോയിഡ, ഗാസിയാബാദ് അടക്കമുള്ള പ്രദേശങ്ങളിൽ ജനങ്ങളുടെ പേടിസ്വപ്‌നമായിരുന്നു അനിൽ ദുജാനയെന്ന് ഉത്തർപ്രദേശ് പൊലീസ് പറയുന്നു. മീററ്റിലായിരുന്നു സംഭവം. കൊലപാതക കേസിൽ ഒരാഴ്ച മുൻപാണ് ജാമ്യം കിട്ടി ദുജാന ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ കൊലപാതക കേസിലെ മുഖ്യ സാക്ഷിയെ ദുജാന ഭീഷണിപ്പെടുത്താൻ തുടങ്ങിയതായി ഉത്തർപ്രദേശ് പൊലീസ് പറയുന്നു.സാക്ഷിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി അറിഞ്ഞ് ദുജാനയെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ദുജാനയെ […]Read More
Tags :news
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരും. ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഇത് ന്യൂന മര്‍ദ്ദമായും തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്.Read More
ലോകത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കങ്ങളിൽ ഒന്നായ മെറ്റ് ഗാലയ്ക്ക് കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ തുടക്കമായി.കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് പ്രിയങ്കയും നിക്ക് ജൊനാസുമെത്തിയത്. മുന്നിൽ സ്ലിറ്റുള്ള ഓഫ് ഷോൾഡർ ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം. വെളുപ്പ് നിറം ഇടകലർന്ന ബെൽ സ്ലീവായിരുന്നു ഈ ഗൗണിന്റെ പ്രത്യേകത. കൈകൾ മുഴുവൻ മൂടിയ വെളുത്ത കൈയുറകൾ വസ്ത്രത്തിന് ക്ലാസിക് ലുക്ക് നൽകി. ലോക പ്രശസ്ത ഡിസൈനർ വാലെന്റിനോയാണ് പ്രിയങ്കയുടെ ഗൗൺ ഡിസൈൻ ചെയ്തത്. എന്നാൽ ഫാഷൻ ലോകത്തിൻറെ ശ്രദ്ധ പതിഞ്ഞത് പ്രിയങ്കയുടെ […]Read More
നടി മാളവിക കൃഷ്ണദാസും നടൻ തേജസും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. സിനിമാ സീരിയൽ ലോകത്തെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയ ഇരുവരും സൗഹൃദത്തിൽ ആകുകയും പിന്നാലെ വിവാഹത്തിലേക്ക് കടക്കുകയും ആയിരുന്നു. വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം മാളവിക അറിയിച്ചത്. തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാർ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയിൽ പറഞ്ഞിരുന്നു.Read More
ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം വർധിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ സർക്കാർ നേതൃത്വത്തിലുള്ള സംരംഭമാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY). സ്ത്രീകൾക്ക് ധന സഹായം നൽകുന്നതിനോടൊപ്പം പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനൊപ്പം ചികിത്സ ചെലവ് സംബന്ധിച്ച സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കാണ് പിഎംഎംവിവൈ ആനുകൂല്യങ്ങൾ ലഭ്യമാകുക. ദൈനംദിന വേതനം നേടുന്ന സ്ത്രീകൾക്ക് ഗർഭകാലത്തെ വേതന നഷ്ടം കുറയ്ക്കാനും ഈ നിർണായക കാലയളവിൽ സ്ത്രീകൾക്ക് ആവശ്യമായ വൈദ്യ പരിചരണവും ചികിത്സയും […]Read More
India
Information
Tourism
Transportation
Viral news
World
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മുകശ്മീരിൽ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മുകശ്മീരിൽ സജ്ജമാക്കുന്നു. 359 മീറ്റർ (ഏകദേശം 109 അടി) ഉയരമുള്ള ചെനാബ് പാലമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം. ദേശീയ വാർത്ത ഏജൻസിയായ എഎൻഐ സിഎൻഎൻ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം നൽകിയത്. പതിറ്റാണ്ടുകളുടെ നിർമ്മാണത്തിന് ശേഷം 2024 ജനുവരിയിൽ സന്ദർശകർക്കായി തുറന്ന് നൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ കേബിൾ പാലം, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത ടണൽ, ഉദംപൂർ-ശ്രീനഗർ- […]Read More
തിരുവനന്തപുരത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായി ശ്രീമതി സുധ എസ് നമ്പൂതിരി (ഐഐഎസ്) ചുമതലയേറ്റു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കോട്ടയത്തെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിൻ കീഴിൽ വരുന്ന സേനാ വിഭാഗങ്ങളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും പരിപാടികൾ, നയങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വാർത്തകൾ പൊതുജനങ്ങളെ അറിയിക്കാനുള്ള ഔദ്യോഗിക അധികാരം പ്രതിരോധ വക്താവിനാണ്.CMS:AIR, ന്യൂഡൽഹി, പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ കൊച്ചി, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, കോട്ടയം […]Read More
മിഷൻ അരിക്കൊമ്പൻ അവസാന ഘട്ടത്തിലേക്ക് അടുത്തു. കുങ്കിയാനകളെ വെച്ച് ആനയെ ആനിമൽ ആംബുലൻസിലേക്ക് കയറ്റാനാണ് ശ്രമം. എന്നാൽ കടുത്ത രീതിയിൽ പ്രതിരോധിച്ച അരിക്കൊമ്പനെ കുങ്കിയാനകൾ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാൻ ശ്രമിക്കുകയാണ്. ഈ സ്ഥലത്ത് ശക്തമായ മഴയും കാറ്റും ആരംഭിച്ചത് അരിക്കൊമ്പൻ മിഷന് വെല്ലുവിളിയാണ്. ശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. വളരെ എളുപ്പത്തിൽ ആനയെ വാഹനത്തിലേക്ക് കയറ്റാനാവുമെന്നായിരുന്നു കരുതിയത്. എന്നാൽ ആ പ്രതീക്ഷ തെറ്റി. ആന അപ്രതീക്ഷിതമായി പ്രതിരോധം തീർക്കുകയാണ്. കുങ്കിയാനകളെ ചുറ്റിലും നിന്ന് കൊണ്ട് […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 599 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. […]Read More
ചിത്രമെഴുത്ത് തമ്പുരാൻ രാജാരവിവർമയുടെ 175-ാം ജന്മദി നം ജന്മനാടായ കിളിമാനൂരിൽ വിപുല പരിപാടികളോടെ ആഘോഷിക്കും. കിളിമാനൂർ കൊട്ടാരത്തിലാണ് ആഘോഷ പരിപാടികൾ. കിളിമാനൂർ പാലസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് 3.30ന് കൊട്ടാരത്തിൽ നടത്തുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ അധ്യക്ഷത വഹിക്കും.അപ്രകാശിത രവിവർമ ചിത്രങ്ങൾ ഗവർണർ പ്രകാശനം ചെയ്യും. ഓസ്കർ ജേ താവ് റസൂൽ പൂക്കുട്ടി, അടൂർ പ്രകാശ് എം.പി, ഒ.എസ് അംബിക എം.എൽ.എ എന്നിവർ […]Read More