സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട്’ ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് മെയ് 31വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 28 വയസ്സ്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ് […]Read More
Tags :news
കൊടുംചൂടില്‍ ആശ്വാസം പകരാന്‍ അബൂദബിയില്‍ ഒരുക്കിയ സ്നോ പാര്‍ക്ക് തുറക്കാന്‍ സജ്ജമായി. അബൂദബി നഗരത്തിലെ റീം മാളിലാണ് സ്നോ അബൂദബി എന്ന പേരില്‍ പാർക്ക് തുറക്കുന്നത്. ജൂണ്‍ എട്ടുമുതലാണ് പുതിയ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുക. ലോകത്തിലെ വലിപ്പമേറിയ ഇന്‍ഡോര്‍ സ്നോ പാര്‍ക്കുകളില്‍ ഒന്നായി മാറുന്ന സ്നോ അബൂദബി 10,000 ചതുരശ്ര അടിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. 12 റൈഡുകളും 17 മറ്റ് ആകര്‍ഷണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. -2 ഡിഗ്രി സെല്‍ഷ്യസാവും സ്നോ അബൂദബിയിലെ അന്തരീക്ഷ താപനിലയെന്ന് മാള്‍ അധികൃതര്‍ അറിയിച്ചു.Read More
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴയാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്നത്. മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിൽ കരയിൽ കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മ്യാൻമർ എല്ലാ വിമാന സർവീസുകളും നിർത്തി വച്ചു. ഇന്ത്യയിൽ പശ്ചിമ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ജാഗ്രതാ നിർദേശം. ത്രിപുര, മിസോറാം, നാഗാലാൻഡ്, […]Read More
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രേഡ് ബി ഓഫിസർമാരെ നേരിട്ട് നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് വിജ്ഞാപനം https://rbi.org.inൽ ലഭ്യമാണ്. ഓൺലൈനായി ജൂൺ ഒമ്പത് വൈകീട്ട് ആറുവരെ അപേക്ഷിക്കാം. തസ്തിക തിരിച്ചുള്ള ഒഴിവുകളും യോഗ്യതാമാനദണ്ഡങ്ങളും ചുവടെ. ഓഫിസർ (DR) ജനറൽ-222. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം അല്ലെങ്കിൽ 55 ശതമാനം മാർക്കിൽ കുറയാതെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം. സാങ്കേതിക/പ്രഫഷനൽ ബിരുദക്കാരെയും പരിഗണിക്കും. ഓഫിസർ (DR) -DEPR-38, യോഗ്യത-ഇക്കണോമിക്സ്/ഫിനാൻസ്/അനുബന്ധ വിഷയങ്ങളിൽ 55 ശതമാനം […]Read More
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഞ്ജാന വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ താത്കാലികമായി ടെക്നീഷ്യൻ (ബയോടെക്നോളജി) തസ്തികയിൽ നിയമനം നടത്തുന്നതിന് മെയ് 25ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.എസ്.സി, ബി.എസ്.സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. (ഈ വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന) ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന്റെ […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 601 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. […]Read More
ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ മിന്നുന്ന വിജയം നേടി കോൺഗ്രസ്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.Read More
സംവിധായകൻ ലാല്‍ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു. 83 വയസായിരുന്നു. ഒറ്റപ്പാലം എൻഎസ്എൻ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‍കൂള്‍ അധ്യാപികയായിരുന്നു ലില്ലി ജോസ്. സംസ്‍കാര ചടങ്ങുകൾ തിങ്കളാഴ്‍ച വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം,തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ച് നടക്കുമെന്ന് ലാല്‍ ജോസ് അറിയിച്ചു.Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇന്നലെ 320 രൂപയുടെ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്.Read More
‘വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍’ കാണാന്‍ ഇനി വിയ്യൂരില്‍ പോകേണ്ട. തേക്കിന്‍കാട് മൈതാനിയിലെത്തിയാൽ വിയ്യൂർ സെൻട്രൽ ജയിലിൽ കയറാം, ആഗ്രഹമുണ്ടെങ്കിൽ സെല്ലിലും കിടക്കാം. ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലെ ജയിൽ വകുപ്പിന്റെ സ്റ്റാളാണ് വിയ്യൂര്‍ ജയിലിന്റെ മാതൃകയില്‍ ഒരുക്കിയിട്ടുള്ളത്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിയ്യൂർ സെൻട്രൽ ജയിലിന്റെ മുൻഭാഗവും വിക്കറ്റ് ഗേറ്റും തടവുകാരുടെ ബ്ളോക്കും സെല്ലുകളും അടക്കമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ജയിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിൽ മനസിലാക്കുന്നതിനാണ് സ്റ്റാൾ സജ്ജമാക്കിയിട്ടുള്ളത്. നിരവധി സിനിമകളിൽ വിയ്യൂർ സെൻട്രൽ […]Read More