Tags :news

Gulf

ഖത്തറിനെ പകർത്തി സുൽത്താൻ അൽ നിയാദി

നീലക്കടലിലേക്ക് ഇറങ്ങി നിൽക്കുന്ന കരയും, മുകളിലായി നീങ്ങുന്ന കാർമേഘങ്ങളുമെല്ലാം ചേർന്ന ഖത്തറിന്റെ മനോഹര ദൃശ്യവുമായി യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള ഖത്തറിന്റെ ദൃശ്യമാണ് സുൽത്താൻ അൽ നിയാദി കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ‘ഗൾഫിന്റെ ഹൃദയവും (ബഹ്റൈൻ), ഗൾഫിന്റെ മുത്തും (ഖത്തർ)’ ട്വീറ്റോടെയായിരുന്നു അദ്ദേഹം ബഹിരാകാശത്തു നിന്നുള്ള ഖത്തറിനെ പകർത്തിയത്. അറബ് ലോകത്തുനിന്നുള്ള ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയായി സുൽത്താൻ അൽ നിയാദി കഴിഞ്ഞ മാർച്ച് മൂന്നിനാണ് അന്താരാഷ്ട്ര നിലയത്തിലെത്തിയത്.Read More

Events Gulf

സീവേള്‍ഡ് യാസ് ഐലന്‍ഡ് തുറന്നു

യാ​സ്‌ ഐ​ല​ന്‍ഡി​ല്‍ കാ​ണാ​ക്കാ​ഴ്ച​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന പു​തി​യ തീം ​പാ​ര്‍ക്കാ​യ സീ​വേ​ള്‍ഡ് യാ​സ് ഐ​ല​ൻ​ഡ്​ തു​റ​ന്നു. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ഷെയ്ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​നാ​ണ് പു​തി​യ തീം ​പാ​ര്‍ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഉ​ദ്ഘാ​ട​ന​ശേ​ഷം ഷെയ്ഖ് ഖാ​ലി​ദ് സീ​വേ​ള്‍ഡ് ചു​റ്റി​ക്ക​ണ്ടു. സ​മു​ദ്ര​ജീ​വി​ക​ളെ​ക്കു​റി​ച്ച് സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ബോ​ധ്യ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് 1,83,000 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ വി​നോ​ദ​വും വി​ജ്ഞാ​ന​വും സം​ഗ​മി​പ്പി​ച്ച് സീ​വേ​ള്‍ഡ് യാ​സ് ഐ​ല​ന്‍ഡ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.Read More

Jobs National

ബി​രു​ദ​ക്കാ​ർ​ക്ക് ല​ഫ്റ്റ​ന​ന്റ് പ​ദ​വി​യി​ൽ ഓ​ഫി​സ​റാ​കാം

ഡി​ഫ​ൻ​സ് സ​ർ​വി​സി​ൽ ബി​രു​ദ​ക്കാ​ർ​ക്ക് ല​ഫ്റ്റ​ന​ന്റ് പ​ദ​വി​യി​ൽ ഓ​ഫി​സ​റാ​കാം. 349 ഒ​ഴി​വു​ക​ളു​ണ്ട്. യു.​പി.​എ​സ്.​സി​യു​ടെ 2023ലെ ​ര​ണ്ടാ​മ​ത് ക​മ്പ​യി​ൻ​ഡ് ഡി​ഫ​ൻ​സ് സ​ർ​വി​സ​സ് പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് സെ​ല​ക്ഷ​ൻ. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം http://upsc.gov.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷ​ഫീ​സ് 200 രൂ​പ. വ​നി​ത​ക​ൾ​ക്കും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഫീ​സി​ല്ല. www.upsconline.nic.inൽ ​നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ജൂ​ൺ ആ​റ് വൈ​കീ​ട്ട് ആ​റു മ​ണി വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.Read More

Education

ബി​.ഡെസ് പ്രവേശനം

സർക്കാർ/സ്വാശ്രയ കോളജുകൾ നടത്തുന്ന ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്) കോഴ്സ് പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ ജൂൺ ഒന്നുവരെ അപേക്ഷ സ്വീകരിക്കും. യോഗ്യത: 45 ശതമാനം മാർക്കിൽ പ്ലസ്ടു/തത്തുല്യം. സംവരണ വിഭാഗങ്ങൾക്ക് 40 ശതമാനം മതി. അപേക്ഷ ഫീസ് 1200 രൂപ. വിജ്ഞാപനം www.lbscenter.kerala.gov.inൽ.Read More

Business Kerala

അക്ഷയ ലോട്ടറി ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 600 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. […]Read More

Events Gulf

മാംഗോ ഫെസ്റ്റിവൽ ലുലുവിൽ തുടക്കം

മധുരമൂറുന്ന മാമ്പഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാംഗോ മാനിയ ഫെസ്റ്റിവൽ 2023ന്​ തുടക്കമായി. മേയ് 27വരെ നടക്കുന്ന ഫെസ്റ്റ്​വലിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാമ്പഴത്തിന്‍റെ രുചികൾ ഉപഭോക്​താക്കൾക്ക്​ ആസ്വദിക്കാവുന്നതാണ്​. ബൗഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അമിത്​ നാരങ് ഫെസ്റ്റ്​ ഉദ്​ഘാടനം ചെയ്തു. എല്ലാ വർഷവും ലുലു നടത്തുന്ന ഈ പരിപാടി ഭക്ഷണപ്രേമികളെ സന്തോഷിപ്പിക്കുന്നതാണെന്ന്​ ​അദ്ദേഹം പറഞ്ഞു. ഇന്ത്യ, യമൻ, തായ്‌ലൻഡ്, വിയറ്റ്‌നാം, മലേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, കൊളംബിയ, ഗ്വാട്ടിമാല, മെക്‌സിക്കോ, കെനിയ, ഉഗാണ്ട, ഒമാൻ […]Read More

Events Kerala

എന്റെ കേരളം മെഗാ മേളയ്ക്ക് ശനിയാഴ്ച്ച തിരിതെളിയും

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേളയ്ക്ക് മെയ് ൨൦ തിരിതെളിയും. മെയ് 20 മുതല്‍ 27 വരെ നടക്കുന്ന മേളയ്ക്കായുള്ള സജ്ജീകരണങ്ങള്‍ കനകക്കുന്നില്‍ പൂര്‍ത്തിയായി. പൂര്‍ണമായും ശീതീകരിച്ച ഇരുന്നൂറ്റിയമ്പതിലധികം സ്റ്റാളുകളിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ക്ക് പുറമെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, കേരള പോലീസ്, സഹകരണ വകുപ്പ്, കിഫ്ബി തുടങ്ങിയവര്‍ ഒരുക്കുന്ന പ്രത്യേക പ്രദര്‍ശനവുമുണ്ടാകും. പതിനഞ്ചോളം […]Read More

Information Jobs

വാക്ക് ഇൻ ഇന്റർവ്യൂ

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ഫീൽഡ് വർക്കർ കം കേസ് വർക്കർ, കുക്ക് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മേയ് 27 ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആൻഡ് […]Read More

Jobs National

സി.​ആ​ർ.​പി.​എ​ഫി​ൽ 212 ഒ​ഴി​വു​ക​ൾ

സെ​ൻ​ട്ര​ൽ റി​സ​ർ​വ് ​പൊ​ലീ​സ് ഫോ​ഴ്സി​ൽ (സി.​ആ​ർ.​പി.​എ​ഫ്) താ​ഴെ പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് 21വ​രെ അ​പേ​ക്ഷി​ക്കാം. സ​ബ്ഇ​ൻ​സ്​​പെ​ക്ട​ർ – റേ​ഡി​യോ ഓ​പ​റേ​റ്റ​ർ ഒ​ഴി​വു​ക​ൾ 19, ക്രി​പ്ടോ 7, ടെ​ക്നി​ക്ക​ൽ 5, സി​വി​ൽ (പു​രു​ഷ​ൻ) 20. യോ​ഗ്യ​ത- മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​സി​പ്ലി​നു​ക​ളി​ൽ ബി​രു​ദം. എ​സ്.​ഐ ടെ​ക്നി​ക്ക​ൽ- ബി.​ഇ/​ബി.​ടെ​ക് (ഇ​ല​ക്ട്രോ​ണി​ക്സ്/​ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്)/ ത​ത്തു​ല്യം. എ​സ്.​ഐ സി​വി​ൽ- ത്രി​വ​ത്സ​ര സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ. പ്രാ​യ​പ​രി​ധി 30. അ​സി​സ്റ്റ​ന്റ് സ​ബ്ഇ​ൻ​സ്പെ​ക്ട​ർ (എ.​എ​സ്.​ഐ) ടെ​ക്നി​ക്ക​ൽ- ഒ​ഴി​വു​ക​ൾ 146. യോ​ഗ്യ​ത- എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം. […]Read More

Kerala

നിയമസഭാ മന്ദിരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷം

നമ്മുടെ നാടിന്റെ അഭിമാനങ്ങളില്‍ ഒന്നാണ് നിയമസഭാ മന്ദിരം. 2023 മെയ് 22 ന് കേരള നിയമസഭാ മന്ദിരത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. 1998 മെയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ. ആർ. നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. പത്താം കേരള നിയമസഭയുടെ കാലത്ത് ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായും ശ്രീ. എം. വിജയകുമാര്‍ സ്പീക്കറും ആയിരിക്കെ 29.06.1998 മുതലാണ് ഈ മന്ദിരത്തില്‍ സഭ സമ്മേളിച്ചുതുടങ്ങിയത്. കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതു സംബന്ധിച്ച ആലോഷപരിപാടികൾ […]Read More