ദേശീയ ഗെയിംസിൽ ആദ്യ മെഡൽ നേടി കേരളം. വനിതകളുടെ ഫെൻസിങ് സാബെർ വിഭാഗത്തിൽ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം സ്വന്തമാക്കി. സെമി ഫൈനലിൽ പക്ഷെ തമിഴ്‌നാടിന്റെ ഒളിമ്പ്യൻ ഭവാനിയോട് 7-15ന് ജോസ്ന പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പഞ്ചാബിന്റെ കോമൾ പ്രീതിനെ 15-0ത്തിനും ക്വാർട്ടറിൽ തമിഴ്‌നാടിന്റെ ബെനിക്വബയെ 15-7നും വീഴ്ത്തിയിരുന്നു ജോസ്ന.Read More
Tags :news
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ രണ്ടാം വാരം ആരംഭിക്കുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (Eng & Mal) കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും Computerized Financial Accounting Using Tally കോഴ്‌സിലേക്ക് പ്ലസ്ടു (കോമേഴ്‌സ്) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in ൽ ഒക്ടോബർ 9 വരെ ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 0471 2560333.Read More
ഖത്തറിൽ സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) വക്റ സോൺ, അലീവിയാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച മസഫിലുള്ള അലീവിയാ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്. രാവിലെ ആറു മണി മുതൽ പത്തുമണി വരെ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. അലീവിയ മെഡിക്കൽ സെന്ററിലെ 12ഓളം ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും പുറമെ വക്റ സി.ഐ.സിയുടെ 60ഓളം വളന്റിയർമാരുടെയും സേവനം ക്യാമ്പിലുണ്ടാവും. പ്രാഥമിക മെഡിക്കൽ പരിശോധനകൾക്കു ശേഷം വിദഗ്ധ പരിശോധന […]Read More
ഭീഷണിപ്പെടുത്തി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വയനാട് സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ. വയനാട് അമ്പലവയൽ വടുവഞ്ചാൽ സ്വദേശി കുടിയിലകം വീട്ടിൽ സുരേഷ്‌ബാബുവാണ് അറസ്റ്റിലായത്. വയനാട്ടിലെ സ്‌കൂൾ പരിസരത്തു നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. തലശ്ശേരിയിലെത്തിച്ച് ചോദ്യം ചെയ്‌ത ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി. സംഭവം നടന്നത് ഈ സ്‌റ്റേഷൻ പരിധികളിലാണ്. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടി തലശ്ശേരിയിലെ ഹോസ്‌റ്റലിൽ താമസിച്ചുവരുകയാണ്.Read More
കൂത്തുപറമ്പ് കണ്ണവം കോളനിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 70 കിലോയോളം ചന്ദനമുട്ടികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. കണ്ണവം കോളനിയിലെ വള്ളിയാടൻ ഹൗസിൽ പി. രാജൻ, ഹരീഷ് നിവാസിൽ വി. ഹരീഷ്, രജിത നിവാസിൽ എ. രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.Read More
നിയമപരമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി. വിവാഹിതര്‍ക്കൊപ്പം അവിവാഹിതരായ സ്ത്രീകള്‍ക്കും ഇക്കാര്യത്തില്‍ തുല്യ അവകാശമുണ്ട്. ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രം സംബന്ധിച്ച ഒരു കേസിലാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി. നിലവിലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി (ഭേദഗതി) റൂള്‍സ് 2021 പ്രകാരം, 24 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് ചില പ്രത്യക വിഭാഗങ്ങള്‍ക്ക് മാത്രമാണ് അനുമതി. ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭാവസ്ഥയിലിരിക്കെ വൈവാഹിക നിലയിലെ […]Read More
കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ റെയ്ഡിന് ശേഷം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച നടത്തുന്ന ഹർത്താൽ നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഡിജിപി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.Read More
അക്ഷരങ്ങളുടെ ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി. ആർ.ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തെ പൂവാറിൽ ആരംഭിച്ചു. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്.റോക്കി മൗണ്ടൻ സിനിമാ സിൻ്റ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ഈ ചിത്രം നിർമ്മിക്കുന്നത്.Read More
ഇന്ധനം, അത് ഡീസലോ പെട്രോളോ ആകട്ടെ, എല്ലാ വാഹനങ്ങൾക്കും ഒരു ചാലക ഘടകമായി പ്രവർത്തിക്കുന്നു. ഇത് ഇന്ധന ടാങ്കുകളിൽ സൂക്ഷിക്കുകയും വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ എഞ്ചിൻ പവർ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഫ്യുവൽ ഇൻജക്ടറുകളിലേക്കോ കാർബ്യൂറേറ്ററുകളിലേക്കോ എണ്ണ കൈമാറാൻ ഇന്ധന ലൈനുകൾ സഹായിക്കുന്നു, അത് ഓട്ടോമൈസ്ഡ് ഇന്ധനം ജ്വലന അറയിലേക്ക് സ്പ്രേ ചെയ്യുകയും ഒടുവിൽ വാഹനം പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ക്രൂഡ് ഓയിലിൽ നിന്ന് പെട്രോളും ഡീസലും എണ്ണക്കമ്പനികൾ വേർതിരിച്ചെടുക്കുന്നു. അത് പിന്നീട് ശുദ്ധീകരണത്തിന് വിധേയമാവുകയും ശുദ്ധീകരണ രീതികളെ […]Read More