Tags :news

India

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരി​ഗണിക്കും

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ മാധ്യമ പ്രവർത്തകൻ സിദ്ദിഖ്‌കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി മാറ്റിവച്ചു. മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണം പ്രഖ്യാപിച്ചതോടെ മാറ്റിവച്ച കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. യുഎപിഎ കേസില്‍ ജയിലിലായ സിദ്ദിഖ് കാപ്പന്‍റെ ജാമ്യനടപടികൾ പൂർത്തിയായിരുന്നു. എന്നാല്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ.Read More

Kerala

യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ

തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിലെ തെക്കേ കുളത്തിൽ ചലച്ചിത്ര പ്രവർത്തകനായ ഇരിങ്ങാലക്കുട വെളുത്തേടത്ത് പറമ്പിൽ ദീപു ബാലകൃഷ്ണൻ(41) എന്ന യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദീപു ബാലകൃഷ്ണൻ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിക്കുകയും നിരവധി ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാവിലെ അഞ്ച് മണിക്ക് ക്ഷേത്ര കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ദീപു തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തിയത്. ഫയർഫോഴ്സ് യൂണിറ്റിന്റെ നേത്യത്വത്തിൽ നടത്തിയ […]Read More

Kerala

ദമ്പതികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോട്ടയം അയർക്കുന്നം അയ്യൻകുന്ന് കോളനിയിൽ ദമ്പതികളായ സുനിൽ, ഭാര്യ മഞ്ജുള എന്നിവരെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി എട്ട് മണിയോടുകൂടി ഇവരുടെ മകൻ ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് അമ്മ മഞ്ജുളയെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചുകിടക്കുന്ന രീതിയിലും അച്ഛനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. മഞ്ജുളയെ കൊലപ്പെടുത്തിയ ശേഷം സുനിൽ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികമായ നിഗമനം. പക്ഷേ, എങ്ങനെ കൊലപ്പെടുത്തി എന്നതിനെക്കുറിച്ച് ഇതുവരെയും പൊലീസിന് വ്യക്തത വന്നിട്ടില്ല. മഞ്ജുളയുടെ ശരീരത്തിനടുത്ത് […]Read More

General

ഇന്ന് തിരുവനന്തപുരത്ത് പണിമുടക്ക്

കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങൾ ഉന്നയിച്ച് സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍ തിരുവനന്തപുരത്ത് സൂചനാ പണിമുടക്ക് നടത്തി. ആവശ്യങ്ങളിൽ തീരുമാനം ആയില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് ജീവനക്കാരുടെ തീരുമാനം. നിലവിൽ നാലര വർഷം മുൻപ് നിശ്ചയിച്ച നിരക്കായ ഒരു ഓർഡറിന് അഞ്ച് കിലോമീറ്ററിന് 25 രൂപയാണ് ഡെലിവറി പാർട്ണർമാർക്ക് […]Read More

Business

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലേ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി. ഡോളറിനെതിരെ 82.64 എന്ന റെക്കോർഡ് താഴ്ചയിലാണ് രൂപ ഉള്ളത്. യു എസ് ജോബ്സ് റിപ്പോർട്ട് എത്തിയതോടുകൂടി ഫെഡറൽ റിസർവ് നിരക്ക് വർദ്ധിപ്പിക്കും എന്നാണ് സൂചന. ഇന്ന് ഇന്ത്യൻ രൂപ ഡോളറിനെതിരെ 0.38 ശതമാനം ഇടിഞ്ഞ് 82.6350 ൽ എത്തി, 82.32 ആയിരുന്നു മുൻപത്തെ ക്ലോസിങ് നിരക്ക്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ല. […]Read More

Gulf Health World

ക്യാമ്പ് സംഘടിപ്പിച്ചു

മുൻ കേരള മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ അനുസ്മരണത്തോടനുബന്ധിച്ചു റൂവി കെഎംസിസി സംഘടിപ്പിച്ച രക്തദാന ക്യാപും സൗജന്യ മെഡിക്കൽ പരിശോധനയും വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ അഞ്ചു വരെ ബദ്ർ സമ ഹോസ്പിറ്റൽ ഹാളിൽ നടന്നു. മെഡിക്കൽ പരിശോധനക്കു ശേഷം ക്യാംപിൽ നിന്നു യോഗ്യരായ എഴുപത്തി മൂന്നു പേർ ഒമാൻ ആരോഗ്യവകുപ്പിന് കീഴിലുള്ള രക്ത ബാങ്കിലേക്ക് രക്തം നൽകി. രക്തം നൽകിയ മുഴുവൻ പേർക്കും ഒമാനിലെ മുഴുവൻ ബദ്ർ അൽ സമ ഹോസ്പിറ്റലിലും കൺസൾട്ടേഷൻ ഫീ […]Read More

Accident

എൽ ഇ ഡി ടി വി പൊട്ടിത്തെറിച്ച് 16കാരന്

ലക്നൗ: എൽഇഡി ടിവി പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഒമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. അപകടത്തിൽ ഒമേന്ദ്രയുടെ അമ്മയ്ക്കും സഹോദര ഭാര്യയ്ക്കും സുഹൃത്തിനും സാരമായി പരിക്കേറ്റു. ഇവർ ഇപ്പോൾ ചികിത്സയിലാണ് ശക്തമായ സ്ഫോടനത്തിൽ വീടിന്റെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും തക‌ർന്നു, പരിക്കേറ്റ ഉടൻ തന്നെ ഒമേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടിവി പൊട്ടിത്തെറിക്കുന്നതിനിടെ ചെറിയ പ്രൊജക്ടൈലുകൾ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചതാണ് ഒമേന്ദ്രയുടെ മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ‘ഒരു വലിയ ശബ്ദം കേട്ടാണ് […]Read More

Business General India Information

ഇന്ത്യയിൽ സ്വർണ്ണ വില കുത്തനെ ഉയർന്നേക്കും

ഇന്ത്യയിൽ സ്വർണ്ണ ഇറക്കുമതി കുറച്ച് ബാങ്കുകൾ.രാജ്യത്ത് സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളിൽ പ്രമുഖരായ ഐസിബിസി സ്റ്റാൻഡേർഡ് ബാങ്ക്, ജെ പി മോർഗൻ സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നിവയാണ് ഈ നീക്കം നടത്തിയിരിക്കുന്നത്.ഇന്ത്യക്ക് പകരം ചൈന, തുർക്കി എന്നിവിടങ്ങളിൽ ഷിപ്മെന്റ് ഇറക്കാനാണ് ഇവരുടെ നീക്കം.ഉത്സവ സീസൺ മുന്നിൽ കണ്ടാണ് ഈ നടപടി എന്നാണ് സൂചന . സ്വർണ്ണ ലഭ്യത കുറയുന്നതോടെ കൂടുതൽ തുക നൽകി സ്വർണ്ണം സംഭരിക്കുന്നതിന് വിൽപനക്കാർ നിർബന്ധിതരാകും.ഇത് വലിയ രീതിയിൽ വിപണിയിൽ പ്രകമ്പനം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ […]Read More

Sports

ഹെറ്റ്‌മെയര്‍ പുറത്ത്

ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്മെയര്‍ പുറത്ത്. താരത്തിന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാനം നഷ്ടമായതിന് പിന്നാലെയാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി. ഹെറ്റ്‌മെയറിന് പകരം ഷമറ ബ്രൂക്സിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് ബ്രൂക്സിന് ലോകകപ്പ് ടീമില്‍ ഇടംനേടിക്കൊടുത്തത്. ഒക്ടോബര്‍ ഒന്നിനായിരുന്നു ലോകകപ്പ് സംഘത്തിന്റെ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍, അന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ എത്താനാകില്ലെന്ന് ഹെറ്റ്മെയര്‍ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് മാനേജ്മെന്റ് ഗയാനയില്‍ […]Read More

Business

വെള്ളി വില വർധിച്ചു

സംസ്ഥാനത്ത് വെള്ളി വില വർധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 66.70 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 533.60 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 667 രൂപയും, ഒരു കിലോഗ്രാമിന് 66, 700 രൂപയുമാണ് ഇന്നത്തെ നിരക്ക്.Read More