ലോകകപ്പ് പോരാട്ടങ്ങൾ സ്റ്റേഡിയത്തേക്കാൾ മികവോടെ കാണികളിലെത്തിക്കാൻ ദോഹ. എച്ച്.ഡി ദൃശ്യ മികവും മികച്ച ഓഡിയോ സംവിധാനവുമായാണ് ലോകകപ്പ് വേളയിൽ ആരാധകർക്ക് കാളി കാണാൻ കൂറ്റൻ സ്ക്രീൻ തയാറാക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനാണ് കൂറ്റൻ സ്ക്രീൻ ഒരുക്കുന്നതെന്ന് എന്റർടെയ്ൻമെന്റ് ഇവൻറ്സ് കമ്മിറ്റി അധികൃതർ അറിയിച്ചു. സ്ക്രീൻ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി. കോർണിഷിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് എതിർവശത്തായാണ് നീണ്ടു കിടക്കുന്ന സ്ക്രീൻ ഒരുക്കിയത്.Read More
Tags :news
ദീപാവലി തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവിസുകൾ നടത്തുമെന്ന് കർണാടക ആർ.ടി.സി അറിയിച്ചു. തിരക്ക് കൂടുതലുള്ള ഒക്ടോബർ 21ന് രാത്രി കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ഓരോ അധിക സർവിസുകൾ. ഇതിനുള്ള ബുക്കിങ് തുടങ്ങി. ബുക്കിങ് മുഴുവനായിട്ടും ആവശ്യക്കാർ ഉണ്ടെങ്കിൽ കൂടുതൽ ബസുകൾ അനുവദിക്കും. ബംഗളൂരുവിലേക്ക് 24നും 25നുമാണ് തിരക്ക് കൂടുതൽ പ്രതീക്ഷിക്കുന്നത്.Read More
താലിബാൻ വധശ്രമത്തിന് 10 വർഷത്തിന് ശേഷം നോബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായി ജന്മ നാടായ പാകിസ്ഥാനിലെത്തി. പ്രളയ ബാധിതരെ സന്ദർശിക്കാനെത്തിയതായിരുന്നു അവർ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനുവേണ്ടിയുള്ള പ്രചാരണം നടത്തുന്നതിനിടയിലാണ് താലിബാൻ മലാലയുടെ തലയ്ക്ക് നേരെ വെടിയുതിർത്തത്. അന്ന്15 വയസ്സായിരുന്നു മലാലയുടെ പ്രായം. പിന്നീട് മലാലയെ വിദഗ്ധ ചികിത്സക്കായി ബ്രിട്ടനിലേക്ക് കൊണ്ടുപോയി. മലാലയുടെ തുടർപഠനവും ബ്രിട്ടനിലായിരുന്നു.Read More
പാലക്കാട് കൊഴിഞ്ഞാമ്പറയിൽ 1400 ലിറ്റർ സ്പിരിറ്റുമായി സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർ പിടിയിലായി. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വണ്ണാമടയിൽ നടത്തിയ പരിശോധനയിൽ തെങ്ങിൻതോപ്പിൽ കുഴിച്ചിട്ട നിലയിൽ സ്പിരിറ്റ് നിറച്ച കന്നാസുകൾ കണ്ടെത്തുകയായിരുന്നു. 25 കന്നാസുകളിലായി 800 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഒളിപ്പിച്ച സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി വി.കണ്ണൻ, വണ്ണാമട സ്വദേശി പ്രഭു എന്നിവരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നാണ് മണൽതോട് ഭാഗത്തും സ്പിരിറ്റ് […]Read More
കാലിക്കറ്റ് സർവ്വകലാശാലയിലെ ഒക്ടാബര്‍ 14ന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം, റഗുലര്‍ കോളേജുകള്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംകോം രണ്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷ ഒക്ടോബര്‍ 21ലേക്ക് മാറ്റി.Read More
യൂറോപ്പ്- യുകെ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി യുഎഇ കൂടി സന്ദർശിക്കുന്നതിനാൽ തിരിച്ചെത്താൻ വൈകുമെന്ന് സൂചന. ഒക്ടോബർ നാലിന് യൂറോപ്പിലേക്കു പോയ മുഖ്യമന്ത്രി നോർവെ, ബ്രിട്ടൻ സന്ദർശന ശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ ഒക്ടോബർ 15 നേ മടങ്ങിയെത്തുകയുള്ളൂ എന്നാണു വിവരം. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് ദുബായ് വഴി നാട്ടിലേക്കു മടങ്ങുമെന്നായിരുന്നു അറിയിച്ചത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം.Read More
തൊടുപുഴ അൽഹസർ ലോ കോളജ് കെട്ടിടത്തിൽ നിന്ന് രണ്ടാം വർഷ നിയമ വിദ്യാർത്ഥിനി തൃശൂർ സ്വദേശിയായ നാദിയ നൗഷാദ് താഴേക്ക് ചാടി. സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് കോളജ് അധികൃതർ വ്യക്തമാക്കി. ആത്മഹത്യാശ്രമം എന്നാണ് സംശയം. നാദിയയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.Read More
തിരുവല്ലയിലെ ദമ്പതികൾക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നൽകി.സ്ത്രീകളെ തലയറുത്ത് കൊന്ന ശേഷം കഷ്ണങ്ങളായി കുഴിച്ചിടുകയായിരുന്നു .മൃതദേഹം കണ്ടെടുക്കാൻ ശ്രമം തുടങ്ങി. പെരുമ്പാവൂരിലെ ഏജൻറാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്.കടവന്ത്രയിലെ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി നൽകിയെന്ന് തെളിഞ്ഞത്. ഏജൻറും ദമ്പതിമാരും പോലീസ് കസ്റ്റഡിയിലാണ്.Read More
സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. പത്തനംതിട്ട, തിരുവല്ല തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, തുടങ്ങിയ ഇടങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടനശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. ഡെങ്കിപ്പനി റിപ്പോർട്ടുചെയ്ത സ്ഥലങ്ങളിൽ കൂത്താടികളുടെ സാന്നിധ്യം വളരെയധികം കാണപ്പെട്ടിട്ടുണ്ട്. അതിനാൽ, ഉപയോഗശൂന്യമായ ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായവ പറമ്പിലുണ്ടെങ്കിൽ നീക്കണം. വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങൾ, ജലസംഭരണികൾ തുടങ്ങിയവ കൊതുക് കടക്കാത്തരീതിയിൽ പൂർണമായും […]Read More
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് 560 രൂപയാണ് ഇടിഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 760 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ വില ഇന്ന് 70 രൂപ കുറഞ്ഞു.ഇന്നത്തെ വിപണി വില 4690 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിപണി വില 60 രൂപ കുറഞ്ഞു.ഒരു ഗ്രാം 18 […]Read More