തിരുവനന്തപുരത്ത് വെള്ളയമ്പലം ആല്‍ത്തറ നഗറിലെ അമ്യൂസിയം ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ചിത്രപ്രദര്‍ശനം ആരംഭിച്ചു. ദേശീയ അന്തര്‍ദേശീയ തലത്തില്‍ കലാപരിശീലനം നടത്തുന്ന 13 ചിത്രകാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. മേഘാ ശ്രേയസാണ് ചിത്രപ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 10 ന് വൈകീട്ട് തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്ത ചിത്രപ്രദര്‍ശനം 25 വരെ നീണ്ട് നില്‍ക്കും. പ്രദര്‍ശനത്തിന്‍റെ ഭാഗമായി കലാ ചര്‍ച്ചകളും സംവാദങ്ങളും പാട്ട് പരിപാടിയും അരങ്ങേറും.Read More
Tags :news
കാല്‍ ലക്ഷത്തിലേറെ ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ ബയോ മെട്രിക് പഞ്ചിങ് വരുന്നു. കെല്‍ട്രോണ്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. ആധാര്‍ അധിഷ്ടിതമായ പഞ്ചിങ് സംവിധാനമാണ് നടപ്പിലാക്കുന്നത്. എല്ലാ യൂണിറ്റുകളിലേക്കും ജീവനക്കാരുടെ വിവരം ശേഖരിക്കാനുള്ള ഫോം എത്തിക്കും. കെല്‍ട്രോണ്‍ പ്രതിനിധികള്‍ എല്ലാ യൂണിറ്റിലുമെത്തി ഇത് ശേഖരിച്ച് പഞ്ചിങ് സംവിധാനമൊരുക്കും.Read More
എറണാകുളം ഇലന്തൂരിലെ ഇരട്ട നരബലിയിലെ പ്രതികളായ ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നിവർക്ക് വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ബി എ ആളൂർ. സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കണമെന്നും പ്രതികൾക്ക് വേണ്ടി ഹാജരാകുകയാണെന്നും ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആദ്യം രണ്ട് പേർക്ക് വേണ്ടി ഹാജരാകാനായിരുന്നു ഏൽപിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ മൂന്ന് പ്രതികൾക്കും വേണ്ടിയാണ് ഹാജരാകുന്നതെന്നും ആളൂർ വ്യക്തമാക്കി.Read More
മുട്ടുകളെയും ഇടുപ്പിലെ എല്ലുകളെയും കൂടുതലായി ബാധിക്കുന്ന രോഗമാണ് സന്ധിവാതം(ആര്‍ത്രൈറ്റിസ്). ഈ രോഗം ബാധിച്ച ആളുകൾക്ക് കൈകളും കാലുകളും ചലിപ്പിക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. എല്ലാ വർഷവും ഒക്ടോബർ 12 ന് ലോക സന്ധിവാത ദിനം ആചരിക്കുന്നു. 1996 ഒക്ടോബർ 12 നാണ് ഈ ദിനം ആദ്യമായി ആഘോഷിച്ചത്. സന്ധികളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ആർത്രൈറ്റിസ്. ഈ രോഗത്തിൽ, വ്യക്തിയുടെ സന്ധികളിൽ വേദനയും അവയിൽ വീക്കവും ഉണ്ടാകുന്നു. സന്ധിവാതം ശരീരത്തിലെ ഏതെങ്കിലും സന്ധികളെയോ ഒന്നിലധികം സന്ധികളെയോ ബാധിക്കാം. സന്ധിവാതം […]Read More
ബലി നൽകിയതിനാൽ ഐശ്വര്യം ഇനിയുമെത്തുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ. വർഷങ്ങളായി ദമ്പതികൾ ആഭിചാര കർമ്മങ്ങൾ നടത്തുന്നു. വീട്ടിൽ ഇതിനുള്ള പ്രത്യേക ക്രമീകരണങ്ങൾഉള്ളതായും പൊലീസ് പറയുന്നു ‘ബലിസമയത്തെ പീഡനങ്ങളും ചോരയുംകണ്ട് ഷാഫി ആവേശഭരിതനായി‘; ഭാര്യയുമായി ഷാഫി ലൈംഗികബന്ധത്തിലേർപ്പെടുന്നത് പ്രാർത്ഥനയോടെ ഭഗവൽസിംഗ് കണ്ടുനിന്നു, പൂജാക്കളമൊരുക്കി വിളക്കുകൊളുത്തിയാണ് ലൈലയും ഷാഫിയും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്യലിനിടയിൽ മറ്റൊരു പ്രതിയായ ലൈലയ്ക്കും കുലുക്കമില്ല. കുറ്റബോധത്തിൻ്റെ കണിക പോലുമില്ലെന്ന് തോന്നിയതായി ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ പറയുന്നു. . മനുഷ്യമാംസം ഭക്ഷിയ്ക്കുന്നത് ആയുസ് കൂട്ടുമെന്ന് ഷാഫി ദമ്പതികളോട് […]Read More
നഷ്ടത്തിന്റെ പാതയിൽ നിന്നും നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര വിപണി. ബിഎസ്ഇ സെൻസെക്സ് ഏകദേശം 200 പോയിന്റ് അഥവാ 0.39 ശതമാനം നേട്ടം കൈവരിച്ച് 57300ന് മുകളിൽ എത്തിയപ്പോൾ, എൻഎസ്ഇ നിഫ്റ്റി ഏകദേശം 30 പോയിന്റ് അഥവാ 0.16 ശതമാനം നേട്ടമുണ്ടാക്കി 17000ന് മുകളിൽ വ്യാപാരം നടത്തി.Read More
ലോകകപ്പ് ഫുട്‌ബോളിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഖത്തര്‍. ഫുട്‌ബോള്‍ കാണാന്‍ എത്തുന്നവര്‍ക്ക് താമസിക്കാനായി മൂന്നാമതൊരു ക്രൂയിസ് ഷിപ്പ് കൂടി വാടകക്ക് എടുത്തിരിക്കുകയാണ് ഖത്തര്‍ ഇപ്പോൾ. കളി കാണാനെത്തുന്ന എല്ലാവര്‍ക്കും താമസ സൗകര്യം ഒരുക്കാന്‍ വേണ്ടത്ര ഹോട്ടലുകള്‍ ഖത്തറില്‍ ഇല്ലാത്തതുകൊണ്ടാണ് പുതിയ രീതിയിലുള്ള താമസ സൗകര്യം ഖത്തർ ഒരുക്കിയിരിക്കുന്നത്. ഖത്തറില്‍ തന്നെ താമസിച്ച്, കളി ആസ്വദിക്കണമെന്നുള്ളവര്‍ക്കായി രണ്ട് ക്രൂയിസ് കപ്പൽ ആദ്യമേ ഖത്തർ തയ്യാറാക്കിയിരുന്നു. ഇത് കൊണ്ടും മതിയാകില്ലെന്ന് തോന്നിയതോടെയാണ് മൂന്നാമതൊരു ക്രൂയിസ് കപ്പല്‍ കൂടി വാടകയ്ക്ക് എടുക്കാൻ […]Read More
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണ്ണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്, 560 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 37320 രൂപയാണ്.Read More
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ‘അഭ്യസ്തവിദ്യരായ പട്ടികജാതി യുവാക്കള്‍ക്ക് തൊഴില്‍’ പദ്ധതിയുടെ ഭാഗമായി ബി.എസ്.സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ് അപ്രന്റീസുമാരെ നിയമിക്കുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബി.എസ്.സി നഴ്സിംഗ് അപ്രന്റീസില്‍ 60 ഒഴിവുകളുണ്ട്. 10,000 രൂപയാണ് പ്രതിമാസ സ്‌റ്റൈപ്പന്റ്. യോഗ്യത: ബി.എസ്.സി നഴ്സിംഗ് ബിരുദം. ജനറല്‍ നഴ്സിംഗ് അപ്രന്റീസില്‍ 30 ഒഴിവുണ്ട്. 8,000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്റായി ലഭിക്കും. ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി ബിരുദം, ഡിപ്ലോമ ആണ് […]Read More
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. തന്റെ പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ചു കൊണ്ടുള്ള ശുപാർശ ചീഫ് ജസ്റ്റിസ് യു.യു.ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി. ശുപാർശയുടെ പകർപ്പ് നിയുക്ത ചീഫ് ജസ്റ്റിസിന് രാവിലെ പത്തേ കാലിന് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചിൽ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ വച്ച് ചീഫ് ജസ്റ്റിസ് യു.യു. ലളിത് കൈമാറി. നവംബർ 9ന് ജസ്റ്റിസ് ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസാണ് ജ. ഡി.വൈ.ചന്ദ്രചൂഡ്. 2024 നവംബർ […]Read More