മൂന്നാറിൽ നിന്നും വനം വകുപ്പ് പിടികൂടിയ ഒറ്റ കണ്ണൻ കടുവയുടെ ഓരോ മണിക്കൂറിലെയും നീക്കങ്ങൾ പരിശോധിക്കാൻ വേണ്ടി ഘടിപ്പിച്ച സാറ്റ് ലൈറ്റ് ബന്ധം നഷ്ടമായി. ഒരു കണ്ണിന് കാഴ്ച്ച ശക്തി നഷ്ടപെട്ട കടുവ ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ടോയെന്ന് അറിയാനാണ് സാറ്റ്ലൈറ്റ് കോളർ ഘടിപ്പിച്ചത്. ഇടതൂർന്ന വനമേഖലയിലേയ്ക്ക് കടുവ പ്രവേശിച്ചതു കൊണ്ടാവാം സാറ്റ്‌ലൈറ്റ് ബന്ധം നഷ്ടപെടാൻ കാരണമെന്നാണ് വിശദീകരണം.Read More
Tags :news
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീന്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന 18.5 കോടി രൂപയുടെ ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീനാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് കമ്പ്യൂട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാനിംഗ് സിസ്റ്റവും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ട്രയല്‍ റണ്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ രണ്ട് ലക്ഷത്തിലധികം ചെലവുവരുന്ന ചികിത്സാ സംവിധാനമാണ് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിരിക്കുന്നത്. ആധുനിക കാന്‍സര്‍ ചികിത്സാ സങ്കേതങ്ങളായ 3 ഡി […]Read More
ഇന്ത്യയിൽ ഒക്ടോബർ 25ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. വടക്കു കിഴക്കൻ ഇന്ത്യയിൽ ഒഴികെ രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും വളരെ ചെറിയ സമയത്തേക്ക് ഈ പ്രതിഭാസം ദൃശ്യമാകുമെന്നാണ് സൂചന. സൂര്യഗ്രഹണം ദൃശ്യമാകാത്ത പ്രദേശങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷം ആകാശ വിസ്മയങ്ങൾ ദൃശ്യമായേക്കും.Read More
ചാനൽ അവതാരകയെ അപമാനിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസിയ്ക്ക് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അവതാരകയുമായി ഒത്തുതീർപ്പ് ഉണ്ടായതിന് പിന്നാലെ ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് കോടതി നടപടി. അവതാരകയെ അപമാനിച്ച സംഭവത്തിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൊച്ചിയിൽ യോഗം ചേർന്ന് ശ്രീനാഥ് ഭാസിയെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് വിലക്കിയിരുന്നു.Read More
കോവിഡ്-19 കേസുകളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചതിനെ തുടർന്ന് ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ നടപ്പാക്കി. ഉത്തര ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ഫെൻയാംഗ് നഗരത്തിലാണ് തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ നടപ്പിലാക്കി തുടങ്ങിയത്. 12 ദിവസത്തിനുള്ളിൽ ഈ നഗരത്തിൽ ഏതാണ്ട് 2000ത്തിൽ അധികം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇന്നർ മംഗോളിയ പ്രദേശവും തലസ്ഥാനമായ ഹോഹോട്ട് നഗരത്തിലേക്ക് ചൊവ്വാഴ്ച മുതൽ പുറത്തു നിന്നുള്ള ആളുകളെയും വാഹനങ്ങളെയും കടത്തി വിടില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.Read More
കോഴിക്കോട് ഉള്ള്യേരി എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ഡിപ്പാർട്ട്മെൻറിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്.Read More
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഡേവിഡ് വാർണർ തലയടിച്ച് വീണു. ഇംഗ്ലണ്ട് ഇന്നിംഗ്‌സിൽ പേസർ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 15-ാം ഓവറിൽ മൊയീൻ അലിയുടെ ഷോട്ടാണ് വാർണറുടെ നേർക്ക് വന്നത്. എന്നാൽ പിന്നോട്ടോട് ചാടി ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ വാർണറുടെ ലാൻഡിംഗ് പിഴക്കുകയായിരുന്നു . തലയുടെ പിൻവശം നിലത്തടിച്ചതോടെ ഫിസിയോ ഓടിയെത്തി വാർണറെ പരിശോധിച്ചു. പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ താരം കൺകഷൻ വിജയിച്ച് ബാറ്റിംഗിന് തിരിച്ചെത്തി. എന്നാൽ 11 പന്തിൽ വെറും 4 റൺസേ […]Read More
രാജ്യത്ത് ഏറ്റവും പ്രധാനമായ തിരിച്ചറിയൽ രേഖയാണ് ആധാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന ആധാർ കാർഡിൽ പൗരമാരുടെ തിരിച്ചറിയൽ വിവരങ്ങൾ എല്ലാം നൽകിയിട്ടുണ്ട്. ഇപ്പോൾ പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്‌ഡേറ്റുകൾ ഓൺലൈനിലും ആധാർ കേന്ദ്രങ്ങളിലും നടത്താമെന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഈ പുതുക്കൽ നിർബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.Read More
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്‍ ഡിസംബർ മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 2010ലേയും 2017ലേയും എഡിഷനുകള്‍ക്ക് ശേഷം 2020ലെ കൊവിഡ് കാലം മുതലുള്ള സ്കൂളുകളുടെ പ്രവർത്തന മികവാണ് മൂന്നാം എഡിഷന് പരിഗണിക്കുക. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്ന സ്കൂളുകളില്‍ നിന്ന് തെരഞ്ഞെെടുക്കുന്ന 150 സ്കൂളുകളാണ് റിയാലിറ്റിഷോയില്‍ പങ്കെടുക്കുക. അപേക്ഷയോടൊപ്പം സ്കൂളുകള്‍ അവർ നടത്തിയ പ്രവർത്തനങ്ങളുടെ മൂന്നു മിനിറ്റില്‍ താഴെ ദൈർഘ്യമുള്ള വീഡിയോയും […]Read More
ലോകത്തിലെ ഏറ്റവും വലിയ പറക്കുന്ന കാറുകളുടെ നിര്‍മ്മാണ കമ്പനിയായ XPENG AEROHT ന്റെ പറക്കും കാര്‍ XPENG X2 ദുബായില്‍ പ്രദര്‍ശിപ്പിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിലെ മറീന ജില്ലയിലാണ് ഈ ഇലക്ട്രിക് കാറിന്റെ പറക്കല്‍ നടത്തിയത്. ഈ പറക്കും കാര്‍ ഭാവിയില്‍ പറക്കും ടാക്സിയായി ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആകര്‍ഷകമായി രൂപകല്പന ചെയ്ത ഈ ടാക്‌സിയില്‍ രണ്ട് യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാം. എട്ട് പ്രൊപ്പല്ലറുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 130 […]Read More