Tags :news

Education Information Kerala

ഒക്ടോബർ 15ന് സ്‌കിൽ ലോൺ മേള നടക്കും

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്ക്, വിദ്യാർത്ഥികൾക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാർത്ഥികൾക്കും നൈപുണ്യ വായ്പ ലഭ്യമാക്കുന്നു.നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും തങ്ങളുടെ ഇഷ്ട തൊഴിൽ മേഖലയിൽ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്‌സ് കാലയളവിലും തുടർന്നുള്ള ആറു മാസവും മൊറട്ടോറിയവും, മൂന്നു വർഷം മുതൽ ഏഴു വർഷം വരെ തിരിച്ചടവ് […]Read More

Events

ദീപാവലി ; നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു

ദീപാവലി ഉത്സവത്തിനും അനുബന്ധ ആഘോഷങ്ങള്‍ക്കും മുന്നോടിയായി ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ പൗരന്മാരുടെ ക്ഷേമത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ പട്ടിക പുറത്തിറക്കി. നഗരപരിധിയില്‍ പടക്കം പൊട്ടിക്കുന്നതിനാണ് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനുവദനീയമായ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള പച്ച പടക്കങ്ങള്‍ മാത്രമേ ഇനി പൊട്ടിക്കാന്‍ കഴിയൂ. രാവിലെ 6.00 മുതല്‍ 7.00 വരെയും വൈകിട്ട് 7.00 മുതല്‍ 8.00 വരെയും 2 മണിക്കൂര്‍ മാത്രമേ പടക്കം പൊട്ടിക്കാവൂ. പൊട്ടിത്തെറിയുടെ നാല് മീറ്ററിനുള്ളില്‍ 125 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദമുള്ള […]Read More

Education

എം.ബി.ബി.എസ് ക്ലാസുകൾ നവംബറിൽ തുടങ്ങും

2022-23 എം.ബി.ബി.എസ് ബാച്ചിന്റെ ക്ലാസുകൾ 2022 നവംബർ 15ന് തുടങ്ങും. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ദേശീയ മെഡിക്കൽ കമ്മിഷൻ പുറപ്പെടുവിച്ചു. റെഗുലർ പരീക്ഷകൾക്കും സപ്ലിമെന്ററി പരീക്ഷകൾക്കും ഒരു മാസ ഇടവേള വേണം. ഫലം 15 ദിവസത്തിനകം പ്രസിദ്ധീകരിക്കണം. സപ്ലിമെന്ററി ബാച്ചുകൾ ഉണ്ടാവുമെന്നും കമ്മിഷൻ വ്യക്തമാക്കി. ഒന്നാം വർഷ ക്ലാസുകൾ 2022 നവംബർ 15ന് ആരംഭിച്ച് 2023 ഡിസംബർ 15ന് അവസാനിക്കും. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവയാണ് വിഷയങ്ങൾ. ആകെ 13 മാസമായിരിക്കും ക്ലാസുകൾ. രണ്ടാം വർഷം 2023 […]Read More

Education Information

പിഎച്ച്.ഡി: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് എൻ.ഐ.ടി യിൽ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കീം ഒന്ന്: ഫുൾ ടൈം പിഎച്ച്.ഡി, ഡയറക്ട് പിഎച്ച്.ഡി (ബി.ടെക് ഡിഗ്രിക്കുശേഷം). ജെ.ആർ.എഫ്/യു.ജി.സി/എൻ.ഇ.ടി/സി.എസ്.ഐ.ആർ/ഐ.സി.എസ്.സി.എസ്.ടി.ഇ തുടങ്ങിയ സർക്കാർ ഫെല്ലോഷിപ്പുകളുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം.സ്കീം രണ്ട്: സെൽഫ് സ്‌പോൺസേർഡ്. മുഴുവൻസമയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.സ്കീം മൂന്ന്: വ്യവസായ സ്ഥാപനത്തിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നോ ഫുൾ ടൈം സ്‌പോൺസർഷിപ് ചെയ്യുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.സ്കീം നാല്: കോഴിക്കോട് എൻ.ഐ.ടിയിൽ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാർ/ഫണ്ട് ചെയ്‌ത് റീസർച് പ്രോജക്ടുകളിൽ ജോലിചെയ്യുന്ന റിസർച് സ്റ്റാഫ് […]Read More

India Weather

വായു മലിനീകരണ തോത് ഉയരുമെന്ന് മുന്നറിയിപ്പ്

അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കാൻ ആരംഭിക്കുന്നതോടെ ഡൽഹിയിലെ മലിനീകരണ തോത് അപകടകരമാംവിധം ഉയരാൻ സാധ്യതയുണ്ടെന്ന് സ്വീഡനിലെ ഗോതേൺബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞനും പ്രൊഫസറുമായ ഡോ. രവികാന്ത് പഥക് മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരും ഗവേഷകരും ഡൽഹി ഐഐടിയിൽ ഒത്തുകൂടിയിരുന്നു. മലിനീകരണതോത് ഉയരുന്നതിന്റെ സാധ്യതകൾ പരിശോധിച്ച ഇവർ വിവിധ ഇടങ്ങളിലെ കർഷകർ ഒരുമിച്ച് വൈക്കോൽ കത്തിക്കാൻ ആരംഭിക്കുകയും ഇത് ദോഷകരമായ മാലിന്യങ്ങൾ വായുവിലേക്ക് അയക്കാൻ ഇടയാക്കുമെന്നും അറിയിച്ചു. […]Read More

Kerala Transportation

ഇന്ന് ടൂറിസ്റ്റ് ബസുടമകളുടെ സൂചനാ പണിമുടക്ക്

ഏകീകൃത കളർ കോഡ് ധൃതി പിടിച്ച് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ടൂറിസ്റ്റ് ബസുടമകളുടെ സൂചനാ സമരം. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിന് മുന്നിലാണ് ധർണ. എറണാകുളത്ത് നെടുമ്പാശ്ശേരിയിൽ നടക്കുന്ന എൻഫോഴ്‌സ്‌മെന്‍റ് ഓഫീസർമാരുടെ കോൺഫറൻസ് വേദിയിലേക്ക് മാർച്ച് നടത്തും. എറണാകുളം, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും തുടർന്ന് നടക്കുന്ന ധർണയിൽ പങ്കെടുക്കും. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഡി.ടി.സി കേന്ദ്രങ്ങൾക്ക് മുന്നിലാണ് ധർണ. നിലവിലെ നിയമപ്രകാരം 2022 ജൂണ്‍ മുതലാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. അതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്ന […]Read More

World

യുക്രൈനിനൊപ്പമെന്നു മാർപാപ്പ

യുക്രൈന്‍ ജനത നേരിടുന്ന പീഡനത്തില്‍ അവര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ ഹൃദയം എന്നും അവര്‍ക്കൊപ്പമായിരുന്നു. പ്രത്യേകിച്ച് നിരന്തരമായി ബോംബിങ് നടക്കുന്ന മേഖലയില്‍ താമസിക്കുന്നവര്‍ക്കൊപ്പമെന്നാണ് മാര്‍പാപ്പ ബുധനാഴ്ച നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ വ്യക്തമാക്കിയത്. യുദ്ധം നിയന്ത്രിക്കുന്നവരോട് അക്രമം അവസാനിപ്പിക്കണമെന്നും സമാധാനപരമായ സഹവര്‍ത്തിത്വം പുനസ്ഥാപിക്കണെമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നിരവധി തവണയാണ് സമാധാനം പുലർത്തണമെന്നും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നും മാര്‍പാപ്പ ആവശ്യപ്പെടുന്നത്. ന്യൂക്ലിയര്‍ പോരാട്ടങ്ങളിലേക്ക് യുദ്ധം ഉയരുമോയെന്ന ഭീതിയും മാര്‍പാപ്പ അറിയിച്ചു.Read More

Crime

പ്രണയാഭ്യര്‍ഥന നിരസിച്ചു ; അമ്മക്കും മകൾക്കും വെട്ടേറ്റു

തലശ്ശേരി ഉസംമൊട്ടക്ക് സമീപം അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. ഇന്ദുലേഖ, മകള്‍ പൂജ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ് യുവാവ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് ഒളിവിലാണ്. പോലീസ് യുവാവിനായി തിരച്ചിൽ ആരംഭിച്ചു.Read More

Crime Politics

എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ

പീഡനക്കേസിൽ അന്വേഷണം നേരിടുന്ന എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഒളിവിൽ. എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. എംഎൽഎയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തതിനാണ് നിലവിൽ എൽദോസിനെതിരെ കേസെടുത്തിരിക്കുന്നത് .Read More

Events Gulf Sports Transportation

ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു

നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായി സംഘാടകർ ആരാധകർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു. സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്ത്, പൊതുമരാമത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചേരുന്ന ആരാധകർക്കായി ഷട്ടിൽ ബസുകൾ, ദോഹ മെട്രൊ, […]Read More