Tags :news

Business

ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 20 ബിപിഎസ് വരെ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയിട്ടുള്ളത്. സാധാരണക്കാർക്ക് 3 ശതമാനം മുതൽ 5.85 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 6.65% ശതമാനം വരെയും […]Read More

India Transportation

ബുക്കിംഗ് ആരംഭിച്ച് ആകാശ

2022 നവംബർ 1 മുതൽ വളർത്തു മൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ ബുക്കിങ് ആരംഭിച്ചതായി രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ. വളർത്തു മൃഗങ്ങളിൽ പൂച്ചയേയും നായയെയും മാത്രമേ ഒപ്പം യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു, വളർത്തുമൃഗങ്ങളുടെ ഭാരം 7 കിലോയിൽ കൂടരുത് എന്നിങ്ങനെ ചില നിബന്ധനകൾ വളർത്തുമൃഗങ്ങൾക്ക് യാത്ര ഒരുക്കുന്നതിന് എയർലൈൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ഏഴ് കിലോയിൽ കൂടുതലാണ് വളർത്തു മൃഗത്തിന്റെ ഭാരമെങ്കിൽ കാർഗോ വിഭാഗത്തിൽ യാത്ര ചെയ്യിപ്പിക്കേണ്ടതായി വരും എന്നും ആകാശ എയർലൈൻ വ്യക്തമാക്കുന്നു. വളർത്തുമൃഗങ്ങളുമായി […]Read More

Kerala

വിദ്യാർഥികളെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തു

വിദ്യാർത്ഥികളെ മർദിച്ച കോതമംഗലം സ്‌റ്റേഷനിലെ എസ് ഐ മാഹിനെ സസ്പെൻഡ് ചെയ്തു. മാര്‍ ബസേലിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റോഷന്‍ റെന്നി ആണ് മർദ്ദനത്തിന് ഇരയായ വിദ്യാർഥി. റോഷന്‍റെ സുഹൃത്തിനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയതിനെ തുടര്‍ന്ന് മറ്റ് സുഹൃത്തുക്കളുമായി കോതമംഗലം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. സ്റ്റേഷന് അകത്തേക്ക് വലിച്ചുകയറ്റിയ ശേഷം ഇടത് കരണത്തും ചെവിയിലും ശക്തമായി മര്‍ദിച്ചെന്ന് വിദ്യാർഥി കോതമംഗലം എസ്.എച്ച്.ഒയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ചെവിയ്ക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലം […]Read More

Information Jobs

കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ തൊഴിലവസരം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ അവസരം . Cochin Shipyard Limited (CSL) ഇപ്പോള്‍ Technician & Trade Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ്കളിലായി മൊത്തം 356 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 12 മുതല്‍ 2022 ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം. കൂടുതൽ […]Read More

Health Information Jobs

ആരോഗ്യ വകുപ്പില്‍ 1749 ഒഴിവുകള്‍

കേരള ആരോഗ്യവകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. National Health Mission (NHM), Kerala ഇപ്പോള്‍ Mid Level Service Providers (Staff Nurses) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 1749 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 12 മുതല്‍ 2022 ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം. […]Read More

Tourism Viral news

ലോകത്തെ മികച്ച ഹരിത നഗരമായി ഹൈദരാബാദ്

ദക്ഷിണ കൊറിയയിലെ ജെജുവിൽ നടന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്‌സ് (എഐപിഎച്ച്) 2022 ൽ രണ്ട് അവാർഡുകൾ സ്വന്തമാക്കി ഹൈദരാബദ്. വേൾഡ് ഗ്രീൻ സിറ്റി അവാർഡ്‌സ് 2022 ന് ഒപ്പം ‘ലിവിംഗ് ഗ്രീൻ ഫോർ ഇക്കണോമിക് റിക്കവറി ആൻഡ് ഇൻക്ലൂസീവ് ഗ്രോത്ത്’ എന്ന വിഭാഗത്തിൽ മറ്റൊരു പുരസ്കാരവും ഹൈദരാബാദ് സ്വന്തമാക്കി. ഒക്‌ടോബർ 14 വെള്ളിയാഴ്ച ദക്ഷിണ കൊറിയ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം, തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ നഗരവും ഹൈദരാബാദാണ്. കാറ്റഗറി അവാർഡ് മാത്രമല്ല, വേൾഡ് […]Read More

General Obituary

എന്‍ ഇ ബാലകൃഷ്ണ മാരാര്‍ അന്തരിച്ചു

ടൂറിംഗ് ബുക്ക് സ്റ്റാള്‍ (TBS) ഉടമയും പ്രമുഖ പ്രസാധകനുമായ എന്‍ ഇ ബാലകൃഷ്ണ മാരാര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് പുതിയറയിലെ വീട്ടിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. സംസ്കാരം വൈകിട്ട് മൂന്നിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍. ഏഴു പതിറ്റാണ്ടു മുമ്പ് സൈക്കിളില്‍ പുസ്തകങ്ങള്‍ കെട്ടി വെച്ച് വായനക്കാരെ തേടി അലയുന്ന ഒരു പയ്യനില്‍ നിന്നും കേരളത്തിലെ ഏറ്റവും വലിയ പുസ്തക വില്‍പ്പന ശാലയുടെ ഉടമയും പ്രസാധകനുമായി മാറിയ പ്രതിഭയാണ് ടി ബി എസ് ഉടമ എന്‍ […]Read More

Information Jobs

NCERT – യിൽ 292 ഒഴിവുകൾ

നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 292 ഒഴിവുകളാണുള്ളത്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് NCERT വെബ്സൈറ്റിൽ പ്രദർശിപ്പിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതാ പരിശോധനയ്ക്ക് ശേഷം മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ അനുവദിക്കൂ. ഓൺലൈൻ നടപടികൾ ഒക്ടോബർ 10 ന് ആരംഭിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ്. കൂടുതൽ വിവരങ്ങൾക്ക് ncert.nic.in എന്ന […]Read More

Information Jobs

താൽകാലിക അധ്യാപക ഒഴിവ്

ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 55% മാർക്കിൽ കുറയാതെ കായിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം (എം.പി.ഇ.എസ്., എം.പി.എഡ്.) നേടിയവർക്ക് അപേക്ഷിക്കാം. അത്‍ലറ്റിക്സ്, ഗെയിം ഇനങ്ങളിൽ ഓരോ ഒഴിവുകളാണുളളത്. അത്‍ലറ്റിക്സ് ഐശ്ചിക വിഷയമായോ അല്ലെങ്കിൽ ഏതെങ്കിലും ഗെയിം ഇനങ്ങളിൽ ഐശ്ചിക വിഷയമായോ ബിരുദാനന്തരബിരുദം (എം.പി.ഇ.എസ്., എം.പി.എഡ്.) നേടിയവർക്കാണ് അവസരം. യു.ജി.സി. – നെറ്റ്/പിഎച്ച്.ഡി. അഭിലഷണീയ യോഗ്യതയാണ്. പ്രായം 40 വയസ്സിൽ താഴെ. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ […]Read More

Business

സ്വർണ്ണ വിലയിൽ വമ്പൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 440 രൂപ കുറഞ്ഞു. ഈ ആഴ്ചയിൽ ആദ്യ ദിവസങ്ങളിൽ ഒരു പവൻ സ്വർണ്ണത്തിന് 960 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 36960 രൂപയാണ്.Read More