Tags :news

Events General Kerala

മനുഷ്യക്കടത്തിനെതിരെ ഫ്രീഡം വാക്കുമായി വിദ്യാര്‍ഥികള്‍

മനുഷ്യക്കടത്തിനെ നേരിടുന്നതില്‍ കേരളം ഇരട്ട വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നതെന്ന് കേരള ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് നോഡല്‍ ഓഫീസര്‍ ഹര്‍ഷിത അട്ടല്ലൂരി ഐപിഎസ്. മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എന്‍ ജി ഒകളുടെ കൂട്ടായ്മ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോര്‍ ഫ്രീഡം’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ നടത്തിയ ഫ്രീഡം വാക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേരളത്തില്‍ മനുഷ്യക്കടത്ത് പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് നമ്മള്‍ പലപ്പോഴും കരുതുന്നത്. എന്നാല്‍ ഒരേസമയം കേരളത്തില്‍ നിന്ന് വിദേശത്തേക്ക് വലിയൊരു വിഭാഗമാളുകള്‍ തൊഴില്‍തേടിപ്പോകുകയും ഇതര സംസ്ഥാനങ്ങളില്‍ […]Read More

Health World

ഇന്ന് ലോക ഭക്ഷ്യദിനം

ഇന്ന് ലോക ഭക്ഷ്യദിനം. 1945 ഒക്ടോബര്‍ 16 നാണ് ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാര്‍ഷിക സംഘടന ( FAO) രൂപീകരിച്ചത്. ആ ഓര്‍മ നില നിറുത്തുന്നതിനാണ് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനംആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ആരെയും പിന്നിലാക്കരുത് (Leave no one behind) എന്നതാണ് 2022ലെ ഭക്ഷ്യദിന സന്ദേശം. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യം. ദാരിദ്ര്യത്തിനും […]Read More

Accident Kerala

ട്രെയിനിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു

പാലക്കാട് വാളയാറിൽ വെള്ളിയാഴ്ച പുലർച്ചെ ട്രെയിൻ തട്ടി കാലിന് പരിക്കേറ്റ ഒരു കാട്ടാന കൂടി ചെരിഞ്ഞു. 20 വയസ്സുള്ള പിടിയാനയുടെ ജഡം കാടിനകത്ത് നടുപ്പതിക്ക് സമീപം ഒരു അരുവിയുടെ ഓരത്ത് ഇന്നലെയാണ് കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി വനംവകുപ്പ് ആനയുടെ ജഡം സംസ്‍കരിച്ചു. അപകട ദിവസം പരിക്കേറ്റ ആനയ്ക്ക് വേണ്ടി വനംവകുപ്പ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കന്യാകുമാരി ദി ബ്രുഗഡ് വിവേക് എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇതോടെ രണ്ട് വർഷത്തിനിടെ കോയമ്പത്തൂർ കഞ്ചിക്കോട് ട്രാക്കിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം […]Read More

Crime Kerala

ഭാര്യയുടെ കൈ വെട്ടിയ പ്രതി ഭ‍ര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ

കോട്ടയം കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭ‍ര്‍ത്താവ് കാണക്കാരി സ്വദേശി പ്രതീപ് തൂങ്ങിമരിച്ച നിലയിൽ. രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ ആണ് പ്രതീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഒക്ടോബ‍ര്‍ 14 നാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയത്. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മഞ്ജു. മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടസം പിടക്കാനെത്തിയ പത്ത് വയസുകാരി മകളെയും പ്രദീപ് ആക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ […]Read More

Health Kerala

മാസ്‌ക് നിര്‍ബന്ധമാക്കും

പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വ്യവസ്ഥ ഉള്‍ക്കൊളളുന്ന പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. മാസ്‌ക് പരിശോധനക്ക് പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിക്കണമെന്ന് കര്‍ശനമായ നിര്‍ദ്ദേശം ഉണ്ടായിരുന്നവെങ്കിലും ഇപ്പോള്‍ പലരും പൊതുസ്ഥലങ്ങളില്‍ പോലും മാസ്‌ക് ഉപയോഗിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പലപ്പോഴും പോലീസ് പരിശോധനയും കാര്യമായി […]Read More

India Politics

തെരഞ്ഞെടുപ്പ് നാളെ

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. 9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം ചൊവ്വാഴ്ച ബാലറ്റ് പെട്ടികള്‍ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയുടെയും തരൂരിന്‍റെയും പ്രചാരണം ഇന്നവസാനിക്കും.ഖര്‍ഗെയുടെ പ്രചാരണം കര്‍ണ്ണാടകത്തിലും, തരൂര്‍ ലഖ്നൗവിലുമായിരിക്കും.Read More

Crime India

വന്യജീവിക്കടത്ത് ; രക്ഷിച്ചത് 140 ജീവികളെ

രാജ്യത്തെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന വന്യ ജീവി കടത്ത് മിസോറാമിൽ. മിസോറാമിലെ ഛാംപെയില്‍ ശനിയാഴ്ച നടത്തിയ സംയുക്ത പരിശോധനയിലാണ് 140ല്‍ അധികം അപൂര്‍വ്വയിനം വന്യജീവികളെ രക്ഷിച്ചത്. വന്യജീവി കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷികളും മൃഗങ്ങളും അടക്കമുള്ള ജീവികളെ മ്യാന്‍മറില്‍ നിന്ന് കടത്തുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. അറസ്റ്റിലായവരില്‍ മ്യാന്‍മറിലേയും ഇന്ത്യയിലേയും ആളുകളുണ്ട്. രണ്ട് ബൊലേറോകളിലും ഒരു സ്കോര്‍പിയോയിലുമായാണ് മൃഗങ്ങളെ കടത്തിക്കൊണ്ട് വന്നത്. കൂടുകളിലും ബോക്സുകളിലും അടച്ച നിലയിലായിരുന്നു മൃഗങ്ങളുണ്ടായിരുന്നത്. 30 ആമകള്‍, 2 […]Read More

Kerala Weather

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത ഉള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയും പാലക്കാടും ആണ് യെല്ലോ അലർട്ട് ഉള്ളത്. കൂടാതെ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിലനിൽക്കുന്ന ചക്രവാതചുഴികൾ ആണ് മഴ സജീവമാകാൻ കാരണം. ആൻഡമാൻ കടലിലെ ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമായി […]Read More

Crime

ബി ടെക് ബിരുദധാരികൾ അറസ്റ്റിൽ

ഇവന്‍റ് മാനേജ്‌മെന്‍റിന്‍റെ മറവിൽ ലഹരിമരുന്ന് വില്‍പ്പന നടത്തിയ മൂന്ന് പേർ പിടിയിൽ. പിടിയിലായവർ ബി ടെക് ബിരുദധാരികളാണ്. കോഴിക്കോട് പാലാഴി അത്താണിയിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്‍റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തി വന്ന മേപ്പാടി കിളിയമണ്ണ വീട്ടിൽ മുഹമ്മദ് ഷാമിൽ റഷീദ്, അത്തോളി കളത്തുംകണ്ടി ഫൻഷാസ്, വയനാട് കപ്പംകൊല്ലി പതിയിൽ വീട്ടിൽ നൗഫൽ അലി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവർ താമസിച്ച റൂമിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരി മരുന്നുകളായ 31.30 ഗ്രാം എംഡിഎംഎ, 450 മില്ലിഗ്രാം […]Read More

Politics World

കമ്യൂണിസ്റ്റ് പാർട്ടി കോൺ​ഗ്രസിന് ഇന്ന് തുടക്കം

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) ഇരുപതാം പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങുകയാണ്. ഷി ജിൻ പിങ് തന്നെ തുടർച്ചയായ മൂന്നാം വട്ടവും പ്രസിഡന്റായി അധികാരം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടു തവണ മാത്രമേ അധികാരത്തിലേറാവൂ എന്ന ചട്ടം 2018 -ൽ ഷി ജിൻ പിങിന് വേണ്ടി റദ്ദാക്കിയിരുന്നു. ഇക്കാരണത്താൽ ആജീവനാന്തം അധികാരക്കസേരയിൽ തുടരാനുള്ള സാധ്യതയാണ് 69 -കാരനായ അദ്ദേഹത്തിന് മുന്നിൽ തെളിഞ്ഞിരിക്കുന്നത്.Read More