Tags :news

India Information Judiciary National Viral news

ഡിവൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും

രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. അടുത്ത മാസം 9ന് ഡിവൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്യും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ പിൻഗാമിയായി ശുപാർശ ചെയ്തത്.Read More

India National Politics Viral news

കോൺഗ്രസ് അദ്ധ്യക്ഷനെ ബുധനാഴ്ച്ച അറിയാം

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ 90 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണിക്ക് അവസാനിച്ചു. കേരളത്തില്‍ 95.66 ശതമാനം പോളിങ് രേഖപ്പെടുത്തി. 19ന് എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണല്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് സ്ഥാനാര്‍ത്ഥികള്‍. 9000ല്‍ അധികം പിസിസി പ്രതിനിധികള്‍ 68 ബൂത്തുകളിലായാണ് വോട്ട് ചെയ്തത്. രഹസ്യബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. ബാലറ്റ് പേപ്പറില്‍ ആദ്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും രണ്ടാമത് തരൂരിന്റെ പേരുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലും തരൂര്‍ തിരുവനന്തപുരത്തുമാണ് […]Read More

Kerala

വിഴിഞ്ഞം പ്രതിഷേധം പൊതുശല്യമായി മാറി: ടിസിസിഐ

വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധം പൊതുശല്യമായി മാറുകയാണെന്നും ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളെയും തടസ്സപ്പെടുത്തുന്നുവെന്നും ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ) പ്രസ്താവനയിൽ ആരോപിച്ചു.തുറമുഖത്തിനെതിരായ വികലമായ വാദങ്ങൾ നിരസിച്ച നഗരവാസികളോട് പ്രതികാരം ചെയ്യുകയാണ് പ്രക്ഷോഭകർ എന്ന് ടിസിസിഐ കുറ്റപ്പെടുത്തി. വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധക്കാർ തിങ്കളാഴ്ച തലസ്ഥാന നഗരിയുടെ പല ഭാഗങ്ങളിലും റോഡ് ഉപരോധിച്ചതിനെ തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായതിനോട് പ്രതികരിക്കുകയായിരുന്നു ടിസിസിഐ. റോഡുകൾ തടയാൻ മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിക്കുന്നത് പ്രക്ഷോഭമല്ല, ഗുണ്ടാപ്രവർത്തനമാണ്. നഗരത്തിൽ അക്രമം സൃഷ്ടിക്കാനും […]Read More

Health India Information National Obituary

ദിലീപ് മഹലനബിസ് അന്തരിച്ചു

ഒആർഎസിന്റെ പിതാവ് ദിലീപ് മഹലനബിസ് അന്തരിച്ചു. 88 വയസായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗവേഷക വിദ്യാർത്ഥിയായി 1966 ൽ കൊൽക്കത്തിൽ പ്രവർത്തിക്കവെയാണ് ഓറൽ റീഹൈഡ്രോഷൻ തെറാപ്പി അഥവാ ഒആർടിയുമായി ബന്ധപ്പെട്ട് ദിലീപ് പഠനം ആരംഭിച്ചത്. ഡോ.ഡേവിഡ് ആർ നളിനും ഡോ.റിച്ചാർഡ് എ കാഷിനുമൊപ്പമായിരുന്നു ഗവേഷണം. ഈ സംഘമാണ് ഒആർഎസ് കണ്ടുപിടിച്ചത്.Read More

Information Kerala

‘കുഞ്ഞാപ്പ്’ ലോഗോ പ്രകാശനം ചെയ്തു

വനിത ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന മൊബൈൽ അപ്ലിക്കേഷനായ കുഞ്ഞാപ്പിന്റെ ലോഗോ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. ബാല സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കുന്ന ഈ അപ്പിലൂടെ അപകടകരമായ സാഹചര്യത്തിൽ കുട്ടികളെ കണ്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും ഓൺലൈൻ അതിക്രമങ്ങൾ ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാനും സാധിക്കും. കൂടാതെ ബാലസംരക്ഷണ, പാരന്റിംഗ് സംവിധാനങ്ങൾ മനസിലാക്കാനും പ്രയോജനപ്പെടുത്താനും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് സേവനങ്ങൾ […]Read More

Kerala

പൂജാ കേന്ദ്രത്തിനെതിരെ പരാതിയുമായി വീട്ടുകാര്‍

പൂജാ കേന്ദ്രത്തിനെതിരെ പരാതിയുമായി വീട്ടുടമ. പത്തനംതിട്ട അടൂരിലുള്ള പെരിങ്ങനാടിലെ പൂജ കേന്ദ്രത്തിനെതിരെയാണ് സമീപത്തെ അടൂര്‍ സ്വദേശിയായ ബാബുവിന്റെ പരാതി. വീടിന് നേരെ സ്ഥിരമായി കല്ലേറുണ്ടാകുന്നതായും ബാബുവിന്റെ മകന്റെ സ്‌കൂള്‍ ബാഗിന് തീവെച്ചെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. പൂജാ കേന്ദ്രത്തില്‍ നിന്നും സ്ഥിരമായി കല്ലേറുണ്ടാകുന്നതുകൊണ്ട് വീടിന്റെ ഓടുകള്‍ പലപ്പോഴും മാറ്റേണ്ടി വരാറുണ്ടെന്ന് ബാബു പറയുന്നു. ഇത് തുടരുന്നതിനിടയിലാണ് വീടിനകത്തിരുന്ന ബാബുവിന്റെ മകന്‍ ആന്‍സന്റെ സ്‌കൂള്‍ ബാഗിന് തീപിടിക്കുന്നത്.Read More

General Kerala

പാലക്കാട് ചിത്രകാരന് അവഹേളനം

ചിത്രം വരയ്ക്കാനെത്തിയ ചിത്രകാരനെ അപമാനിച്ചതായി പരാതി. പാലക്കാട് കോട്ടയുടെ പുറത്ത് നിന്ന് ചിത്രം പകര്‍ത്തിക്കൊണ്ടിരുന്ന സൂരജ് ബാബുവിനെ ജീവനക്കാര്‍ തടസപ്പെടുത്തി എന്നാണ് പരാതി. സ്റ്റാന്റ് ഉപയോഗിച്ചും കൈയിൽ വച്ചും ക്യാൻവാസിൽ ചിത്രം വരയ്ക്കാൻ അനുവദിക്കിലെന്ന് ജീവനക്കാർ പറഞ്ഞുവെന്നാണ് പരാതി. മൊബൈലില്‍ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തുന്നതിന് നിയന്ത്രണമില്ലെന്നിരിക്കെയാണ് വിദേശരാജ്യങ്ങളിലടക്കം യാത്ര ചെയ്ത് തത്സമയ ചിത്രങ്ങള്‍ വരയ്ക്കുന്ന സൂരജിന്റെ ചിത്ര വര തടസപ്പെടുത്തിയത്.Read More

Crime Kerala

22 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി നിയാസാണ് പിടിയിലായത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്ത ശേഷം രണ്ട് ക്യാപ്‌സൂളുകളുടെ രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പുറത്തെടുപ്പിക്കുകയായിരുന്നുRead More

Crime Kerala

കാപ്പ ചുമത്തപ്പെട്ട യുവാവിന് വെട്ടേറ്റു

കോഴിക്കോട് കുന്നമംഗലത്ത് നിരവധി കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തപ്പെട്ട യുവാവിന് വെട്ടേറ്റു. കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിതേഷിനാണ് ഇന്നലെ രാത്രി വീട്ടിലേക്ക് പോകുംവഴി ഒരു സംഘം ആളുകളിൽ നിന്ന് വെട്ടേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ ജിതേഷ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചോരയില്‍ കുളിച്ച് യുവാവ് വഴിയരികില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവസ്ഥലത്തേക്കെത്തിയ പോലീസ് ജിതേഷിനെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ കുന്നമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. 15ലധികം കേസുകളില്‍ പ്രതിയായ ജിതേഷിന് ഉണ്ടായ ആക്രമണത്തിന് […]Read More

Kerala

നോട്ടുകളും നാണയങ്ങളും ചാക്കിൽ ഉപേക്ഷിച്ച നിലയിൽ

പത്തനംതിട്ട പ്രമാടം പരിവേലിൽ പാലത്തിനു സമീപം റോഡിൽ പണം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തിന്റെയും ഇരുപത്തിന്റെയും നൂറിന്റെയും നോട്ടുകളും നാണയങ്ങളുമാണ് ചാക്ക് കെട്ടിനുള്ളിലുള്ളത്. ഒരു സാരിയും ഒപ്പം ഉണ്ട്. തൊഴിലുറപ്പിനു പോയ തൊഴിലാളികൾ ആണ് ആദ്യം ഇവ കണ്ടത്. ആരാധനാലയങ്ങളിൽ നിന്ന് മോഷ്ട്ടിച്ച ശേഷം ഉപേക്ഷിച്ച പണം ആണെന്ന് സംശയം.Read More