എ.പി.ജെ. അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ ഗവ. എൻജിനീയറിങ് കോളജ് ബാർട്ടൻഹിൽ തിരുവനന്തപുരം നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷണൽ എൻജിനീയറിങ് കോഴ്‌സിന് സർക്കാർ സ്‌പോൺസഡ് വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. ഏത് ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് എടുത്തവർക്കും അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന് ഒക്ടോബർ 21ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം. വെബ്: www.tplc.gecbh.ac.in, www.gecbh.ac.in. ഫോൺ: 7736136161, 9995527866, 9995527865.Read More
Tags :news
മുംബൈ വിമാനത്താവളം നാളെ ആറ് മണിക്കൂർ അടച്ചിടും. മൺസൂണിന് ശേഷമുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടച്ചിടൽ. നാളെ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ 6 മണിക്കൂർ നേരമാണ് വിമാനത്താവളം അടച്ചിടുക.Read More
ചുണ്ടുകളുടെ നിറം നഷ്ടമാകുന്നത്, തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്നതുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നമാകാം. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനവുമാണ്. ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ചെയ്യേണ്ടത്… 1 . പഞ്ചസാര ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നൽകാൻ സഹായിക്കും. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ […]Read More
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍തന്നെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി […]Read More
ലോകചാംപ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര താരം ഡി.ഗുകേഷ്. മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ജയത്തോടെ ഗുകേഷ് സ്വന്തമാക്കി. എയിംചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്‍റിന്‍റെ ഒൻപതാം റൗണ്ടിലാണ് കാൾസന് ഇന്ത്യന്‍ താരത്തിന് മുന്നില്‍ അടിതെറ്റിയത്. 16 വയസ്സും നാലു മാസവും 20 ദിവസവും പ്രായമുള്ള ഗുകേഷ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇന്നത്തെ ജയത്തോടെ സ്വന്തമാക്കി. 16 വയസ്സും 6 മാസവും പ്രായമുള്ളപ്പോൾ കാൾസനെ വീഴ്ത്തിയ […]Read More
ആസിഡ് കലര്‍ന്ന ശീതളപാനീയം കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്നാട് കളിയിക്കാവിള സ്വദേശി അശ്വിനാണ് മരിച്ചത്. കഴിഞ്ഞ 16 ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അശ്വിൻ. സ്കൂളിൽ വച്ച് സഹപാഠി നൽകിയ ശീതളപാനീയത്തിൽ നിന്നാണ് പൊള്ളലേറ്റതെന്നാണ് കുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ കേസെടുത്ത് അന്വേഷണം നടത്തുന്ന കളിയിക്കാവിള പൊലീസിന് കുട്ടിക്ക് ആസിഡ് കൊടുത്തത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ നിരവധി കുട്ടികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സ്കൂളിലെ സിസിടിവി […]Read More
നൈജീരിയയിലുണ്ടായ പ്രളയത്തിൽ 600ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. 13 ലക്ഷത്തിലധികം ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചെന്ന് മാനുഷികകാര്യ മന്ത്രി സാദിയ ഉമർ ഫാറൂഖ് പറഞ്ഞു. ചില സംസ്ഥാന സർക്കാറുകൾ വെള്ളപ്പൊക്കത്തെ നേരിടാൻ തയ്യാറാകാത്തതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. 82,000ലധികം വീടുകളും 110,000 ഹെക്ടർ കൃഷിയിടങ്ങളും പ്രളയത്തിൽ പൂർണ്ണമായും നശിച്ചു.Read More
കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് അവസാനിച്ചു. കർണാടകയിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള ശശി തരൂരുമാണ് സ്ഥാനാർഥികൾ. കേരളത്തിൽ നിന്ന് 287 പേരാണ് വോട്ട് ചെയ്തത്. 95.66 ആണ് പോളിങ് ശതമാനം. എ.ഐ.സി.സി ആസ്ഥാനത്ത് 100 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 9308 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കാളികളാകുന്നത്. ഫലം ബുധനാഴ്ച അറിയാം. 22 വർഷത്തിന് ശേഷം നെഹ്രു കുടുംബത്തിന് പുറത്തുനിന്ന് ഒരു കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പാണ് കോൺഗ്രസ് ആസ്ഥാനങ്ങളിൽ നടന്നത്.Read More
ശരിയായ ഉറക്കം ശാരീരികാരോഗ്യത്തിന് അവശ്യം വേണ്ട ഒന്നാണ്. വിവിധ രോഗങ്ങളുടെ ആവിര്‍ഭാവം കുറയ്ക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഉറക്കം സഹായിക്കുന്നു. ദിവസവും 7-9 മണിക്കൂര്‍ ഉറങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉറക്കം നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ എല്ലാവരുടെയും പ്രധാന പ്രശ്‍നം രാത്രി ഉറക്കം വരുന്നില്ല എന്നതാണ്. നമ്മുടെ ദൈനം ദിന ജീവിത രീതിയാണ് ഉറക്കകുറവിന്റെ പ്രധാന പ്രശ്‍നം. എന്നാൽ ചില ഭക്ഷണങ്ങൾ നമ്മുക്ക് ഉറക്കം വരാൻ സഹായിക്കുന്നുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം… ദിവസവും […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎം കിസാന്‍ സമ്മാന്‍ 2022 ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളമുള്ള 13,500-ലധികം കര്‍ഷകരെയും 1,500-ഓളം അഗ്രികള്‍ച്ചര്‍ സ്റ്റാര്‍ട്ടപ്പുകളെയും ഒരുമിച്ച് കൊണ്ടുവരാനാണ് രണ്ട് ദിവസത്തെ പരിപാടി ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഇതിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഒരു കോടിയിലധികം കര്‍ഷകര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗവേഷകരുടെയും നയരൂപീകരണ പ്രവര്‍ത്തകരുടെയും മറ്റ് പങ്കാളികളുടെയും പങ്കാളിത്തവും സമ്മേളനത്തില്‍ കാണാം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയ്ക്ക് കീഴില്‍ […]Read More