ഹരിയാനയിലെ ഗുരുഗ്രാമിൽ ഉപേക്ഷിക്കപ്പെട്ട പെട്ടിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സ്ത്രീയെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നഗ്നയായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. അതിനാൽ ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ ബോർഡിലെ ഡോക്ടർ പറഞ്ഞു. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിനുള്ളിൽ ഇട്ടതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാൽ ഉടൻ തന്നെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും വെസ്റ്റ് ഡിസിപി ദീപക് സഹാറൻ പറഞ്ഞു. മരിച്ചയാളുടെ ഇടുപ്പിൽ പൊള്ളലേറ്റതായി […]Read More
Tags :news
ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29ന് അവസാനിക്കും. സംഗീത കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ എന്നിവ ഉൾപ്പെടുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് അറിയിച്ചു. ഡ്രോണ്‍ ലൈറ്റ് ഷോയാണ് ഇത്തവണത്തെ മേളയിലെ പ്രത്യേകത. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് ദുബായ് സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഇരുപത്തി […]Read More
478 ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്‍മദ് അല്‍ സുലൈതിയാണ് പുതിയ ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്‍തത്. ലുസൈല്‍ സിറ്റിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ അത്യാധുനിക ഇലക്ട്രിക് ബസ് ഡിപ്പോയുടെ വിസ്‍തീര്‍ണം നാല് ലക്ഷം ചതുരശ്ര മീറ്ററിലധികമാണ്. ബസ് ബേകള്‍ക്ക് പുറമെ 24 മള്‍ട്ടി പര്‍പസ് കെട്ടിടങ്ങള്‍, റിക്രിയേഷണല്‍ സംവിധാനങ്ങള്‍, ഗ്രീസ് സ്‍പേസുകള്‍ എന്നിവയ്ക്ക് പുറമെ സബ് സ്റ്റേഷനുകളുമുണ്ട്. 25,000 […]Read More
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട മുതൽ കോഴിക്കോട് വരെയുളള ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത ഉണ്ട്. ആൻഡമാൻ കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും. ശനിയാഴ്ചയോടെ ഇത് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നും പിന്നീട് ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റായി മാറാൻ സാധ്യത […]Read More
കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.Read More
ബോളിവുഡിന്‍റെ ഈ വര്‍ഷത്തെ ജയങ്ങളിലൊന്നാണ് ബ്രഹ്മാസ്ത്ര എന്ന ചലച്ചിത്രം. കൊവിഡിനു ശേഷം അക്ഷയ് കുമാര്‍ അടക്കമുള്ള സീനിയര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും വന്‍ തകര്‍ച്ചയില്‍ ആയിരുന്നു. എന്നാൽ, രണ്‍ബീര്‍ കപൂര്‍ നായകനായ ബ്രഹ്‍മാസ്ത്ര തിയറ്ററുകളില്‍ വിജയമായിരുന്നു. സെപ്റ്റംബര്‍ 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം 25 ദിനങ്ങളില്‍ നേടിയത് 425 കോടി ആയിരുന്നു. ഇപ്പോഴിതാ തിയറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ചിത്രം ഒടിടി പ്ലാറ്റ്ഫോമിലെ റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 4 […]Read More
സംസ്ഥാനത്തിൻ്റെ വികസനം മുൻനിർത്തിയായിരുന്നു വിദേശയാത്രയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ യാത്രയിൽ ഉണ്ടായി. യാത്ര പൂർണമായി ലക്ഷ്യം കണ്ടുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായി. ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ഉൾപ്പടെ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു. ലോകകേരള സഭ മേഖല സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തിനെ മാറ്റാൻ ഉതകുന്ന സഹായങ്ങൾ ലഭ്യമായി. കേരളത്തിൽ നിന്നും യു കെയിലേക്ക് തൊഴിൽ കുടിയേറ്റത്തിനുള്ള അനുമതി […]Read More
കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.Read More
മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറൽ.ജിയോ ബേബിയാണ് ‘കാതൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ സംവിധായകൻ . മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പങ്കുവച്ചത്.Read More
രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ദക്ഷിണ ഡൽഹിയിലെ മെഹ്‌റൗളി വനത്തിൽ നിന്ന് കണ്ടെത്തി. മൂന്നാമത്തെ കുട്ടി ജീവനോടെ രക്ഷപ്പെട്ടു. രാജസ്ഥാൻ പൊലീസിന്റെയും ഡൽഹി പൊലീസിന്റെയും സംയുക്ത തെരച്ചിലിനിടെയാണ് മറ്റ് രണ്ട് കുട്ടികളെയും കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. പൊലീസ് പറയുന്നതനുസരിച്ച് ഒക്ടോബർ 15 ന് രാജസ്ഥാനിലെ അൽവാറിൽ നിന്ന് സഹോദരന്മാരായ 13 കാരനായ അമൻ, എട്ട് വയസുള്ള വിപിൻ, ആറ് വയസുള്ള ശിവ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി […]Read More