Tags :news

Accident General Kerala

വാവാ സുരേഷിന് ഗുരുതര പരിക്ക്

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയിൽ വച്ചുണ്ടായ വാഹാനപകടത്തിൽ വാവാ സുരേഷിന് പരിക്കേറ്റു. വാവാ സുരേഷിന് മുന്നിൽ പോയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി റോ‍ഡരികിലെ ഭിത്തിയിൽ പിടിച്ചതിനു ശേഷം വാവാ സഞ്ചരിച്ചിരുന്ന ടാക്സി കാറിലേക്ക് ഇടിച്ച് കയറി. പിന്നീട് ദിശ മാറി സഞ്ചരിച്ച വാവാ സുരേഷിൻ്റെ കാർ എതിര്‍ ദിശയിൽ വന്ന കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ഇടിച്ചു കയറി. അടുത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് വാവാ സുരേഷിനേയും ഡ്രൈവറേയും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരം […]Read More

General Information

ചെരുപ്പിട്ട് വാഹനം ഓടിച്ചാൽ പിഴ

റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകൾ കർശനമാക്കി കടുത്ത പിഴ ഈടാക്കുകയാണ്. അതിൽ ഒന്നാണ് 2019 ലെ മോട്ടർ വാഹന നിയമ ഭേദഗതി പ്രകാരം ഇരുചക്രം ഓടിക്കുമ്പോൾ സാൻഡൽ അല്ലെങ്കിൽ ചെരുപ്പ് ഇട്ടാൽ ലഭിച്ചേക്കാവുന്ന പിഴ. എങ്കിൽപ്പോലും ഇപ്പോഴും തർക്കവിഷയമായി നിലനിൽക്കുന്ന ഒന്നാണ് ഇത്. സ്കൂട്ടർ, മോട്ടർസൈക്കിൾ ഉൾപ്പെടെയുള്ളവ ഓടിക്കുന്നവർ അപകടം മൂലം കാൽപാദത്തിന് ഏൽക്കുന്ന ആഘാതം കുറയ്ക്കാനായി പാദം മുഴുവൻ മറയുന്ന ഷൂ ധരിക്കണമെന്ന് മോട്ടർ വാഹന നിയമത്തിൽ പറയുന്നു. മോട്ടർ വാഹന നിയമപ്രകാരം ചെരുപ്പ് […]Read More

General Kerala

മന്ത്രിമാര്‍ നേരിട്ടെത്തി ദയാബായിയെ വീണ്ടും കണ്ടു

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവും ജനറല്‍ ആശുപത്രിയില്‍ എത്തി ദയാബായിയെ കണ്ടു. ഇരുമന്ത്രിമാരും ചേര്‍ന്ന് വെള്ളം നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ഈ കാര്യങ്ങള്‍ നമുക്കൊന്നിച്ച് നേടിയെടുക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് ദയാബായിയോട് പറഞ്ഞു. എപ്പോള്‍ വേണമോ വിളിക്കാമെന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടും അവരുടെ കുടുംബത്തോടും അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ […]Read More

General Kerala

തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം

തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ തീരുമാനിച്ചു. 1980 ലെ കേരള റൂള്‍സ് ഫോര്‍ പെയ്‌മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) ല്‍ വന്യമൃഗം എന്ന നിര്‍വ്വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവര്‍ക്ക് (വനത്തിനകത്തോ, പുറത്തോ) നല്‍കിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവനഹാനി സംഭവിച്ചാലും നല്‍കുക. ഇതിനുള്ള തുക വന്യജീവി ആക്രമണത്തില്‍ […]Read More

National Politics

കോൺഗ്രസ് അധ്യക്ഷൻ ; മല്ലികാർജുൻ ഖർഗെ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 9385 വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. അതിൽ 416 വോട്ടുകൾ അസാധുവായി.Read More

Information Jobs

പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്

കേരളസർവകലാശാല പാളയം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ Towards Knowledge Society: The Gender Question in the Age of Blended Learning എന്ന പ്രോജക്ടിലേക്കായി പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്. പതിനൊന്ന് മാസ കാലാവധിയിലേക്ക് പ്രതിമാസം 10,000/ രൂപ മാസവേതന വ്യവസ്ഥയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ഒന്നാം ക്ലാസ്സ് MA English Language and Literature ബിരുദാനന്തര ബിരുദം. NET, B.Ed, ജെൻഡർ പഠന മേഖലയിൽ അവബോധം എന്നിവ അഭികാമ്യം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആണ് [&Read More

Education Information

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കുറ്റിപ്പുറത്തുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത സീറ്റുകളിലേക്ക് 21 വരെ പ്രവേശനം നടത്തുന്നു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷനുള്ളവര്‍ക്കും മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യ ലഭ്യമാണ്. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും. താല്‍പര്യുമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 8943129076, 8281730002, 9562065960.Read More

Business World

ഓഹരി വിപണി ഉയർന്നു

ഇന്ത്യൻ ഓഹരി വിപണി ഉയർന്നു. ക്രൂഡ് വിലയിടിവും വിദേശ നിക്ഷേപവും വിപണിയെ പിന്തുണച്ചു. മുൻനിര സൂചികകളായ നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 17,550 ലെവലിന് മുകളിൽ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 250 പോയിന്റ് ഉയർന്ന് 59,212 ലെവലിൽ വ്യാപാരം നടത്തി. വിപണിയിൽ ഇന്ന് ഏകദേശം 1322 ഓഹരികൾ മുന്നേറി. 567 ഓഹരികൾ നഷ്ടത്തിലാണ്. 100 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.Read More

Business

സ്വർണ്ണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് ഇന്ന് സ്വർണവില നേരിയ തോതിൽ ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്വർണവിലയിൽ 440 രൂപയുടെ ഇടിവാണ് ഉണ്ടായത്. എന്നാൽ ഉച്ചയ്ക്ക് 400 രൂപ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37240 രൂപയാണ്.Read More

Obituary

ഡോ. ജെ. വി. വിളനിലം അന്തരിച്ചു

കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു. കുറച്ചു നാളായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുര ത്താണ് താമസം. സംസ്ഥാനത്തു സർവ്വകലാശാലകളിൽ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സംവിധാനം ആദ്യമായി കൊണ്ട് വന്നത് വിളനിലമായിരുന്നു. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്നാരോപിച്ചു എസ്എഫ്ഐ വിളനിലത്തിനെതിരെ സമരം നടത്തി. എന്നാൽ സർക്കാർ നിയോഗിച്ച കമ്മീഷൻ മതിയായ യോഗ്യത ഉണ്ടെന്നു ശരി വെക്കുകയായിരുന്നു. അന്യാധീനമായ സർവകലാശാല ഭൂമി തിരിച്ചു പിടിക്കാൻ ശ്രമിച്ചതിനെതിരെ സിപിഎമ്മും വിളനിലത്തിനെതിരെ രംഗത്തു വന്നിരുന്നു.Read More