വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ചെന്നൈ തേനാംപേട്ട ടിഎംഎസ് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. മുഖ്യമന്ത്രി സ്റ്റാലിന്‍റെ വാഹനവ്യൂഹം കടന്നു പോയ അതെ സമയം അവിടെ നടന്ന അപകടം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി വാഹനത്തിൽ നിന്നിറങ്ങി റോഡിൽ തെറിച്ചുവീണയാളെ ആശുപത്രിയിലാക്കാൻ നേതൃത്വം നൽകി. ചൂളൈമേട് സ്വദേശിയായ അരുൾരാജ് എന്ന ഇരുചക്ര വാഹനയാത്രക്കാരനാണ് റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റത്. ആദ്യം കണ്ട ഓട്ടോറിക്ഷയിൽ ഇദ്ദേഹത്തെ കയറ്റി സുരക്ഷാ ജീവനക്കാരിൽ ഒരാളെയും ഒപ്പം അയച്ചതിന് […]Read More
Tags :news
കനത്ത മഴയിൽ ബെംഗളൂരുവിലെ ഐടി മേഖല ഉൾപ്പെടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെ റോഡുകൾ വെള്ളത്തിലായി. നഗരത്തിന്റെ വടക്കൻ ഭാഗത്ത് 59 മില്ലിമീറ്റർ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി യെല്ലോ അലേർട്ട് തുടരുമെന്ന് അറിയിച്ചു.Read More
ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് വ്യത്യസ്തമായൊരു വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്. ചെറുപ്രാണി നടന്നു നീങ്ങുന്നതിൽ ആർക്കും അത്ഭുതം തോന്നില്ല. എന്നാൽ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും നഷ്ടമായിജീവൻ നഷ്ടപ്പെട്ട പ്രാണി നടന്നുപോകുകയാണ് വീഡിയോയിൽ. പാരസൈറ്റ് എന്ന് വിളിക്കുന്ന പരാന്നഭോജികൾ ചത്ത പ്രാണിയുടെ തലച്ചോർ നിയന്ത്രിച്ച് മുന്നോട്ടു ചലിപ്പിക്കുന്നു എന്നതാണ് വീഡിയോയുടെ ആമുഖമായി സാമ്രാട്ട് ഗൗഡ നൽകിയിരിക്കുന്നത്. ഇത്തരം പരാന്നഭോജികൾ മനസിന്റെ നിയന്ത്രണം ഏറ്റെടുത്ത് മരണത്തിലേക്ക് തള്ളിവിടുന്നതായാണ് നാഷണൽ ജ്യോഗ്രഫിക് പറയുന്നത്.Read More
ഇടുക്കിയിലെ യൂദാഗിരിയിലെ മന്ത്രവാദ കേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം. ബലിത്തറകൾ പൊളിച്ചു നീക്കി. പൊലീസ് താക്കീത് നൽകിയിട്ടും മൃഗബലി തുടർന്ന സാഹചര്യത്തിലാണ് പ്രതിഷേധം. റോബിൻ പറത്താനത്ത് എന്നയാളുടെ വീടിന് സമീപത്ത് മന്ത്രവാദവും മൃഗബലിയും നടക്കുന്നതായി ആരോപണമുയർന്നിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ 2020 ൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ആ സമയത്ത് കാര്യമായ നടപടികൾ സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ പരാതി. ഇലന്തൂർ നരബലി സംഭവത്തിന് ശേഷം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. […]Read More
കോടതികളുടെ നീണ്ട അവധികൾക്കെതിരായ ഹർജി ബോംബെ ഹൈക്കോടതിയിൽ . ഹർജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും. നവംബർ ഇരുപതിലേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിനിയായ സബീന ലക്ക്ഡെവാലയാണ് ഹർജി നൽകിയത്. ദീപാവലി, ക്രിസ്മസ്, മധ്യ വേനൽ അവധികളുടെ പേരിൽ ആഴ്ചകളോളം കോടതികൾക്ക് അവധി നൽകുന്നത് നീതി നടപ്പാക്കുന്നത് വൈകിക്കുമെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. ഇത്തരം അവധികളുടെ പേരിൽ ഒരു വർഷത്തിൽ എഴുപത് ദിവസത്തോളം കോടതികൾ അടഞ്ഞു കിടക്കുന്ന അവസ്ഥയാണ് . പൊതുവിലുള്ള അവധികൾക്ക് പുറമേയാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.Read More
ഇന്ത്യയില്‍ പ്രത്യേക ജനുസ് പുല്‍ച്ചാടികളെ കണ്ടെത്തി. നീളമുള്ളതും ഉയർന്നതും പ്രത്യേകമായി ഉയര്‍ന്നുനില്‍ക്കുന്ന ശീർഷകങ്ങളുള്ള പുതിയ പുല്‍ച്ചാടി ജനുസ്സായ ഈ പുല്‍ച്ചാടിക്ക് ദ്രാവിഡാക്രിസ് അണ്ണാമലൈക്ക എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇത് ആഫ്രിക്കയിൽ നിന്നുള്ള സ്യൂഡോമിട്രാരിയ, ഏഷ്യയിൽ നിന്നുള്ള റോസ്റ്റെല്ല, ഇന്ത്യയിൽ നിന്നുള്ള ഇൻഡോമിരിയാത്ര എന്നിവയ്ക്ക് സമാനമാണ്. ഡോ.ധനീഷ് ഭാസ്കര്‍ ( ഐയുസിഎന്‍, ഗ്രാസ്ഷോപ്പര്‍ സ്പെഷ്യലിസ്റ്റ്, ട്രയർ സര്‍വകലാശാല ജര്‍മ്മനി) എച്ച്. ശങ്കരരാമന്‍ (വനവരയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചര്‍, പോള്ളാച്ചി), നികോ കസാലോ (സാഗ്രേബ് സര്‍വകലാശാല ക്രോയേഷ്യ) എന്നിവരാണ് പുതിയ […]Read More
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ മുളയ്ക്കലത്തുകാവ് ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി(26)യെ ആണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ ജോലിക്ക് നിർത്തി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് നടപടി. ഇയാൾ വിവാഹിതനായി കുഞ്ഞുണ്ടായതിനു ശേഷം ഭാര്യയുമായി പിണങ്ങി. ഈ സമയത്താണ് മുൻപ് മുതൽ തന്നെ പരിചയമുള്ള പെണ്‍കുട്ടിയുമായി ഇയാൾ അടുപ്പത്തിലായത്. പിന്നീട് പെൺകുട്ടിയെ ചടയമംഗലത്ത് കൊണ്ടു പോയി വിവിധ ഹോട്ടലുകളിൽ ജോലിക്ക് നിർത്തി. […]Read More
സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2019 നവംബര്‍ 7നോ മുൻപോ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന് ആവശ്യമായ രീതിയില്‍ 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ടിലെ 407(1) വകുപ്പ്, കേരള പഞ്ചായത്തീരാജ് ആക്ടിലെ 235 എബി(1) വകുപ്പ് എന്നിവ ഭേഗദതി ചെയ്യുന്നതിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ […]Read More
പാലക്കാട് പോത്തുണ്ടിയിൽ തിരുത്തമ്പാടം രാമചന്ദ്രന്‍റെ വീട്ടുവളപ്പിൽ ഭീമൻ പെരുമ്പാമ്പ്. എട്ടടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് തോട്ടത്തിൽ കണ്ടത്. നാട്ടുകാരും വീട്ടുകാരും ചേർന്ന് വനം വകുപ്പിനെ കാര്യം അറിയിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. മരത്തിൽ നിന്നും പിടികൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നെല്ലിയാമ്പതി വനത്തിൽ വിട്ടു. ഇത് മൂനാം തവണയാണ് രാമചന്ദ്രന്‍റെ വീട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടുന്നത്. മുൻപ് രണ്ട് തവണയും സമാന രീതിയിൽ വീട്ടുവളപ്പിൽ കണ്ട പെരുമ്പാമ്പിനെ അന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് […]Read More
വിദ്യാലയങ്ങളിലെ വിനോദയാത്രകൾ സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വിഭാഗം മാനദണ്ഡങ്ങൾ പുതുക്കിയിറക്കി. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രധാന നിർദ്ദേശം. സർക്കാർ അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാർ മുഖേന മാത്രമേ യാത്ര ചെയ്യാൻ പാടുള്ളുവെന്നാണ് പുതിയ നിർദ്ദേശം. യാത്ര പുറപ്പെടുന്നതിന് മുമ്പ് സ്കൂൾ അധികൃതർ വിവരം പൊലീസിനെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കണം. ഒരു അധ്യാപകൻ കൺവീനറായ കമ്മിറ്റി വിനോദയാത്രക്കുണ്ടാകണം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ […]Read More