മമ്മൂട്ടിയും ജ്യോതികയും ഒന്നിയ്ക്കുന്ന പുതിയ ചിത്രമാണ് ‘കാതൽ’. കാതലിന്റെ സെറ്റിൽ മമ്മൂട്ടിയെ സംവിധായകൻ നിസാം ബഷീർ അടക്കമുള്ള റോഷാക്കിന്റെ അണിയറക്കാർ കാണാനെത്തി . കോട്ടയം നസീർ, ജോർജ് തുടങ്ങിയവരൊക്കെ നിസാം ബഷീറിനൊപ്പം ഉണ്ടായിരുന്നു. ചിത്രം മൂന്നാം വാരവും മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ തുടരുകയാണ്. കേരളത്തിൽ 87 സ്‌ക്രീനുകളിലും ജിസിസിയിൽ 58 സ്‌ക്രീനുകളിലും ചിത്രം നിലവിൽ പ്രദർശിപ്പിക്കുന്നുണ്ട്.Read More
Tags :news
ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. കെട്ടിയിട്ട് അടിക്കുകയും മുഖത്ത് കരിതേക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. രാജേഷ് കുമാർ എന്ന യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ഹാർദി പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചെന്നാണ് ഇവർ ആരോപിച്ചത്. ദിവസക്കൂലിക്കാരനായ തൊഴിലാളിയാണ് 30കാരനായ രാജേഷ് കുമാർ.ആരോപണ വിധേയനായ മിശ്ര ഒളിവിലാണ്. ഇയാളുടെ രണ്ട് സഹായികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു പ്രതികൾക്കെതിരെ ആക്രമണം, ഭീഷണിപ്പെടുത്തൽ, പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ […]Read More
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചതിന് പിന്നാലെ വിരാട് കോലിയെ അഭിനന്ദങ്ങൾ കൊണ്ട് മൂടി ക്രിക്കറ്റ് ലോകം. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നംഗ്സാണിതെന്ന് നിസംശയം പറയാമെന്നായിരുന്നു വിജയത്തിനുശേഷം കോലിയെക്കുറിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ ടി20 ഇന്നിംഗ്സ് എന്നായിരുന്നു വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തത്. എവിടെയാമോ വലിയ വെല്ലുവിളിയുണ്ടാകുന്നത് അവിടെ വിരാട് കോലി തല ഉയർത്തി നിൽക്കുമെന്നായിരുന്നു ഹർഭജൻ സിംഗിൻറെ […]Read More
ഗുജറാത്തിലെ കുഷ്‌കൽ ഗ്രാമത്തിലെ തെരുവ് നായകൾക്ക് സമയാസമയം ഭക്ഷണം നൽകാൻ ആളുകൾ സദാ സജ്ജരാണ്. നായകൾക്ക് ഭക്ഷണം വിളമ്പണമെന്ന് പഠിച്ചാണ് അവിടുത്തെ ഓരോ തലമുറയും വളരുന്നത്. മാത്രവുമല്ല, നായകൾക്ക് ഗ്രാമത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിയുമുണ്ട്. ഏകദേശം 200 നായകളാണ് കുഷ്‌കൽ ഗ്രാമത്തിലുള്ളത്. നായകളെ പരിപാലിക്കുന്നതിനുവേണ്ടി മാത്രമുള്ള ട്രസ്റ്റിന്റെ ആസ്തി രണ്ടരക്കോടി രൂപയോളം വരും. നായകളുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന, നായകളെ തെരുവിൽ കണ്ടാൽ കല്ലെറിയാത്ത, നായകളെ തല്ലിക്കൊല്ലാത്ത, നായകളെ ഊട്ടാനായി തിരക്ക് കൂട്ടുന്ന ആളുകളാണ് ഗ്രാമത്തിലുടനീളമുള്ളത്.Read More
മാസങ്ങളോളം നീണ്ടുനിൽക്കുന്ന റിയാദ് സീസൺ ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച മുതൽ തുടക്കമായി. ‘സങ്കൽപ്പങ്ങൾക്കും അപ്പുറം’ എന്നതാണ് ഇത്തവണത്തെ ശീർഷകം. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ശൈഖ് ബോളീവാർഡ് വിനോദനഗരത്തോട് ചേർന്നുള്ള വേദിയിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. വെടിക്കെട്ടടക്കം വർണാഭമായ പരിപാടികളോടെ വിപുലമായ ഉദ്ഘാടന ചടങ്ങാണ് അരങ്ങേറിയത്. പതിനായിരങ്ങൾ പരിപാടികൾ ആസ്വദിക്കാനെത്തി. ഇന്നേവരെ രാജ്യം കണ്ട ഏറ്റവും വലിയ വിനോദ പരിപാടിയാണ് റിയാദ് സീസൺ. ഡ്രോണുകളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ലേസർ രശ്മികളാൽ ആകാശത്ത് സൽമാൻ രാജാവിന്റെയും കിരീടാവകാശിയും […]Read More
ചൈനീസ് പ്രസിഡന്റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും ഷി ജിൻപിങ് തുടരും. പാർട്ടി സ്ഥാപകൻ മാവോ സെതൂങ്ങിന് ശേഷം ഏറ്റവും കരുത്തുറ്റ നേതാവായി ഷി ജിൻ പിങ് ഉയർന്നിരിക്കുകയാണ്. ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ വിശ്വാസം അർപ്പിച്ചതിൽ നന്ദിയെന്ന് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷി ജിൻ പിങ് പ്രതികരിച്ചു. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്റെ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ ജിൻപിങ് പാർട്ടി തലവാനാകുന്നത്. ബെജിയിംഗിലെ ഒരാഴ്ച്ചത്തെ നീണ്ട സമ്മേളനത്തിന് ശേഷമാണ് ഷി ജിൻ പിങ്ങിനെ […]Read More
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദീപോത്സവ ചടങ്ങിന് ഇന്ന് അയോദ്ധ്യ വേദിയാകും. 15 ലക്ഷത്തിലധികം ദീപങ്ങള്‍ ഇന്ന് പ്രകാശിക്കും. സരയൂ നദിയുടെ തീരത്തുള്ള രാം കി പൈഡിയിലും മറ്റ് 37 സ്‌നാന ഘട്ടങ്ങളിലും മണ്‍വിളക്കുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 18,000 സന്നദ്ധപ്രവര്‍ത്തകര്‍ ദീപോത്സവ പരിപാടിയില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ മണ്‍വിളക്കുകള്‍ തെളിച്ച് പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അയോദ്ധ്യ ഭരണകൂടം. വൈകിട്ട് നഗരത്തില്‍ എത്തുന്ന പ്രധാനമന്ത്രി രാം ലല്ല വിരാജ്മാന്‍ അഭിഷേകം നടത്തും.Read More
സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാല, എം.ജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വി.സിമാരോടാണ് നാളെ രാവിലെ 10ന് മുമ്പ് രാജിവെക്കാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.Read More
ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ആവേശകരമായ ജയം. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വൻ വൻ തകർച്ചയോടെയാണ് തുടങ്ങിയത്. ഏഴാം ഓവർ ആയപ്പോഴേക്കും 31 റൺസെടുക്കുന്നതിനിടെ വിലപ്പെട്ട നാല് വിക്കറ്റുകൾ നഷ്ടമായി. ഓപണർമാരായ കെ.എൽ രാഹുൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ നാല് റൺസ് വീതമെടുത്ത് പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 15ഉം അക്സർ പട്ടേൽ രണ്ടും റൺസെടുത്ത് മടങ്ങി. ഇതിന് ശേഷമാണ് കോഹ്‍ലി-പാണ്ഡ്യ കൂട്ടുകെട്ട് വന്നത്. അതോടു കൂടി ഇന്ത്യ വിജയത്തിലേക്ക് […]Read More
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണു നിർദേശം. ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി ആഭ്യന്തര […]Read More