Tags :news

World

ഇന്ന് ഐക്യരാഷ്ട്ര ദിനം

ഇന്ന് ഐക്യരാഷ്ട്ര ദിനം. 1945 ല്‍ ഐക്യരാഷ്ട്രസഭ (UN) സ്ഥാപിതമായതിന്റെ ഓര്‍മ്മപ്പെടുത്തലിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24 ന് ലോകം ഐക്യരാഷ്ട്രദിനമായി ആചരിക്കുന്നത്.ലോകസമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്രസ്ഥാപനമാണ് ഐക്യരാഷ്ട്രസഭ.രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം കൈവരിക്കുന്നതിലും രാജ്യങ്ങളുടെ ഏകോപന കേന്ദ്രമാകുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക, സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് […]Read More

Kerala

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു

സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ആരാധനാലയത്തിലെ ശൗചാലയത്തിൽ കയറ്റി പീഡിപ്പിച്ച യുവാവ് പിടിയിൽ. വെള്ളൂർ വടകര സ്വദേശി 18 കാരനായ അൻസിലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് കടുത്തുരുത്തി പൊലീസ് അൻസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കടുത്തുരുത്തിയിലെ ഒരു ആരാധനാലയത്തിലെ ശൗചാലയത്തിൽ വച്ചാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിക്കെതിരെ പോക്സോ നിയമപ്രരകാരം കേസ് രജിസ്റ്റർ ചെയ്തു.Read More

Information Viral news World

നടന്റെ മരണകാരണം അവയങ്ങൾ പ്രവർത്തനരഹിതമായത്

ഹാരിപോട്ടർ സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ നടൻ റോബി കോൽട്രെയിൻ്റെ മരണകാരണം വിവിധ അവയങ്ങൾ പ്രവർത്തനരഹിതമായതെന്ന് റിപ്പോർട്ട്. വിവിധ ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ മാസം 14ന് ജന്മനാടായ സ്കോട്ട്ലൻഡിൽ വച്ചാണ് റോബി മരണപ്പെട്ടത്. 72 വയസായിരുന്നു.Read More

Entertainment Information Viral news

വരിശിന്റെ റിലീസ് പ്രഖ്യാപിച്ചു

വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുകയാണ്.ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുകയാണ്. ദീപാവലി സംബന്ധിച്ച് പുറത്തിറക്കിയ സ്പെഷല്‍ പോസ്റ്ററിലാണ് ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉള്ളത്. ചിത്രം പൊങ്കലിന് ലോകമാകമാനം എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.Read More

General

ചാൾസ് രാജാവിൻ്റെ പത്നി ചികിത്സക്കായി ഇന്ത്യയിൽ

ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമൻ്റെ പത്നി കാമില പാർക്കർ ഹൊളിസ്റ്റിക് ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി. ദിവസങ്ങൾ നീണ്ടുന്ന ചികിത്സയ്ക്കായാണ് കാമില മലയാളി ഡോക്ടർ ഐസക് മത്തായി നൂറനാൽ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിൽ എത്തിയത്. 2010 മുതൽ കാമില ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. ഇത് എട്ടാം തവണയാണ് ഇവർ ഇവിടെ എത്തുന്നത്. ഈ മാസം 28ന് ചികിത്സ പൂർത്തിയാക്കി കാമില മടങ്ങും.Read More

India Sports Viral news

ടി 20:എറിഞ്ഞെടുത്ത് ബംഗ്ലാദേശ്

ട്വൻറി 20 ലോകകപ്പിൽ സൂപ്പർ-12 പോരാട്ടത്തിൽ നെതർലൻഡിനെതിരെ ബൗളിംഗ് കരുത്തിൽ 9 റൺസ് വിജയവുമായി ബംഗ്ലാദേശ്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻ‌ഡിൻറെ പോരാട്ടം 20 ഓവറിൽ 135 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റുമായി ടസ്‌കിൻ അഹമ്മദാണ് ജയമൊരുക്കിയത്. സ്കോർ: ബംഗ്ലാദേശ്-144/8 (20), നെതർലൻഡ്‌സ്-135 (20).Read More

Events India Information Viral news

നാളെ ഭാഗിക സൂര്യഗ്രഹണം

നാളെ (ഒക്ടോബർ 25)വൈകിട്ട് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ഒരു മണിക്കൂറും 45 മിനിട്ടും നീണ്ടു നിൽക്കും. രാജ്യത്തെ പല സ്ഥലങ്ങളിലും ദൃശ്യമാകുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ ദൃശ്യമാകില്ല. ഡൽഹിയിൽ വൈകിട്ട് 4.29 ന് ഗ്രഹണം ആരംഭിക്കും. ചെന്നൈ – 5.14, ബംഗളുരു – 5.12 എന്നിങ്ങനെ ദൃശ്യമാകും.നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല. അലൂമി നൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ ,ഷേഡ് നമ്പർ 14 ന്റെ വെൽഡിംഗ് ഗ്ലാസ് തുടങ്ങിയ ഫിൽട്ടർ ഉപയോഗിച്ചോ […]Read More

Information

കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിന് വിലക്ക്

പ​ഠ​ന​സ​ഹാ​യ​വും പ​ഠ​നോ​പ​ക​ര​ണ​വും വി​ത​ര​ണം ന​ട​ത്തി അ​വ സ്വീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ മു​ഖ്യ​ധാ​ര മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്​ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി വ​നി​ത – ശി​ശു വി​ക​സ​ന വ​കു​പ്പ് ഉ​ത്ത​ര​വ്.സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ്വ​കാ​ര്യ വ്യ​ക്തി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം കു​ട്ടി​ക​ളു​ടെ മാ​ന​സി​ക വ​ള​ർ​ച്ച​യെ​യും വ്യ​ക്തി വി​കാ​സ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. കു​ട്ടി​ക​ളു​ടെ ആ​ത്മാ​ഭി​മാ​നം, സ്വ​കാ​ര്യ​ത, സാ​മൂ​ഹി​ക […]Read More

Kerala Politics

ഗവർണ്ണർ സംഘപരിവാറുടെ ചട്ടുകമാകുന്നു ; മുഖ്യമന്ത്രി

വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​രു​ടെ രാ​ജി തേ​ടി​യ ഗ​വ​ർ​ണ​ർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ഗവർണർ ചാൻസിലർ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്‍റെ അന്തസത്തയെ നിരാകരിക്കുന്ന രീതിയുമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗവർണർ പദവി സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. ആ പദവി സർക്കാറിനെതിരായ നീക്കം നടത്താനും ഉള്ളതല്ല. ഗവർണർ സംഘപരിവാറിന്‍റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. സർവകലാശാലകൾക്ക് നേരെ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവർണർ നടത്തുന്നത് എന്നും മുഖ്യമന്ത്രി […]Read More

Education Information Jobs

സിവിൽ സർവീസസ് പരീക്ഷ അടിസ്ഥാനമാക്കി പൊതുമേഖലാസ്ഥാപനത്തിൽ നിയമനം

സിവിൽ സർവീസസ് മെയിൻ പരീക്ഷയെഴുതി ഇൻറർവ്യൂ/പേഴ്സണാലിറ്റി ടെസ്റ്റ് അഭിമുഖീകരിക്കുകയും സിവിൽ സർവീസസിന്റെ ഏതെങ്കിലും സർവീസിലേക്ക് ശുപാർശ ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നവർക്ക് പൊതുമേഖലാസ്ഥാപനത്തിൽ തൊഴിലവസരം. കേന്ദ്രസർക്കാരിന്റെയും ഹിമാചൽപ്രദേശ് സർക്കാരിന്റെയും സംയുക്തസംരംഭമായ, സത് ലജ് ജൽ വൈദ്യുത് നിഗം (എസ്.ജെ.വി.എൻ.) ആണ് 2023 സിവിൽ സർവീസസ് മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ അവസരമൊരുക്കുന്നത്. ഫീൽഡ് എൻജിനിയർ (സിവിൽ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ), ഫീൽഡ് ഓഫീസർ (എച്ച്.ആർ./എഫ് ആൻഡ് എ) എന്നീ തസ്തികകളിലേക്കായിരിക്കും റിക്രൂട്ട്മെന്റ്. യു.പി.എസ്.സി. 2023-ലെ പരീക്ഷാകലണ്ടർ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, 2023-ലെ സിവിൽ സർവീസസ് പ്രിലിമിനറി […]Read More