സ്‌കോൾ-കേരള വഴി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിന്റെ പ്രവേശനതീയതി പിഴയില്ലാതെ നവംബർ മൂന്നുവരെയും 60 രൂപ പിഴയോടുകൂടി നവംബർ ഒമ്പത് വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസൊടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.Read More
Tags :news
ഇടുക്കി ജില്ലയിൽ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ കണ്ടെത്തി മികച്ച പരിശീലനം നൽകി അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കുന്ന പദ്ധതി തയ്യാറായി. ഒന്നാം വര്‍ഷ ഹയർ സെക്കൻഡറി കോഴ്സിന് പഠിക്കുന്ന ബി.പി.എല്‍ വിഭാഗം വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്നതിനോടൊപ്പം നൈപുണ്യവികസനവും തൊഴില്‍ മികവും ലക്ഷ്യമിട്ടാണ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ‘സ്കഫോൾഡ്’ പദ്ധതി ഒരുങ്ങുന്നത്. പദ്ധതിയിലൂടെ ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ മത്സര പരീക്ഷകളിലടക്കം വിദ്യാർഥികൾക്ക് പരിശീലനം നല്‍കും. ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയഞ്ചോളം കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.Read More
പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകയും എന്‍ഡോസള്‍ഫാന്‍ സമര നായികയുമായ ദയാബായിക്ക്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആദിവാസി സമൂഹങ്ങള്‍ക്കിടയിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കിടയിലും നടത്തിവരുന്ന മനുഷ്യവകാശ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് ആദരിച്ചാണ് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ദയാബായിക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 25ന് (ഇന്ന്) ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം കുടപ്പനക്കുന്നില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളുടെ മകനും ഫൗണ്ടേഷന്‍ […]Read More
കേരളത്തിലെ സർക്കാർ-സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2022ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടയിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഒക്ടോബർ 19 മുതൽ 23ന് രാവിലെ 10 വരെ വിദ്യാർഥികൾ നൽകിയ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് തയാറാക്കിയത്. അന്തിമ അലോട്ട്മെന്റ് ഒക്ടോബർ 26ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഫോൺ: 04712525300.Read More
സംവിധായകന്റെ പേര് നോക്കി മലയാളികള്‍ തിയേറ്ററില്‍ കയറാന്‍ തുടങ്ങിയത് ഐ.വി.ശശി എന്ന സംവിധായകന്റെ വരവോടെയാണ്. വ്യത്യസ്ത ജോണറുകളിലൂടെ മലയാളികളെ അതിശയിപ്പിച്ച സംവിധായകന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് അഞ്ച് വര്‍ഷം തികയുകയാണ്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍ കൂടുതലായും കൈകാര്യം ചെയ്യുമ്പോഴും തൊട്ടാല്‍ പൊള്ളുന്ന പ്രമേയങ്ങളും അദ്ദേഹം മടിയില്ലാതെ അവതരിപ്പിച്ചു. പ്രേം നസീര്‍ മലയാള സിനിമയുടെ എല്ലാമെല്ലാമായി നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു ഐ.വി ശശിയുടെ അരങ്ങേറ്റം. എന്നാല്‍, പ്രേം നസീറിന്റെ താരമൂല്യത്തെ ആശ്രയിക്കാതെ തന്റേതായ ഇരിപ്പിടം മലയാള സിനിമയില്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് […]Read More
സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ‘ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് തുടരാൻ അർഹതയില്ലെന്നത് സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്. വിസിയെന്ന […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-690 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് […]Read More
ഗവർണറുടെ വാർത്ത സമ്മേളനത്തിൽ ചില മാധ്യമങ്ങളെ ഒഴുവാക്കി. മീഡിയ വൺ, കൈരളി, റിപ്പോർട്ടർ, ജയ്‌ഹിന്ദ് എന്നീ ചാനലുകൾക്കാണ് രാജ്ഭവനിൽ പ്രവേശനം നിഷേധിച്ചത്. അനുമതി ചോദിച്ചിട്ടും രാജ്ഭവൻ പ്രവേശനം നിഷേധിക്കുകയായിരുന്നു.Read More
എസ്എഫ്ഐ പ്രവർത്തകർ സർവ്വകലാശാല കവാടം ഉപരോധിച്ച് റോഡിൽ കുത്തിയിരിക്കുകയാണ്. ആരെയും സർവകലാശാലയ്ക്ക് അകത്തേക്ക് കടത്തിവിടില്ലെന്ന് ഇവർ നിലപാടെടുത്തു. താത്കാലിക ചുമതല ഏറ്റെടുക്കാൻ ആരോഗ്യ സർവകലാശാല വിസി എത്തിയാൽ തടയുമെന്നാണ് എസ്എഫ്ഐ നിലപാട്. ആരിഫ് മുഹമ്മദ് ഖാന്റെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകളെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്. കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗോകുൽ. ഒരു സർവകലാശാലയിലും പുതിയ വിസിമാരെ ചുമതലയേൽക്കാൻ അനുവദിക്കില്ല. അധികാരമേറ്റെടുക്കാൻ ഒരാളെയും അകത്തേക്ക് കടത്തിവിടില്ല. […]Read More
ഷാർജയുടെ പുതിയ വാണിജ്യ ഹബ്ബായി അരാദ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് (സി.ബി.ഡി) വരുന്നു. മഹാമാരി എത്തിയ ശേഷം മേഖലയിൽ സ്ഥാപിക്കുന്ന ആദ്യ ബിസിനസ് പാർക്കാണിത്. അൽജാദയിൽ നിർമിക്കുന്ന ബിസിനസ് ഡിസ്ട്രിക്ടിൽ 4.3 ദശലക്ഷം ചതുരശ്ര അടിയിലായി 40 സ്മാർട്ട് ഓഫിസ് ബ്ലോക്കുകളുണ്ട്. എട്ട് ബ്ലോക്കുകളുടെ ആദ്യഘട്ടം 2025ൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരേസമയം 20,000 ജീവനക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് സി.ബി.ഡിക്ക്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങൾക്ക് സി.ബി.ഡിയിൽ അനായാസ നടപടിനടപടിക്രമങ്ങളിലൂടെ ഓഫിസ് തുറക്കാൻ കഴിയും.Read More