ടി20 ലോകകപ്പിൽ നാളെ നെതർലൻഡ്സിനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സിഡ്നിയില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി. സിഡ്നിയിലെ പരിശീലനത്തിന് ശേഷം നൽകിയ ഭക്ഷണത്തിൽ ഇന്ത്യൻ ടീം അതൃപ്തി അറിയിച്ചു. ഗുണനിലവാരമില്ലാത്ത തണുത്ത സാൻഡ്‍വിച്ചുകൾ മാത്രമാണ് പരിശീലന ശേഷം നൽകിയത് എന്നാണ് പരാതി. തുടര്‍ന്ന് ടീം അംഗങ്ങള്‍ ഉച്ചഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ഇന്ത്യന്‍ ടീമിന് ചൊവ്വാഴ്ച നിര്‍ബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോലി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ […]Read More
Tags :news
ഇന്തോനേഷ്യയിൽ ഒരു സ്ത്രീയെ പെരുമ്പാമ്പ് അങ്ങനെ തന്നെ വിഴുങ്ങി. പാമ്പിന്റെ വയറ് കീറി അവരുടെ ദേഹത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു. 54 -കാരിയായ ജഹ്റ ഞായറാഴ്ച ജാംബി മേഖലയിലെ ഒരു തോട്ടത്തിൽ റബ്ബർ ശേഖരിക്കാൻ പോയതാണ്. അവർ വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭർത്താവ് പ്രദേശത്ത് തിരയുകയായിരുന്നു. എന്നാൽ, ഭാര്യയുടെ ചെരിപ്പുകൾ, ജാക്കറ്റ്, ശിരോവസ്ത്രം, കത്തി എന്നിവ മാത്രമാണ് അദ്ദേഹത്തിന് കണ്ടെത്താൻ സാധിച്ചത്. അതേ തുടർന്ന് മടങ്ങിയ അദ്ദേഹം പിറ്റേ ദിവസം ഒരു സംഘം ആളുകളുമായി വിശദമായ തിരച്ചിലിന് ഇറങ്ങി. […]Read More
ഇന്ത്യൻ വംശജയായ കൺസർവേറ്റീവ് പാർട്ടി എംപി സുവെല്ല ബ്രേവർമാനെ ആഭ്യന്തര മന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മന്ത്രിസഭയിൽ വീണ്ടും ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കുകയാണ് സുവെല്ല ബ്രേവർമാൻ. നേരത്തെ ലിസ് ട്രസ് മന്ത്രിസഭയിൽ ഇതേ വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന സുവെല്ല ഔദ്യോഗിക രേഖ സ്വന്തം ഇമെയിൽ മുഖാന്തരം അയച്ചെന്ന നിയമലംഘനം കാരണം രാജി വെക്കേണ്ടി വരികയായിരുന്നു. ഇത് കഴിഞ്ഞ് കേവലം 6 ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഇവരുടെ തിരിച്ചുവരവ്.Read More
കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റെടുക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ഖാർഗെക്ക് ആശംസകളറിയിക്കും. പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാർഗെ നേതൃത്വം നൽകും. അധ്യക്ഷനായ ശേഷം ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി എത്തുന്നത്.Read More
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു.ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്.Read More
ലോകത്തെ ഏറ്റവും ‘വൃത്തിയില്ലാത്ത മനുഷ്യൻ’ മരിച്ചു. ഇറാൻ സ്വദേശിയായ 94കാരൻ അമു ഹാജിയാണ് മരിച്ചത്. ഇദ്ദേഹം കുളിച്ചിട്ട് പതിറ്റാണ്ടുകളായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.അവിവാഹിതനായ ഇദ്ദേഹം കൈ കഴുകിയിട്ട് തന്നെ 50 വർഷം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രോഗബാധിതനാകും എന്ന ഭയത്താലാണ് ഇദ്ദേഹം പതിറ്റാണ്ടുകളായി കുളിക്കാതിരുന്നത്. മാസങ്ങൾക്ക് മുൻപ് ഇദ്ദേഹത്തെ കുളിപ്പിക്കാൻ ഗ്രാമവാസികൾ ഒത്തുചേർന്ന് മുൻകൈയെടുത്തത് വാർത്തയായിരുന്നു.Read More
ബംഗ്ലാദേശിലുണ്ടായ സിത്രങ്ങ് ചുഴലിക്കാറ്റിൽ 16 മരണം.ദശലക്ഷക്കണക്കിന് ആളുകൾക്ക് മാറിത്താമസിക്കേണ്ടിവന്നു. 15 തീരദേശ ഗ്രാമങ്ങളിലെ ഒരു കോടിയോളം വീടുകളിൽ വൈദ്യുതിബന്ധം നിലച്ചു. തെക്കൻ, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചു.മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ ആളുകളും മരിച്ചത്. രണ്ടുപേർ വള്ളം മുങ്ങി മരിച്ചു. ചുഴലിക്കാറ്റ് തീരത്തെത്തുന്നതിനു മുൻപ് തന്നെ ആളുകളെ ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി.Read More
സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾ തള്ളി മുൻമന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. ആരോപണങ്ങൾ ബോധപൂർവം ഉയർത്തിക്കൊണ്ടുവന്നതാണ്. സ്വപ്നയുടെ വീട്ടിൽ പോയത് ഒരു ചടങ്ങിനിടെ സംഘാടകർ നിർബന്ധിച്ചപ്പോഴാണ്. പോയത് ഒറ്റയ്ക്കല്ല, സംഘാടകരും ഒപ്പമുണ്ടായിരുന്നെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വീട്ടിൽനിന്ന് ചായ കുടിച്ചു. ഫോട്ടോയെടുത്തപ്പോൾ തോളിൽ കൈയിട്ടെന്ന ആരോപണം അസത്യമാണ്.ഫോട്ടോ കൈവശമുണ്ടെങ്കിൽ സ്വപ്ന പുറത്തുവിടണമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞുRead More
വാട്സാപ്പ് ഹാങ്ങായി.സന്ദേശങ്ങൾ കൈമാറാൻ കഴിയാതെ വാട്സാപ്പ് പ്രവർത്തനരഹിതമായി.Read More
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4685 രൂപയും പവന് 37,480 രൂപയുമായി.Read More