Tags :news

Health Information Kerala

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു.പന്നിപ്പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. മീനച്ചിൽ ഗ്രാമപഞ്ചായത്തിലാണ് രോ​ഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.രോഗബാധിത പ്രദേശങ്ങളിൽ നിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി.Read More

Health Kerala

സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു.കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ബാക്ടീരിയ സ്ഥിരീകരിച്ചത് ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ്.Read More

India National

അസംഖാന് 3 വർഷം തടവ്

വിദ്വേഷ പ്രസംഗ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ സമാജ്‌വാദി പാർട്ടി നേതാവും രാംപൂർ എംഎൽഎയുമായ അസംഖാന് മൂന്ന് വർഷം തടവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും 2019-ൽ നടത്തിയ പരാമർശങ്ങളിലാണ് രാംപുർ കോടതി ശിക്ഷ വിധിച്ചത്. ഇതോടെ അസംഖാനും നിയമസഭാംഗത്വം നഷ്ടമാകും. അസം ഖാനെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, മോഷണം തുടങ്ങി 90ൽ അധികം കേസുകളുണ്ട്. ഐപിസിയിലെ ജനപ്രാതിനിധ്യ നിയമത്തിലെ 153-എ, 505-എ, 125 വകുപ്പുകൾ പ്രകാരമാണ് അസംഖാനെ കോടതി ശിക്ഷിച്ചത്. 25000 രൂപ […]Read More

Information Kerala

നാളെ കൊച്ചി മെട്രോ അധിക സർവീസ് നടത്തും

നാളെ കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ഐഎസ്എൽ പോരാട്ടം നടക്കുന്നതിനാലാണ് നാളെ രാത്രി 11.30 വരെ മെട്രോ സർവീസ് നടത്തുന്നത്. ആലുവ ഭാ​ഗത്തേയ്ക്കും എസ്എൻ ജംങ്ഷൻ ഭാ​ഗത്തേയ്ക്കും സർവീസുണ്ടാകും.Read More

India

മാതാ അമൃതാനന്ദമയി ; സിവിൽ സൊസൈറ്റി സെക്ടർ അധ്യക്ഷ

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ അധ്യക്ഷയായി മാതാ അമൃതാനന്ദമയിയെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ആഗോള തലത്തിൽ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകൾക്കു വേണ്ടിയുള്ള ഒരു പ്രധാന ഇന്റർ ഗവൺമെന്റൽ ഫോറമാണ് ജി-20. ന്യൂഡൽഹിയിൽ വച്ച് 2023 സെപ്റ്റംബർ 9 മുതൽ 10 വരെയാണ് ജി-20 നേതാക്കളുടെ ഉച്ചകോടി നടക്കുന്നത്.Read More

Information Jobs

കേന്ദ്ര സര്‍ക്കാരിൽ സ്ഥിര ജോലി നേടാം

പ്രധിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ആർമി ഓർഡിനൻസ് കോർപസ് ( AOC ) ഇപ്പോള്‍ മെറ്റീരിയൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മെറ്റീരിയൽ അസിസ്റ്റന്റ് പോസ്റ്റുകളിലായി മൊത്തം 419 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 22 മുതല്‍ 2022 നവംബര്‍ 11 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://aocrecruitment.gov.in/ സന്ദർശിക്കുക.Read More

Education Information

സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

അമേരിക്ക കേന്ദ്രമായ എൻ.കെ.ഡബ്ളിയു പ്രോഗ്രാം, കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ 2022 അധ്യയന വർഷത്തിൽ എൻജിനീയറിംഗിന് എൻറോൾ ചെയ്ത വിദ്യാർഥികളിൽ നിന്ന് സ്കോളർഷിപ്പുകൾക്കായി അപേക്ഷ ക്ഷണിച്ചു. 50,000 രൂപയായിരിക്കും ഓരോ വർഷവും സ്കോളർഷിപ്പ് നൽകുക. nkwprogram.org വെബ്‌സൈറ്റിൽ പറയുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്ന വിദ്യാർഥികൾ ഡിസംബർ 31ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.Read More

Obituary

സതീശൻ പാ​ച്ചേനി നിര്യാതനായി

കെ.പി.സി.സി അംഗവും കണ്ണൂർ ഡി.സി.സി മുൻ പ്രസിഡൻറുമായ സതീശൻ പാച്ചേനി നിര്യാതനായി. 54 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒക്​ടോബർ 19ന് രാത്രി 11 ഓടെയാണ് അദ്ദേഹത്ത കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന്​ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ചികിത്സ. ശസ്​ത്രക്രീയക്ക്​ വിധേയനാക്കിയിരുന്നെങ്കിലും ആരോഗ്യ നില വഷളായതിനെ തുടർന്ന്​ വ്യാഴാഴ്ച (ഇന്ന്) പകൽ 11.30ഓടെ മരണപ്പെടുകയായിരുന്നു.Read More

Business

സൂചികകൾ ഉയർന്നു

ദീപാവലി അവധിക്ക് ശേഷം ഉണർന്ന് ഓഹരി വിപണി. സമ്മിശ്ര ആഗോള സൂചനകൾക്കിടയിലും ആഭ്യന്തര ഇക്വിറ്റി വിപണികൾ ഉയർന്നു. പ്രധാന സൂചികകളായ നിഫ്റ്റി100 പോയിന്റ് ഉയർന്ന് 17,750 ലും ബിഎസ്ഇ സെൻസെക്സ് 400 പോയിന്റിന് മുകളിൽ മുന്നേറി 59,959 ലും വ്യാപാരം നടത്തുന്നു. വിപണിയിൽ ഇന്ന് ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ എൻടിപിസി, ഇൻഫോസിസ്, ഒഎൻജിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവ […]Read More

Crime World

ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി

യുഎസ്സിൽ ​ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടവർക്ക് തടവുശിക്ഷ. യു എസ് സംസ്ഥാനമായ മിഷി​ഗണിലെ ഡെമോക്രാറ്റിക് ​ഗവർണറായ ​ഗ്രെച്ചെൻ വിറ്റ്‍മെറിനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം പദ്ധതിയിട്ടത്. ജോസഫ് മോറിസൺ (28), പീറ്റെ മ്യൂസികോ (44), പോൾ ബെല്ലർ (23) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവർക്ക് സംഘാം​ഗത്വം, തോക്കുകൾ നിയമം ലംഘിച്ച് കയ്യിൽ വെക്കുക, ടെററിസത്തെ പ്രോത്സാഹിപ്പിക്കുന്ന ആയുധങ്ങൾ കയ്യിൽ വയ്ക്കുക തുടങ്ങിയ കുറ്റങ്ങൾ ചാർത്തി ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. 20 വർഷം ഇവർ തടവിൽ കഴിയേണ്ടി വരും. ​ഗവർണറെ തട്ടിക്കൊണ്ടുപോകാൻ ​ഗൂഢാലോചന നടത്തിയതിന് 2020 […]Read More