നാളെയോടെ തുലാവർഷം കേരളാ തീരം തൊട്ടേക്കും. ഇന്ന് സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ കിട്ടും. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. അടുത്ത ദിവസം തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ മഴയ്ക്ക് കാരണമായേക്കും.Read More
Tags :news
ഇന്ത്യയുടെ വിദേശ നയത്തെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. യുക്രൈന്‍ യുദ്ധത്തിനിടയിലും ദേശീയ താത്പര്യം മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയെടുത്ത തീരുമാനം മാതൃകാപരമാണെന്ന് ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാം. എന്നാല്‍ പാകിസ്ഥാൻ ഇപ്പോഴും രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരാജയമാണെന്നും സർക്കാരിനെ വിമർശിച്ച് അദ്ദേഹം പറഞ്ഞു. ലാഹോറിലെ ലിബര്‍ട്ടി ചൗക്കില്‍ ഹഖിഖി ആസാദി ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു […]Read More
ഐഎസ്എല്ലിൽ തിരിച്ചു വരവിനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടുമിറങ്ങും. മുൻചാംപ്യന്മാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.Read More
വിവാഹാഘോഷത്തിന്റെ ഭാഗമായി വിളമ്പിയ രസഗുള ലഭിക്കാത്തവര്‍ തമ്മില്‍ തല്ലുണ്ടായതിന് പിന്നാലെ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ആഗ്രയിലെ ഏത്മാദ്പൂരിലാണ് സംഭവം. വധുവിന്റെയും വരന്റേയും ബന്ധുക്കള്‍ തമ്മില്‍ നടന്ന അടിയിലാണ് ഒരാള്‍ കുത്തേറ്റ് മരിച്ചത്. 22 വയസ്സുള്ള സണ്ണി എന്ന യുവാവാണ് മരിച്ചത്. രസഗുള തീര്‍ന്നുപോയതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ് വീണ സണ്ണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരുക്കേറ്റ അഞ്ചുപേര്‍ ഇപ്പോള്‍ ചികിത്സയിൽ തുടരുകയാണ്.Read More
അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിന്റെ നടത്തിപ്പ് സ്ഥാപനമായ മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ സ്വന്തമാക്കി തായ്‌ലൻഡിലെ പ്രമുഖ സംരംഭകയും ട്രാൻസ്‌ജെൻഡറുമായ ആൻ ജക്രജുതാതിപ്. യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 164 കോടി രൂപക്കാണ് (20 മില്ല്യൺ ഡോളർ) ആൻ സ്വന്തമാക്കിയത്. നിലവിൽ 165 രാജ്യങ്ങളിലാണ് സൗന്ദര്യമത്സരം സംപ്രേഷണം ചെയ്യുന്നത്.ആൻ ജക്രജുതാതിപിന്റെ ഉടമസ്ഥതയിലുള്ള ജെ കെ എൻ ഗ്ലോബൽ ഗ്രൂപ്പ് പബ്ലിക് കമ്പനി ലിമിറ്റഡ് ആണ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനെ ഏറ്റെടുത്തിരിക്കുന്നത്.Read More
കേരളപ്പിറവി ദിനത്തിൽ കോളേജുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് മനുഷ്യച്ചങ്ങല തീർത്ത് പ്രചാരണം. ലഹരി വിരുദ്ധ സന്ദേശം പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്കൂളുകളിലും കോളേജുകളിലും ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് ഇവിടങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ സർക്കാർ തീരുമാനിച്ചത്.എല്ലാ കോളേജുകളിലും വിദ്യാലയങ്ങളിലും നവംബർ ഒന്നിന് ലഹരിവിരുദ്ധ ശൃംഖല തീർക്കും.ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ചെയ്യും.Read More
നടി പാർവ്വതി തിരുവോത്ത് ‘അത്ഭുതം ഇവിടെ തുടങ്ങുകയാണ്’ എന്ന അടിക്കുറുപ്പോടെ പ്രഗ്നന്‍സി ടെസ്റ്റ് ചെയ്ത ചിത്രം പങ്കുവെച്ചു . വാർത്ത ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്.എന്നാൽ സിനിമ പ്രൊമോഷൻ ആണെന്ന് ചിലർ കമന്റ് ചെയ്യുന്നുണ്ട്.Read More
സ്റ്റൈലൻ ലുക്കിൽ മമ്മൂട്ടിയുടെ നായികയാകാൻ ജ്യോതിക എത്തി.കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ അനൗൺസ് ചെയ്തത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇപ്പോൾ ടീമിനൊപ്പം ജ്യോതികയും ചേർന്നിരിക്കുകയാണ്. താരസുന്ദരിയുടെ സെറ്റിലേക്കുള്ള സ്റ്റൈലൻ വരവ് ആഘോഷമാക്കുകയാണ് ആരാധകർ.Read More
നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ്. നരേന്ദ്ര മോദി മഹാനായ ദേശസ്‌നേഹിയെന്നായിരുന്നു പുടിന്റെ പരാമർശം. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും റഷ്യൻ പ്രസിഡന്റ് എടുത്ത് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പുടിൻ, ഇരുരാജ്യങ്ങളും തമ്മിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി. “ഈ സാഹചര്യത്തിലും സ്വതന്ത്ര വിദേശനയം പിന്തുടരാൻ കഴിയുന്ന മഹത്തായ രാജ്യസ്‌നേഹിയാണ് നരേന്ദ്ര മോദി” മോസ്‌കോയിൽ നടന്ന വാൽഡായി ക്ലബ് കോൺഫറൻസിനെ അഭിസംബോധന ചെയ്‌തുകൊണ്ട് പുടിൻ പറഞ്ഞു. “ഇന്ത്യയ്ക്ക് മികച്ച ഭാവിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ആഗോള വിഷയങ്ങളിൽ […]Read More
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി ഉയർന്ന സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. 200 രൂപയുടെ വർധനവാണ് രണ്ട് ദിനംകൊണ്ട് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4710 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 3895 രൂപയാണ്.Read More