Tags :news

Events Gulf

വിന്റേജ് കാർ പ്രദർശനം തുടങ്ങി

വർഷങ്ങളുടെ പഴക്കമുള്ള കാറുകൾ അതേ തനിമയോടെ കാണികൾക്ക് പ്രദർശിപ്പിക്കുകയാണ് കുവൈറ്റ്. ക്യൂ-എട്ട് ഓൾഡ് കാർസ് ടീം ആണ് മറീന ക്രസന്റിൽ വിന്റേജ് കാറുകളുടെ പ്രദർശനം സംഘടിപ്പിച്ചത്. മുൻ നാഷനൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽഗാനെമിന്റെയും നിരവധി സ്വകാര്യ കമ്പനികളുടെയും സ്പോൺസർഷിപ്പിന് കീഴിലായിരുന്നു പരിപാടി. ഗൾഫിലെ ഏറ്റവും വലിയ വിന്റേജ് കാർ സംഗമമായാണ് ഇതിനെ കണക്കാക്കുന്നത്. 70 വർഷം മുമ്പ് നിർമിച്ച വിന്റേജ് കാറുകളാണ് പ്രദർശനത്തിനെത്തിയത്. ക്ലാസിക് കാറുകൾ കൈവശമുള്ള നിരവധിപേർ വാഹനങ്ങളുമായി പ്രദർശനത്തിനെത്തി. 2003ൽ ക്യൂ-എട്ട് സ്ഥാപിതമായതോടെയാണ് […]Read More

Education Information

അപേക്ഷ ക്ഷണിച്ചു

ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രി കൾചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് പി.ജി.ഡി.എം അഗ്രി ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.എം-കാറ്റ് 2022 ‘സ്കോർ അടിസ്ഥാനത്തിൽ ഗ്രൂപ്പുചർച്ചയും അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം www.manage.gov.inൽ. ഡിസംബർ 31 വരെ അപേക്ഷിക്കാം. അഗ്രി ബിസിനസിന് പ്രാമുഖ്യമുള്ള ദ്വിവത്സര ഫുൾടൈം കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിങ്, പ്രൊക്യുർമെന്റ്, അനലിറ്റിക്സ് സ്പെഷലൈസേഷനുകളുണ്ട്. താമസം ഉൾപ്പെടെ എട്ടുലക്ഷം രൂപയാണ് ഫീസ്.Read More

Information Jobs

ജോലി ഒഴിവ്

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വനിതാ ഹോസ്റ്റലുകളില്‍ പ്രതിദിനം 660/- രൂപ (പരമാവധി 17820/- രൂപ ) വേതനത്തോടെ ദിവസവേതനാടിസ്ഥാനത്തില്‍ മേട്രണ്‍ (വനിത) തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായി 2022 നവംബർ ഒന്നിന് (ചൊവ്വ ) രാവിലെ 10.30 ന് സര്‍വകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ (വനിത) ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് രണ്ടാം ക്ലാസ് ബിരുദം നേടിയവരും 30 വയസ്സില്‍ കുറയാതെ പ്രായമുള്ളവരും […]Read More

Crime Kerala

കാമുകനെ കൊല്ലാൻ ആസൂത്രിത നീക്കം

തിരുവനന്തപുരം പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകത്തിൽ തുടക്കം മുതലേ കാമുകി ഗ്രീഷ്മയ്ക്ക് എതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ ആണ്. അന്ധവിശ്വാസം കാരണമാണ് കൊന്നതെന്നും വിഷം നൽകിയാണ് കൊന്നതെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലും തെളിഞ്ഞത് അവിശ്വസനീയമായി തോന്നുന്ന കാര്യങ്ങൾ ആണ്. കാമുകനെ കൊല്ലാൻ ദിവസങ്ങളോളം വഴികൾ ഗ്രീഷ്മ ഇന്റർനെറ്റിൽ പരതി. ഒടുവിലാണ് തുരിശ് നൽകാൻ ഗ്രീഷ്‌മ തീരുമാനിച്ചത്. കോപ്പർ സൾഫേറ്റ് എന്ന രാസപദാർത്ഥം കഷായത്തിൽ ചേർത്ത് ആണ് നൽകിയത്. തുടക്കം മുതൽ കുറ്റം നിഷേധിച്ച ഗ്രീഷ്മ […]Read More

Crime Kerala

ഷാരോണിനെ കൊന്നത് കാമുകി

തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തിൽ വഴിത്തിരിവ്. പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴുവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ […]Read More

Information Jobs

അപേക്ഷ തിയതി നീട്ടി

കേരള പൊലീസിന്‍റെ ശിശുസൗഹൃദ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍ററുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തിക നിയമനത്തിനുളള അപേക്ഷ തിയതി നീട്ടി. നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ക്ലിനിക്കല്‍ സൈക്കോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യയോഗ്യത, ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ അല്ലെങ്കില്‍ തത്തുല്യയോഗ്യത, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷന്‍ എന്നിവയുള്ള 40 വയസില്‍ താഴെയുളള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. […]Read More

Events Health Kerala

IHNA ഗ്ലോബൽ നഴ്സ്സസ് ലീഡർഷിപ്പ് അവാർഡുകൾ വിതരണം ചെയ്തു.

തിരുവനന്തപുരം; കോവിഡ് മഹാമാരിക്കാലത്ത് ആരോ​ഗ്യ രം​ഗത്ത് മികച്ച സേവനം നടത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അം​ഗീകൃത നേഴ്സിം​ഗ് വിദ്യാഭ്യാസമായ സ്ഥാപനമായ ഐ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ നൽകിയ വരുന്ന IHNA ഗ്ലോബൽ നഴ്സ്സസ് ലീഡർഷിപ്പ് അവാർഡുകൾ ഓസ്‌ട്രേലിയായിൽ വിതരണം ചെയ്തു. ഓസ്ട്രേലിയിൽ നിന്നും തിരഞ്ഞെടുത്ത അഞ്ച് നേഴ്സുമാർക്ക് ഒരു ലക്ഷം രൂപയും ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സിഇഒ ബിജോ കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ്ണ ബാലമുരളി എന്നിവർ […]Read More

Kerala

റോഷന് ശ്രവണസഹായി കൈമാറി മേയര്‍

ശ്രവണ സഹായി നഷ്ടപ്പെട്ട തിരുവനന്തപുരം രാജാജി നഗർ കോളനിയിലെ പ്ലസ് ടു വിദ്യാർത്ഥിയായ റോഷന് പുതിയ ശ്രവണ സഹായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കൈമാറി. നിരവധി പേരാണ് റോഷനെ സഹായിക്കാൻ വേണ്ടി കോര്‍പ്പറേഷനെ സമീപിച്ചതെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. എല്ലാവർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നുവെന്നും കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ റോഷന് പുതിയ ശ്രവണ സഹായി വാങ്ങി നല്‍കിയതെന്നും മേയർ കൂട്ടിച്ചേർത്തു. അച്ഛനൊപ്പം കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് ബൈക്കിൽ മടങ്ങുമ്പോഴാണ് ജഗതി […]Read More

India Politics

ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ പര്യടനം തുടരുന്നു

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ പര്യടനം തുടരുന്നു. ഗൊല്ലപ്പള്ളിയിൽ നിന്ന് ആരംഭിച്ച സംസ്ഥാനത്തെ അഞ്ചാം ദിനത്തെ പര്യടനം വൈകിട്ട് സോളിപുരിൽ സമാപിക്കും. വലിയ ജനപങ്കാളിത്തമാണ് ഓരോ മേഖലയിലും യാത്രയിലുടനീളമുള്ളത്.Read More

Crime Kerala

മാഹി മദ്യം പിടികൂടി

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ പിക്കപ്പ് വാനിൽ അനധികൃതമായി കടത്തിയ 160 കെയ്സ് മാഹി മദ്യം എക്സൈസ് പിടികൂടി. തിരുവനന്തപുരം സ്വദേശി വിഷ്ണു പ്രകാശ് (24) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടിയത്. അടുത്തിടെ പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മദ്യവേട്ടയാണിതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എക്സൈസും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ മാഹി മദ്യം പിടികൂടിയത്.Read More