Tags :news

Business

സ്വർണ്ണ വില ഉയർന്നു

സംസ്ഥാനത്ത് സ്വർണവില 80 ദിവസത്തിനി​ടെയുള്ള ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരുപവന് ഒറ്റയടിക്ക് 440 രൂപയാണ് ഉയർന്നത്. ഗ്രാമിന് 55 രൂപയും കൂടി. ഇതോടെ പവന് 37880 രൂപയും ഗ്രാമിന് 4735 രൂപയുമായി. അഞ്ച് ദിവസത്തിനിടെ രണ്ടുതവണയാണ് സ്വർണ വില കുത്തനെ കൂടുന്നത്. ശനിയാഴ്ച്ച പവന് 720 രൂപയാണ് വർധിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 80 രൂപ വീതം കുറഞ്ഞിരുന്നു. ഞായറാഴ്ച്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.Read More

Transportation

പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം നല്‍കിയ അറിയിപ്പില്‍ പറയുന്നത്. ശൈത്യകാല ഷെഡ്യൂളില്‍ വിമാന സര്‍വീസുകളുടെ പുനഃക്രമീകരണം കാരണം കുറഞ്ഞ സമയത്തിനിടെ വളരെയധികം യാത്രക്കാര്‍ എത്തുന്നത് മുന്നില്‍കണ്ടാണ് അധികൃതരുടെ അറിയിപ്പ്. നേരത്തെ വിമാനത്താവളത്തിലെത്തി ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ യാത്ര കൂടുതല്‍ സുഗമമാക്കാമെന്നും അറിയിപ്പില്‍ പറയുന്നു.Read More

Health

ശരീരഭാരം പെട്ടെന്ന് കൂടുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ

പലപ്പോഴും സ്ട്രെസ് നമ്മുടെ ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും. അനാരോഗ്യകരമായ ഭക്ഷണക്രമം അല്ലെങ്കിൽ കുറഞ്ഞ മെറ്റബോളിസം പോലുള്ള ശാരീരിക ഘടകങ്ങളാണ് ആളുകൾ പലപ്പോഴും ശരീരഭാരം വർദ്ധിപ്പിക്കുന്നത്. സാമ്പത്തികം, ബന്ധങ്ങൾ, ജോലി, അല്ലെങ്കിൽ എന്തെങ്കിലും സുപ്രധാന ജീവിത മാറ്റങ്ങൾ എന്നിവ കാരണം സമ്മർദ്ദം അനുഭവപ്പെടാം. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ മാത്രമല്ല ശാരീരിക ആരോഗ്യത്തെയും ബാധിക്കും. സമ്മർദ്ദം വിശപ്പ് കൂട്ടുകയും ശരീരത്തിലെ ഹോർമോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ടെൻഷൻ നിറഞ്ഞ സമയങ്ങളിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് ഉയരും. ഇത് അമിതഭക്ഷണം […]Read More

Information Tech

റീലുകള്‍ കൂടുതല്‍ മെച്ചമാക്കാം; പുതിയ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം

ഷോര്‍ട്ട് വീഡിയോ പങ്കുവെയ്ക്കാന്‍ സഹായിക്കുന്ന റീല്‍സില്‍ പുതിയ രണ്ടു ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. റീലുകളും ഫോട്ടോകളും ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്നതാണ് ഒരു ഫീച്ചര്‍. റീലുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അച്ചീവ്‌മെന്റ്‌സ് ആണ് അടുത്ത ഫീച്ചര്‍.പോസ്റ്റുകളും റീലുകളും 75 ദിവസം വരെ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ആദ്യ ഫീച്ചര്‍. ഷെഡ്യൂളിങ് ടൂളില്‍ കയറി വേണം ഇത് ചെയ്യേണ്ടത്. അഡ്വാന്‍സ്ഡ് സെറ്റിങ്‌സ് പ്രയോജനപ്പെടുത്തി വേണം ഈ സേവനം ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് ഷെഡ്യൂള്‍ ദിസ് പോസ്റ്റില്‍ ക്ലിക്ക് ചെയ്ത് […]Read More

Health

മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ

മുഖക്കുരു ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ഈ പ്രശ്നം അകറ്റാൻ ആദ്യം ചെയ്യേണ്ടത് ചർമ്മം നന്നായി വൃത്തിയാക്കുക എന്നതാണ്. നിങ്ങളുടെ ചർമ്മ തരം എന്തുതന്നെയായാലും ഒരു നല്ല ക്ലെൻസർ ഉപയോഗിച്ച് ചർമ്മസംരക്ഷണ ദിനചര്യ ആരംഭിക്കണം. ചർമ്മ സുഷിരങ്ങൾ അടഞ്ഞുപോകാൻ സാധ്യതയുള്ള എല്ലാത്തരം എണ്ണയും അഴുക്കും നീക്കം ചെയ്യാൻ ക്ലെൻസർ സഹായിക്കും. മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കാൻ ക്രീമുകളും ഫേഷ്യലുകളും ഉപയോ​ഗിച്ച് മടുത്തവരാകും പലരും. ഇനി മുതൽ മുഖക്കുരു പാടുകൾ അകറ്റാൻ വീട്ടിൽ തന്നെ ചില പ്രകൃതിദത്തമാർ​ഗങ്ങൾ ഉപയോ​ഗിക്കാവുന്നതാണ് വെളിച്ചെണ്ണയ്ക്ക് […]Read More

Kerala Sports Viral news

പുള്ളാവൂരിലെ കട്ടൗട്ടുകളുടെ ചിത്രം ഫിഫ ട്വീറ്റ് ചെയ്തു

കേരളത്തിലെ ഖത്തര്‍ ലോകകപ്പ് ആവേശത്തില്‍ അമ്പരന്ന് ഫിഫയും. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ സ്ഥാപിച്ച മെസി-നെയ്‌മര്‍-റൊണാള്‍ഡോ കട്ടൗട്ടുകള്‍ ഫിഫയും ട്വീറ്റ് ചെയ്‌തു. പുഴയില്‍ ആരാധകപ്പോരിനും പിന്നാലെ പഞ്ചായത്തിന്‍റെ മുന്നറിയിപ്പിനും സാക്ഷിയായ കട്ടൗട്ടുകള്‍ ഫിഫ ഷെയര്‍ ചെയ്‌തതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. പുള്ളാവൂരില്‍ ആദ്യമുയര്‍ന്നത് അര്‍ജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടായിരുന്നു. ഈ ഭീമന്‍ കട്ടൗട്ട് വൈറലായതിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കി. തൊട്ടരികെ കാനറികളുടെ സുല്‍ത്താന്‍ നെയ്‌മറുടെ അതിഭീമന്‍ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍ മറുപടി […]Read More

Education Kerala Sports

സംസ്ഥാന സ്‌കൂൾ കായികോത്സവം ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന സ്‌കൂൾ കായികോത്സവം ലോഗോ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി മവി ശിവൻകുട്ടി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ എ എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, കൈറ്റ് സി ഇ ഒ അൻവർ സാദത് തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി 2022 ഡിസംബർ 03 മുതൽ […]Read More

Entertainment Viral news

സാനിയയും മാലിക്കും വേര്‍പിരിയുന്നോ…?മാലിക് വഞ്ചിച്ചതായി മാധ്യമങ്ങള്‍

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ക്ക് പിന്നില്‍ വിവാഹ മോചനത്തിന്റെ സൂചനകളാണ് എന്ന വിലയിരുത്തലുകളാണ് ശക്തം. തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താന്‍ എന്നാണ് സാനിയ മിര്‍സ ഇന്‍സ്റ്റാ സ്‌റ്റോറിയായി കുറിച്ചത്. സാനിയയും മാലിക്കും ഏറെ നാളുകളായി ഒരുമിച്ച് അല്ല കഴിയുന്നത് എന്ന റിപ്പോര്‍ട്ടുകളും ഇതോടെ ശക്തമായി. സാനിയയെ മാലിക് വഞ്ചിച്ചതായാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകന്‍ ഇസ്ഹാന്‍ […]Read More

Entertainment World

ലോകത്തിലെ ഏറ്റവും മികച്ച ചീസ് സ്വിറ്റ്‌സര്‍ലന്‍ഡിൽ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചീസ്. കാത്സ്യം, സോഡിയം, മിനറല്‍സ് , വിറ്റാമിന്‍ ബി12 , സിങ്ക് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ഇതില്‍ സോഫ്റ്റ്‌ ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. ഇവയിലുള്ള കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്. ലോകത്തിലെ ഏറ്റവും മികച്ച ചീസ് എന്താണെന്ന് അറിയാമോ? കഴിഞ്ഞ ദിവസം യു.കെ.യിലെ വെയില്‍സില്‍ വെച്ച് ലോകത്തിലെ ഏറ്റവും മികച്ച ചീസ് കണ്ടെത്തുന്നതിനുള്ള മത്സരം സംഘടിപ്പിച്ചിരുന്നു. 40- ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 4000 […]Read More

Information Jobs

അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സിഫില്‍ (സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി) ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബർ 16-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.Read More