Tags :news

Education Events Kerala

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് വ്യാഴാഴ്ച്ച തുടക്കം

15 വർഷങ്ങൾക്ക് ശേഷം എറണാകുളം ജില്ലയിലെത്തുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച്ച രാവിലെ ഒമ്പതിന് എറണാകുളം ഗവ.ഗേൾസ് എച്ച്.എസ്.എസ് അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു കൊടി ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 5000 ലധികം വിദ്യാർഥികള്‍ എത്തും. വിദ്യാർഥികൾക്ക് പുറമെ അധ്യാപകരും […]Read More

World

ആദ്യ ലെസ്ബിയൻ ഗവർണ്ണർ ; മൗര ഹേലി

അമേരിക്കയിൽ 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലവും വന്ന് തുടങ്ങി. മാസാചുസെറ്റ്സിൽ മൗര ഹേലിയും മേരിലാൻഡിൽ വെസ് മൂറും ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. മാസാചുസെറ്റ്സിലെ ആദ്യ വനിത ഗവർണറും രാജ്യത്തെ ആദ്യ ലെസ്ബിയൻ ഗവർണറുമാണ് മൗര ഹേലി. മേരിലാൻഡ് സംസ്ഥാനത്തെ ആദ്യ ആഫ്രോ–അമേരിക്കൻ ഗവർണറാണ് വെസ് മൂർ. ഇരുവരും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളാണ്.Read More

Tech

പിരിച്ചുവിടൽ ആരംഭിച്ച് ഫേസ്ബുക്ക്

ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ഇന്ന് മുതൽ ജീവനക്കാരെ പിരിച്ചുവിടും. സോഷ്യൽ മീഡിയ ഭീമന്റെ വരുമാനത്തിലെ കനത്ത ഇടിവ് കാരണം ചെലവ് ചുരുക്കാൻ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ്. പിരിച്ചു വിടുന്ന ജീവനക്കാരെ ഇന്ന് രാവിലെ മുതൽ അറിയിക്കും.ജീവനക്കാരുമായി മെറ്റാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് സംസാരിച്ചതായാണ് റിപ്പോർട്ട്. ചെലവുകൾ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബർ അവസാനം തന്നെ സക്കർബർഗ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിയമനങ്ങൾ മെറ്റാ ഇതിനു മുൻപ് തന്നെ കുറച്ചിരുന്നു. 2023-ൽ ആളുകളുടെ […]Read More

Information Jobs

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

കിറ്റ്സില്‍ കരാ‍‍‍‍‍ർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കിൽ കുറയാതെ റഗുലർ ഫുൾടൈം എം.ബി.എ (ഫിനാൻസ്)/ എം.കോം പാസായിരിക്കണം. യൂണിവേഴ്സിറ്റി അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയമുണ്ടായിരിക്കണം. അപേക്ഷകർക്ക് 01.01.2022 ൽ (ഇളവുകൾ മാനദണ്ഡപ്രകാരം) 40 വയസ്സിന് മുകളിൽ ആകാൻ പാടില്ല. അവസാന തീയതി നവംബർ 15. വിശദവിവരങ്ങൾക്ക് www.kittsedu.org.Read More

Information Jobs

അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിക്കൽ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ടെക് ഡയറി കെമിസ്ട്രി അല്ലെങ്കിൽ ബി.ടെക് ഡയറി സയൻസിൽ ബിരുദവും കുറഞ്ഞത് ഒരു വർഷം പാലും പാലുൽപ്പന്നങ്ങളും പരിശോധിക്കുന്നതിനുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മേൽ പറഞ്ഞ പ്രവൃത്തിപരിചയമുള്ള ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും. പ്രായം 18നും 40നും മധ്യേ. പ്രതിമാസം വേതനം 30,000 രൂപ. അപേക്ഷകർ നവംബർ 17ന് […]Read More

Information Jobs

ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വയനാട് ജില്ല ഓഫീസില്‍ ഐ.റ്റി പ്രൊഫഷണല്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച നവംബര്‍ 15 ന് രാവിലെ 10 ന് ഓഫീസില്‍ നടക്കും. യോഗ്യത ബിരുദം, പി.ജി.ഡി.സി.എ/ എം.സി.എ/എം.എസ്.സി (കംമ്പ്യൂട്ടര്‍ സയന്‍സ്). പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04936-205959Read More

National

ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം

കര്‍ണാടക ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്-2022-ന്റെ അഡ്മിറ്റ് കാര്‍ഡില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രം വന്നതിനെ തുടര്‍ന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ശിവമോഗ സൈബര്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. പരീക്ഷാ സെന്റര്‍ ഇന്‍ചാര്‍ജ് ചന്നപ്പയും വിദ്യാഭ്യാസ വകുപ്പ് അധികൃതരും സിഇഎന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ശിവമോഗ എസ്പി മിഥുന്‍ കുമാര്‍ ജികെ ഇന്ത്യ ടുഡേയോട് പറഞ്ഞു. വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിക്കമംഗളൂരു ജില്ലയിലെ കോപ്പ […]Read More

Politics

ക്രിക്കറ്റ് താരത്തിന്റെ ഭാര്യ ബി.ജെ.പി സ്ഥാനാർഥിയായേക്കും

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ സാധ്യത പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജയും. സ്ഥാനാർഥികളുടെ അന്തിമ പട്ടിക തീരുമാനിക്കുന്നതിനായി ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരുന്നുണ്ട്. സംസ്ഥാനത്ത് 27 വർഷമായി ഭരണത്തിൽ തുടരുന്ന പാർട്ടി, ഇത്തവണ ഏതാനും മുതിർന്ന നേതാക്കളെ മത്സരിപ്പിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവർക്കൊന്നും ഇത്തവണ സീറ്റുണ്ടാകില്ല. 75 വയസ്സ് പൂർത്തിയായവരെയും സ്ഥാനാർഥി പട്ടികയിൽനിന്ന് […]Read More

Business

വിപണിയിൽ നേട്ടം

ശക്തമായ ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര വിപണി ആദ്യ വ്യാപാരത്തിൽ ഉയർന്നു. പ്രധാന സൂചികകളായ എൻഎസ്ഇ നിഫ്റ്റി 50 സൂചിക 0.23 ശതമാനം ഉയർന്ന് 18,244.45 ലെത്തി, ബിഎസ്ഇ സെൻസെക്സ് 0.24 ശതമാനം ഉയർന്ന് 61,333.74 എന്ന നിലയിലെത്തി. വിപണിയിൽ ഇന്ന് ഏകദേശം 1564 ഓഹരികൾ മുന്നേറ്റം നടത്തുന്നു. 665 ഓഹരികൾ ഇടിഞ്ഞു. 160 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.Read More

Kerala Weather

ശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. നവംബർ 9 മുതൽ 11 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച്, ഈ ന്യൂനമർദ്ദം തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 13 ന് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.Read More