ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണി ഇടിഞ്ഞു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറിലധികം ഇടിഞ്ഞ് 18,100 ലും ബിഎസ്ഇ സെൻസെക്‌സ് 450 പോയിന്റ് ഇടിഞ്ഞ് 61,000 ലും വ്യാപാരം ആരംഭിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 935 ഓഹരികൾ മുന്നേറ്റം നടത്തുന്നു, 1035 ഓഹരികൾ ഇടിഞ്ഞു, 139 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയിൽ ഇന്ന് സിപ്ല, ദിവിസ് ലാബ്‌സ്, എച്ച്‌യുഎൽ, ഭാരതി എയർടെൽ, ഇൻഡസ്‌ഇൻഡ് ബാങ്ക് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് […]Read More
Tags :news
പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക റൂട്ട്‌സ്- കാനറാ ബാങ്ക് വായ്പാ മേള നവംബര്‍ 10, 11 തീയതികളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്ക് മേളയില്‍ പങ്കെടുക്കാവുന്നതാണ്. വായ്പാ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 10ന് രാവിലെ 10 മണിക്ക് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിക്കും.തിരുവനന്തപുരത്തെ ചാലയിലെ പവര്‍ ഹൗസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്ക് റീജണല്‍ ഓഫീസിലാണ് തിരുവനന്തപുരത്തെ വായ്പാ മേളയും സംസ്ഥാനതല ഉദ്ഘാടനവും നടക്കുക. ചടങ്ങില്‍ കാനറാ […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ്ണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 37880 രൂപയാണ്.Read More
യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ തുടങ്ങും. പദ്ധതിയിലെ അംഗത്വം എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‍തു. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് […]Read More
മൈസൂരു-ബംഗളൂരു-ചെന്നൈ റൂട്ടിലൂടെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കെ.എസ്.ആർ.ബംഗളൂരുവിൽ ഫ്ലാഗ് ഓഫ് ചെയ്യും. കഴിഞ്ഞ ദിവസം നടത്തിയ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് ട്രെയിൻ ഓടുക. ചെന്നൈ സെൻട്രൽ-മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20608) ചെന്നൈയിൽ നിന്ന് രാവിലെ 5.50ന് പുറപ്പെടും. തമിഴ്നാട്ടിലെ കാട്പാടിയിൽ 7.23 ന് എത്തും. ഇവിടെ രണ്ട് മിനിറ്റ് സ്റ്റോപ്. കെ.എസ്.ആർ ബംഗളൂരുവിൽ-10.25ന് എത്തും. ഇവിടെ അഞ്ച് മിനിറ്റാണ് സ്റ്റോപ്. മൈസൂരു ജങ്ഷനിൽ ഉച്ചക്ക് 12.30ന് […]Read More
എല്ലാ വര്‍ഷവും നവംബര്‍ 10 ന് ലോക ശാസ്ത്രദിനം ആചരിക്കുന്നു. ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ഒരു ദിനം. ശാസ്ത്രവും സമൂഹവും തമ്മിലിള്ള അകല്‍ച്ച ഇല്ലാതാക്കുകയാണ് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം. 2001 ല്‍ ആണ് ശാസ്ത്രദിനം ആചരിക്കാന്‍ യുനെസ്‌കോ തീരുമാനിച്ചത്. സമാധാനം നിലനിര്‍ത്താനും വികസനം നേടിയെടുക്കാനും ശാസ്ത്രത്തെ എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് ഓര്‍മ്മിപ്പിക്കുന്നതിനു വേണ്ടിയാണ് യുനെസ്‌കോ ഈ ദിനം ശാസ്ത്രദിനമായി ആചരിക്കുന്നത്. സമാധാനപൂര്‍ണ്ണവും ഐശ്വര്യപൂര്‍ണ്ണവും സമത്വപൂര്‍ണ്ണവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും […]Read More
ഐഫോൺ 14 ജിയോമാർട്ടിലുമെത്തി. ആപ്പിളിന്റെ ഐഫോൺ 14 സീരിസിലെ ബേസിക് മോഡലായ ഐഫോൺ 14-ന് ജിയോമാർട്ടിൽ 74,900യാണ് വില. പക്ഷേ ഈ വിലയ്ക്ക് ഫോൺ കിട്ടാൻ എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വേണമെന്ന് മാത്രം. നിലവിൽ ഐഫോൺ 14-ന് ഇന്ത്യയിലെ വില 79,900 രൂപയാണ്. ലോകത്തെ പല രാജ്യങ്ങളിലും ഈടാക്കുന്നതിനെക്കാൾ കൂടുതലാണ് ഇന്ത്യൻ വിപണിയിലുള്ളത്. വിപണിയിലേക്ക് ഫോൺ എത്തിയിട്ട് മാസം രണ്ട് കഴിയുന്നതെയുള്ളൂ. ഫോൺ വിപണിയിൽ എത്തിയപ്പോൾ തന്നെ നിരവധി ഓഫറുകളാണ് ഐഫോൺ ആരാധകരെ തേടിയെത്തിയത്. ജിയോയുടെ […]Read More
ജോലി ചെയ്യുന്നവർക്കും സ്വന്തമായി സംരംഭമുള്ളവർക്കുമൊന്നും ജി മെയിൽ ഇല്ലാത്ത ഒരു അവസ്ഥ ചിന്തിക്കാനായെന്ന് വരില്ല. ലോകത്ത് ഏറ്റവും കൂടുതൽപ്പേർ ഉപയോഗിക്കുന്ന ഇ മെയിൽ സംവിധാനമാണ് ജി മെയിൽ. ഇപ്പോഴിതാ ജി മെയിലിലും പുതിയ പുതിയ പരിഷ്കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഉപയോക്താക്കളുടെ സൗകര്യമനുസരിച്ച് നേരത്തെ ജി മെയിലിന്റെ ഇന്റർഫേസ് മാറ്റിയിരുന്നു. ഈ വർഷം തന്നെ പുതിയ ലേ ഔട്ടിലേക്കും ജി മെയിലിനെ മാറ്റിയിരുന്നു എങ്കിലും പഴയ സൗകര്യം ഇപ്പോഴും ജി മെയിലിൽ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് വന്ന സ്ഥിതിയ്ക്ക് […]Read More
ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍. നെഞ്ചുവേദന, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, രക്തസമ്മര്‍ദ്ദം ഉയരുക, അവ്യക്തമായ സംസാരം, കാലിന്‍റെ കീഴ്ഭാഗത്ത് വേദന എന്നിവയെല്ലാം ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ തോത് കുറയ്ക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില […]Read More
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ മത്സരത്തിനെത്തുന്ന വിദ്യാർഥികളുടെ വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണങ്ങൾ തയാറായി. ജി.സി.ഡി.എയുടെയും കൊച്ചി കോർപ്പറേഷന്റെയും ഉടമസ്ഥതയിലുള്ള പാർക്കിങ് സൗകര്യമാണ് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. പ്രവൃത്തി പരിചയ മേളയുടെ വേദിയായ തേവര എസ്.എച്ച് സ്കൂളിൽ പങ്കെടുക്കുവാൻ വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ -ബി.ഒ.ടി. പാലം റോഡിന് ഇരുവശത്തും പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തേവര എസ്.എച്ച് സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളെയും ഉപകരണങ്ങളും ഇറക്കിയതിനു ശേഷമായിരിക്കും വാഹനങ്ങൾ പോകേണ്ടത്. തേവരയിൽ നിന്നും കുണ്ടന്നൂർ – ബി.ഒ.ടി […]Read More