കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ U.A.E.-ലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രീ-സെലക്ഷനു വേണ്ടി ജൂലൈ ഒൻപത് ഞായറാഴ്ച അങ്കമാലിയിൽ വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ (പുരുഷന്മാർ മാത്രം) നടത്തുന്നു. ഉദ്യോഗാർത്ഥികൾ SSLC പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഏതെങ്കിലും മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 25-40. ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5’5″. സൈനിക/അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക് മുൻഗണന ഉണ്ടായിരിക്കും. ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ […]Read More
Tags :news
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) ഗവേഷകർക്കുള്ള ഇന്റേൺഷിപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളുണ്ട്. നരവംശശാസ്ത്രം/സോഷ്യോളജി/സോഷ്യൽവർക്ക്/സ്റ്റാറ്റിസ്റ്റിക്സ്/ഭാഷ്യശാസ്ത്രം/ ലൈബ്രറി സയൻസ് തുടങ്ങിയ സാമൂഹിക ഭാഷാ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിഫലം പ്രതിമാസം 10,000 രൂപ. കാലാവധി പരമാവധി എട്ട് മാസം. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 36 വയസിൽ കൂടരുത്. പട്ടികജാതി/വർഗ്ഗ […]Read More
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2023-2024 അധ്യയന വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പത്താം ക്ലാസ് മുതല്‍ പി.ജി കോഴ്‌സുകള്‍ വരെ പഠിക്കുന്നവര്‍ക്കാണ് അവസരം. കഴിഞ്ഞ അധ്യയന വര്‍ഷം 50 ശതമാനമോ അതിനുമുകളിലോ മാര്‍ക്ക് ലഭിച്ചിരിക്കണം. വാര്‍ഷികവരുമാനം മൂന്ന് ലക്ഷം വരെയുള്ള വിമുക്ത ഭടന്മാര്‍ക്ക് സെപ്തംബര്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. നവോദയ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളും നാഷണല്‍ സ്‌കോളര്‍ഷിപ്പ് അല്ലാതെ മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന അല്ലെങ്കില്‍ […]Read More
ഇന്ന് ബലി പെരുന്നാൾ. ത്യാഗം സഹനം സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗ ത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മാ ഈലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കര്‍മ്മത്തിന്‍റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. […]Read More
ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി. സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധിയാണ്. റേഷൻ കടകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ എന്നിവ ഇന്ന് തുറക്കും. നാളെ അവധിയാണ്. മാവേലി സ്റ്റോറുകൾക്ക് ഇന്നും നാളെയും അവധിയാണ്. പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യസർവകലാശാലകൾ അറിയിച്ചു. കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ഈ മാസം […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണു സ്വർണവിലയിൽ ഇടിവുണ്ടാകുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. ഇതോടെ വില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240 രൂപയാണ്.Read More
ഡയാന രാജകുമാരി ഉപയോഗിച്ചിരുന്നൊരു വസ്ത്രം ലേലത്തിലൂടെ വില്‍പനയ്ക്കൊരുങ്ങുകയാണ്. ‘സോത്ത്ബീസ്’ എന്ന ആര്‍ട്ട് കമ്പനിയാണ് ലേലം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ആഗസ്റ്റ് 31നും സെപ്തംബര്‍ 14നും ഇടയിലായി ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ‘സോത്ത്ബീസ് ഫാഷൻ ഐക്കണ്‍സ് ലേല’ത്തിലാണ് ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റര്‍ ലേലത്തിന് വയ്ക്കുക. 65 ലക്ഷം രൂപ (ഇന്ത്യൻ റുപ്പി)യാണ് ഇതിന് ലേലത്തില്‍ ഇട്ടിരിക്കുന്ന ആദ്യവില. ‘ഞങ്ങള്‍ പഴയ ചില വിശിഷ്ടമായ ഡിസൈനുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു. ഇതിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് […]Read More
ലഹരി വിമുക്തമായ യുവജനതയാണ് നാടിന്റെ വികസനത്തിന് ആവശ്യമെന്ന് ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് സന്തോഷ് കുമാർ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 35 മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോടാനുബന്ധിച്ചു ആറ്റിങ്ങൽ സിഎസ് ഐ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണം ഉത്ഘാടനം ചെയ്തു സംസാരിക്കായിരുന്നു അദ്ദേഹം. സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായി ലഹരി മാറിക്കഴിഞ്ഞു. നമ്മുടെ യുവസമൂഹം അറിഞ്ഞോ, അറിയാതെയോ അതിൽ […]Read More
ലോകത്തെയാകെ കാർന്നു തിന്നുന്ന ഏറ്റവും വലിയ വിപത്തായി ലഹരി ഇന്ന് മാറിയെന്നും അതിൽപ്പെടാതിരിക്കാൻ യുവജനങ്ങൾ കരുതിയിരിക്കണമെന്നും ജില്ലാ ജഡ്ജി (കോഓപ്പറേറ്റീവ് ട്രിബ്യൂണൽ) ശേഷദ്രിനാഥൻ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 35 മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോടാനുബന്ധിച്ചു തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് ആൽക്കഹോൾ അന്റ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ അഡിക് ഇന്ത്യയുമായി ചേർന്നു ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷമുള്ള ലോക സാഹചര്യം മാറിയെങ്കിലും ലഹരി ഉപയോഗത്തിന് […]Read More
കേരള സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ എഫ് സി) സംസ്ഥാന സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇന്ന് (26.06.2022) കോർപ്പറേഷൻ ആസ്ഥാനമായ തിരുവനന്തപുരത്ത് ചേർന്ന 70-)oമത് വാർഷിക പൊതുയോഗത്തിലാണ് (എജിഎം) പ്രഖ്യാപനം നടത്തിയത്. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകളും വാർഷിക പൊതുയോഗം അംഗീകരിച്ചു. ഒരു ഓഹരിക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. 99% ഓഹരികളും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.എഫ്.സി.യിലെ മറ്റു ഓഹരി ഉടമകൾ […]Read More