ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്ന വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷൻ എന്ന രോഗമാണ് തനിക്കെന്ന് കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടൻ വരുൺ ധവാൻ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത് ചർച്ചയായതിന് പിന്നാലെ ഇക്കാര്യം വിവരിച്ച് ട്വീറ്റ് കുറിക്കുകയും ചെയ്തു. തലച്ചോറിന് ശരിയായ രീതിയിൽ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണിത്. ചെവിയുടെ ആന്തരിക ഭാഗം ശരിയായി പ്രവർത്തിക്കാത്തപ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ഒരു വ്യക്തിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും. ഇങ്ങനെ സംഭവിക്കുമ്പോൾ വെസ്റ്റിബുലാർ സിസ്റ്റം തലച്ചോറിലേക്ക് തെറ്റായ സന്ദേശം അയയ്ക്കുകയും ഇതിന്റെ ഫലമായി തലകറക്കം അനുഭവപ്പടുകയും ചെയ്യും. […]Read More
Tags :news
അടിയന്തര ഘട്ടങ്ങളില്‍ പണത്തിന് ആവശ്യം വന്നാല്‍ ഒട്ടുമിക്ക ആളുകളും ആശ്രയിക്കുന്നത് ക്രെഡിറ്റ് കാര്‍ഡിനെയാണ്. എടിഎമ്മില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് പോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാന്‍ സാധിക്കും. കൂടാതെ സാധനങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യാനും മറ്റും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുമുണ്ട്. ഗ്രേസ് പിരീഡില്‍ പലിശ രഹിതമാണ്. അതായത് വായ്പയായി ലഭിച്ച പണം തിരികെ നല്‍കിയാല്‍ മതി. എന്നാല്‍ പറഞ്ഞ സമയത്ത് പേയ്‌മെന്റ് നടത്താന്‍ സാധിച്ചില്ലെങ്കില്‍ ലേറ്റ് ഫീസ് വരും. ഉയര്‍ന്ന പലിശയാണ് ഈടാക്കുക. […]Read More
ഖത്തർ ലോകകപ്പിന്റെ ആവേശത്തിലാണ് ലോകം. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കാൽപന്തിനെ നെഞ്ചോട് ചേർത്തവർ ഖത്തറിലേക്ക് എത്തുമ്പോൾ ഫുട്ബോൾ പ്രേമികൾക്കു ഭക്ഷണം ഒരുക്കുന്നതിനായി 5 കോടി മുട്ടകളാണ് തമിഴ്നാട്ടിലെ നാമക്കൽ കോഴിഫാമുകളിൽ നിന്ന് കയറ്റുമതിക്ക് തയാറാകുന്നത്. 2 കോടി മുട്ടകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കയറ്റി അയച്ചത്. 2023 ജനുവരി വരെ മുട്ട കയറ്റുമതി തുടരും. ഇന്ത്യയിലെ കോഴിമുട്ടയുടെ കാലാവധി 6 മാസത്തിൽ നിന്ന് 3 മാസമായി കുറയ്ക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധിയിലായിരുന്ന കോഴിഫാം ഉടമകൾക്ക് ലോകകപ്പ് ഫുട്ബോൾ […]Read More
മൈക്രോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് വാൾനട്ട്. ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും നട്സുകളിൽ മികച്ചതാണ് വാൾനട്ട്. ദിവസവും ഒരുപിടി വാൾനട്ട് കഴിക്കുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കും. കൂടാതെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. വാൾനട്ട് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇതിലെ പ്രോട്ടീനും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നല്ല കൊഴുപ്പ്, നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്ന വാൾനട്ട് തീർച്ചയായും […]Read More
സെർവിക്സിന്റെ കോശങ്ങളിൽ തുടങ്ങുന്ന ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ഏകദേശം 1.25 ലക്ഷം ഇന്ത്യൻ സ്ത്രീകൾ പ്രതിവർഷം രോഗനിർണയം നടത്തുന്നു. പ്രാഥമികമായി 45-55 വയസ്സിനിടയിലുള്ള സ്ത്രീകളെ ബാധിക്കുന്നു. 95 ശതമാനം കേസുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധ മൂലമാണ്. പുകവലി, ക്ലമീഡിയ, ഗൊണേറിയ, സിഫിലിസ്, എച്ച്ഐവി എയ്ഡ്സ് തുടങ്ങിയ രോഗങ്ങൾ, ദുർബലമായ പ്രതിരോധ ശേഷി, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം, ഗർഭനിയന്ത്രണ മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം സെർവിക്കൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു. പ്രായം, […]Read More
സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ മേല്‍നോട്ടത്തില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന എം എസ്സ് ഓഫീസ്, പേപ്പര്‍ബാഗ് മേക്കിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ഓഫീസില്‍ നിന്ന് നേരിട്ടും ceds.kerala.gov.inഎന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം നവംബര്‍ 19 ന് മുമ്പായി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ലഭ്യമാക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. […]Read More
ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് പ്രത്യേക യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ. ഇക്കണോമി ക്ലാസിന് 149 ഒമാൻ റിയാൽ മുതലും ബിസിനസ് ക്ലാസിന് 309 റിയാൽ മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്. എല്ലാ നികുതികളും എയർപോർട്ട് ചാർജുകളും ഹാൻഡ് ബാഗേജ് അലവൻസും ഈ നിരക്കുകളിൽ ഉൾപ്പെടും. നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ മസ്‌കത്തിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസുകൾ നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. 49 റിയാലായിരിക്കും ഇതിന് ചാർജായി ഈടാക്കുക. ഷട്ടിൽ […]Read More
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള S0150/23 ജാഗ്രത സമിതി പ്രോജക്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വനിതാ ശിശു വികസന ഓഫീസും സംയുക്തമായി നടത്തുന്ന, വിവാഹ നിശ്ചയം കഴിഞ്ഞവര്‍ക്കും നവവധുവരന്‍മാര്‍ക്കുമുള്ള ‘കൈകോര്‍ത്ത്’ മാരിറ്റല്‍ കൗണ്‍സിലിങ്ങിന് അപേക്ഷ ക്ഷണിച്ചു. ഫാമിലി ബഡ്ജറ്റിങ്, റീപ്രൊഡക്ടീവ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി പ്ലാനിങ്, സൈബര്‍ സേഫ്റ്റി, വിമന്‍സ് വെല്‍ഫെയര്‍ ലെജിസ്ലേച്ചര്‍, റെസ്‌പോണ്‍സിബിള്‍ പാരന്റിങ്, സ്‌കീംസ് ആന്‍ഡ് സര്‍വീസസ്, സപ്പോര്‍ട്ട് സിസ്റ്റം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് എടുക്കുന്നു. പങ്കെടുക്കാന്‍ […]Read More
കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ ഹാർഡ്‌വെയർ ആന്‍ഡ് നെറ്റ്‌വർക്ക് മെയിന്റനന്‍സ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വെബ് ഡിസൈനിങ് ആന്‍ഡ് ഡെവലപ്‌മെന്റ്, ഗ്രാഫിക് ഡിസൈനിങ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ക്ക് തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടോ 0471 2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ഹെഡ് അറിയിച്ചു.Read More
സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. എൽഡിഎഫിന്റെ ആറ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു. കീരപ്പാറ പഞ്ചായത്തിൽ ഇടതിന് ഭരണം നഷ്ടമായി. പറവൂർ നഗരസഭ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 13, എൽഡിഎഫ് 11, ബിജെപി 4, മറ്റുള്ളവർ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ്നില.Read More