Tags :news

Accident

കല്ല് ക്വാറി അപകടം; 8 മരണം

മിസോറാമിൽ തിങ്കളാഴ്ച കല്ല് ക്വാറി തകർന്നുണ്ടായ അപകടത്തിൽ മരിച്ച എട്ട് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കുടുങ്ങിക്കിടക്കുന്ന മറ്റ് നാല് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. എബിസിഐ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിലെ ഒരു ഡസനോളം തൊഴിലാളികലാണ് അപകടത്തെ തുടർന്ന് കുടുങ്ങിയത്. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കല്ല് ക്വാറി തകരുകയായിരുന്നു.Read More

Business Information

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉയർന്നു. ഒരാഴ്ചകൊണ്ട് 1400 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 30 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4030 രൂപയാണ്.Read More

Information World

ലോക ജനസംഖ്യ ഇന്ന് 800 കോടിയാകും

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 8 ബില്യൺ കടക്കും. 2023ൽ ഇന്ത്യ, ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും യുഎൻ വ്യക്‌തമാക്കുന്നു. ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് യുഎൻ പുറത്തിറക്കിയ വാർഷിക വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട് റിപ്പോർട്ടിൽ 1950ന് ശേഷം ആദ്യമായി 2020ൽ ലോകജനസംഖ്യ വളർച്ച ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞതായും വ്യക്‌തമാക്കുന്നു. 145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്. 141.2 കോടിയുമായി ഇന്ത്യ തൊട്ടുപിന്നാലെയുണ്ട്.Read More

Sports

കാല് മുറിച്ചുമാറ്റിയതിന് പിന്നാലെ മരണത്തിന് കീഴടങ്ങി ഫുട്ബോൾ താരം

കാലിലെ ലിഗ്മെന്റ് തകരറിനെ തുട‍ര്‍ന്നു നടത്തിയ ശസ്ത്രക്രിയയിലെ പിഴവിൽ കാല് മുറിച്ചുമാറ്റപ്പെട്ട 17-കാരിയായ ഫുട്ബോൾ താരം മരണത്തിന് കീഴടങ്ങി. ചെന്നൈ രാജീവ് ഗാന്ധി സ‍ര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചെന്നൈ വ്യാസർപാടി സ്വദേശി രവികുമാറിന്റെ മകൾ പ്രിയ എന്ന പെൺകുട്ടി മരിച്ചത്. ചെന്നൈയിലെ റാണിമേരി കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയായിരുന്ന പ്രിയ ജില്ലാ സംസ്ഥാന തലങ്ങളിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.Read More

Health Information

ഹൃദയത്തിന്‍റെ ആരോഗ്യം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

നമ്മുടെ അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ശരിയായ ഭക്ഷണശീലവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തെ സംരക്ഷിക്കാൻ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം. ഡാര്‍ക്ക് ചോക്ലേറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ അയേണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയ […]Read More

General

ഉറുമ്പു കടിച്ചു; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ മൂന്ന് വയസുകാരന്‍ ഉറുമ്പ് കടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ബാഗേശ്വറിലെ പൗസരി ഗ്രാമത്തില്‍ വീടിന് വെളിയില്‍ കളിക്കുന്നതിനിടെ, ഭൂപേഷ് റാമിന്റെ മകന്‍ സാഗറിനാണ് ഉറുമ്പ് കടിയേറ്റത്. സഹോദരന്‍ പ്രിയാന്‍ഷുവിനും ഉറുമ്പു കടിയേറ്റ് അസ്വസ്ഥത ഉണ്ടായി. ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ സാഗറിന് മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. ചുവന്ന ഉറുമ്പാണ് കടിച്ചത്. ഉറുമ്പ് കടിച്ച് രണ്ടുമണിക്കൂറിനുള്ളില്‍ തന്നെ സാഗറിന് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഉറുമ്പു കടിയേറ്റ് ചികിത്സയിലായിരുന്നു പ്രിയാന്‍ഷുവിനെ പിറ്റേന്ന് ആശുപത്രിയില്‍ നിന്ന് […]Read More

Health Information

കൂര്‍ക്കംവലി ഒഴിവാക്കാം; ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ

ചിലര്‍ ഉറക്കത്തില്‍ കൂര്‍ക്കംവലിക്കുന്നത് പതിവായിരിക്കും. ഇത് മറ്റുള്ളവരെയും ഒരു പരിധി വരെ സ്വയം തന്നെയും ബുദ്ധിമുട്ടായി വരാം. പതിവായി കൂര്‍ക്കംവലിക്കുന്നവരാണെങ്കില്‍ അവരില്‍ മിക്കവാറും ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’ എന്ന പ്രശ്നമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഒരു ഡോക്ടറെ കണ്ട് ഉചിതമായ നിര്‍ദേശങ്ങള്‍ തേടുന്നതാണ് നല്ലത്. അടിസ്ഥാനപരമായി ഉറങ്ങുമ്പോള്‍ നേരിടുന്ന ശ്വസനസംബന്ധമായ പ്രശ്നങ്ങളാണ് ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’യുടെ പ്രത്യേകത. കൂര്‍ക്കംവലിക്കുന്ന ശീലത്തില്‍ നിന്ന് രക്ഷ നേടാൻ ചില മാര്‍ഗങ്ങള്‍ പരിശീലിച്ച് നോക്കാവുന്നതാണ്. ഉറങ്ങാൻ കിടക്കുന്ന രീതികളില്‍ മാറ്റം വരുത്തിനോക്കാം. വശം […]Read More

Business

സ്വിഗ്ഗിയുടെ വഞ്ചന; സമരത്തിനൊരുങ്ങി ജീവനക്കാർ

സ്വിഗ്ഗി തങ്ങളെ വഞ്ചിക്കുന്നു എന്ന പരാതിയുമായി ജീവനക്കാർ രംഗത്ത്. തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ തൊഴിലാളികൾ. കൊച്ചിയിലെ ജീവനക്കാരാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആനുകൂല്യങ്ങൾ നൽകാതെ സ്വിഗ്ഗി തങ്ങളെ വഞ്ചിക്കുകയാണെന്നാണ് തൊഴിലാളികളുടെ ആരോപണം.ജീവനക്കാരുടെ സമരപ്രഖ്യാപനത്തോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. വേതന വർധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാർട് […]Read More

Business Tech World

വരുമാനത്തിൽ കുറവ്; ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഡിസ്നിയും

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ഡിസ്നിയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടാകുമെന്നാണ് സൂചന. ജോലിക്കാര്യത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഡിസ്നി. കമ്പനി വൈകാതെ തന്നെ ജോലികൾ വെട്ടിച്ചുരുക്കി നിയമനം മരവിപ്പിക്കാനും സാധ്യതയുണ്ടെന്ന് സിഇഒ ബോബ് ചാപെക്കിന്റെ ലീക്കായ മെമ്മോയിൽ പറയുന്നു. മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പുതിയ നടപടി അവതരിപ്പിക്കുന്നത്. ഏറ്റവും നിർണായകമായ, ബിസിനസ് ഡ്രൈവിംഗ് സ്ഥാനങ്ങളുടെ ചെറിയ ഉപവിഭാഗത്തിലേക്കുള്ള നിയമനം നടത്തുന്നുണ്ട്. […]Read More

Information

ഇ‍ഞ്ചിയിലും മായമോ;തിരിച്ചറിയാം ഇങ്ങനെ

ഇത്തരത്തില്‍ നമ്മള്‍ നിത്യവും വീടുകളില്‍ ഉപയോഗിക്കുന്നൊരു പ്രധാന ചേരുവയായ ഇ‍ഞ്ചിക്കും വ്യാജനുണ്ടെന്നാണ് സൂചന. ഇ‍ഞ്ചിക്ക് സമാനമായിട്ടുള്ള- ഏതോ വൃക്ഷത്തിന്‍റെ വേരുകളാണത്രേ ഈ വ്യാജന്മാര്‍. ഒറ്റനോട്ടത്തിലും ഗന്ധത്തിലും ഇഞ്ചിയാണെന്ന് തെറ്റിദ്ധരിക്കാം, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇഞ്ചി ആയിരിക്കില്ല. ഇതെങ്ങനെയാണ് തിരിച്ചറിയാൻ സാധിക്കുകയെന്ന് നോക്കാം. തൊലി നല്ലരീതിയില്‍ നിരീക്ഷിച്ചാല്‍ തന്നെ ഇത് മനസിലാക്കാൻ സാധിക്കും. വളരെയധികം വൃത്തിയുള്ളതും കൃത്യതയുള്ളതുമായ തൊലിയാണെങ്കില്‍ ഇത് വ്യാജനാകാനുള്ള സാധ്യത കൂടുതലാണ്. ഇനി ഇഞ്ചിയുടെ തൊലി തീരെ നേര്‍ത്തതാണെങ്കിലും വ്യാജനാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. സാധാരണഗതിയില്‍ ഇഞ്ചിയുടെ […]Read More