നെടുമങ്ങാട് – വട്ടപ്പാറ റോഡില്‍ വാളിക്കോട് മുതല്‍ വേങ്കോട് ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ നടക്കേണ്ടതിനാല്‍ നവംബര്‍ 21 മുതല്‍ മുപ്പത് വരെയുള്ള ദിവസങ്ങളില്‍ പ്രവൃത്തികള്‍ തീരുന്നതുവരെ ഈ വഴിയുള്ള റോഡ് ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വട്ടപ്പാറയില്‍ നിന്നും നെടുമങ്ങാട്ടേക്ക് വരുന്ന വാഹനങ്ങള്‍ വേങ്കോട് – മുളമുക്ക് – പത്താംകല്ല് വഴി നെടുമങ്ങാട്ടേക്കും നെടുമങ്ങാട് നിന്നും വട്ടപ്പാറയിലേക്ക് പോകുന്ന വാഹനങ്ങള്‍ വാളിക്കോട് – മുളമുക്ക് – വേങ്കോട് വഴി വട്ടപ്പാറയിലേക്കും തിരിച്ചുവിടുന്നതാണെന്നും പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ […]Read More
Tags :news
നിലവില്‍ സംരംഭം തുടങ്ങി അഞ്ചുവര്‍ഷത്തില്‍ താഴെയുള്ളതോ പ്രവര്‍ത്തന കാര്യക്ഷമത നേടാന്‍ കഴിയാത്തതോ ആയ സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ ആറു മുതല്‍ 14 വരെ കളമശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് ഈ റെസിഡന്‍ഷ്യല്‍ പ്രോഗ്രാം നടക്കുന്നത്. പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, ലീഗല്‍ ആന്‍ഡ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് കാപിറ്റല്‍ മാനേജ്‌മെന്റ്, ടൈം ആന്‍ഡ് സ്‌ട്രെസ് […]Read More
ഏത് കാലാവസ്ഥയിലും ദിവസവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ തണുപ്പുകാലത്ത് നിങ്ങള്‍ കഠിനമായി വ്യായാമം ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ചര്‍മ്മത്തെ അത് ബാധിക്കും. തണുപ്പത്ത് മോയിസ്ചറൈസര്‍ ഒന്നും ഉപയോഗിച്ചില്ലെങ്കില്‍ നമ്മുടെ ചര്‍മ്മം എങ്ങനെയിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. ഇതിന് പുറമേ ശരീരം സ്‌ട്രെച്ച് ചെയ്ത് വ്യായാമം ചെയ്യുമ്പോള്‍ ചര്‍മ്മവും വലിയും. ഇത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുകയും ചൊറിച്ചില്‍ അനുഭവപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. അസ്വസ്ഥത ഉണ്ടാക്കും എന്ന് മാത്രമല്ല വ്യായാമം വരെ നിര്‍ത്തിവച്ച് ചൊറിയേണ്ട അവസ്ഥയിലെത്തും. അതുകൊണ്ട് വ്യായാമം ചെയ്യാന്‍ […]Read More
സംസ്ഥാനത്ത് ഇന്ന് രാവിലെ ഉയർന്ന സ്വർണവിലയിൽ ഒരു മണിക്കൂറിന് ശേഷം വീണ്ടും 280 രൂപയുടെ ഇടിവ് ഉണ്ടായി. ഒരു പവൻ സ്വർണത്തിന് ഇന്ന് രാവിലെ 120 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഉച്ചയോടെ 320 രൂപ കൂടി കുറഞ്ഞിരിക്കുകയാണ്. നിലവിലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38240 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 3970 രൂപയായി.Read More
പപ്പായ ആരോഗ്യ ഗുണങ്ങള്‍ക്കും ചര്‍മ്മത്തിനും മുടിക്കുമു ള്ള ഗുണങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നാരുകളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും ചെറുക്കാന്‍ സഹായിക്കും.എന്നാല്‍ പപ്പായ പഴം മാത്രമല്ല ഇലയും ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. പപ്പായ ഇല അതിന്റെ ആരോഗ്യ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. മാത്രമല്ല ഇത് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ പപ്പായ ഇല സഹായിക്കുന്നു. ഒരു വ്യക്തി ഡെങ്കിപ്പനി ബാധിച്ച് പ്രാരംഭ ഘട്ടത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ […]Read More
നടിയെ ആക്രമിച്ച കേസില്‍ ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് ചോദ്യം ചെയ്യലിനായി നാളെ ഉച്ചയ്ക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിലെത്തണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന വ്യാജമായി നിര്‍മിച്ച് പ്രചരിപിച്ച സ്‌ക്രീന്‍ ഷോട്ടുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന് ഷോണ്‍ ജോര്‍ജ് അയച്ചതായിരുന്നു കേസിന് ആധാരമായ സംഭവം. എന്നാല്‍ തനിക്ക് ഇവ ലഭിച്ചത് സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്നായിരുന്നു ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നത്.Read More
ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച നാലുവയസ്സുള്ള കുട്ടിക്ക് കൊടുത്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. ഒരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം കുട്ടിക്ക് ഞായറാഴ്ച രാത്രി നൽകിയ ആദ്യ ഭക്ഷണത്തിൽ കണ്ടെത്തിയ ചത്ത പാറ്റയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഭക്ഷണ ട്രേയിൽ പാറ്റയുടെ ഭാഗങ്ങൾ പോലെ തോന്നിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. ഇതിനു മുൻപ് എയിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ മെസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ ഒരു പ്രാണിയെ […]Read More
ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടതായി റിപ്പോർട്ട് 700 കോടി പിന്നിട്ട് 11 വർഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്. 2022-ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോർട്ടിലാണ് നവംബർ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. ജനസംഖ്യാ വളർച്ചയിലെ നാഴികക്കല്ല് എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. നിലവിൽ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ […]Read More
ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുംബമാക്കുന്നതിനുള്ള അപ്ഡേറ്റുമായാണ് ഇക്കുറി വാട്ട്സാപ്പ് എത്തിയിരിക്കുന്നത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ഇനി ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള പുതിയ ഫീച്ചർ ലഭ്യമാണ്.Read More
മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി. കെ ശ്രീധരന്‍ നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സിപിഐഎമ്മില്‍ ചേരുന്നു. 47 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതിന് പിന്നിലെ കാരണങ്ങള്‍ വൈകാതെ വ്യക്തമാക്കുമെന്ന് സി കെ ശ്രീധരന്‍ പ്രതികരിച്ചു. സിപിഐഎമ്മിന്റെ ഔദ്യോഗിക സ്വീകരണ പരിപാടി കാഞ്ഞങ്ങാട് നടക്കും.Read More