എണ്ണവിലയിലെ ഇടിവ് വിപണിയെ ഉണർത്തിയതിനാൽ ആഭ്യന്തര ഇക്വിറ്റി വിപണികൾ മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടം മറികടന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 270 പോയിൻറ് അഥവാ 0.4 ശതമാനം ഉയർന്ന് 61,400 ലെവൽ വീണ്ടെടുത്ത് 61,418 ൽ അവസാനിച്ചു. നിഫ്റ്റി 89 പോയിന്റ് അഥവാ 0.49 ശതമാനം ഉയർന്ന് 18,249ലും വ്യാപാരം അവസാനിപ്പിച്ചു.Read More
Tags :news
സംസ്ഥാനത്ത് നോട്ടറി അപേക്ഷ സ്വീകരിക്കുന്നതും തുടർ നടപടികളും ഇനി പൂർണമായി ഓൺലൈനിൽ. ഇതിനായുള്ള പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി. രാജീവ് നാളെ (നവംബർ 23) രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് അഭിഭാഷക വൃത്തിയിലേർപ്പെടുന്നവരിൽ നിന്നു നോട്ടറിയായി പ്രാക്ടിസ് ചെയ്യുന്നതിനുള്ള അപേക്ഷകൾ കടലാസിൽ സ്വീകരിച്ച് ഫയലുകളാക്കി നടപടി സ്വീകരിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. കേന്ദ്ര ചട്ടങ്ങളിൽവന്നിട്ടുള്ള മാറ്റങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് ഈ അപേക്ഷകൾ പൂർണമായി ഓൺലൈനിലേക്കു മാറ്റുന്നത്. എൻ.ഐ.സിയുടെ സഹായത്തോടെയാണ് ഇതിനായുള്ള ഓൺലൈൻ പോർട്ടൽ വികസിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിനു […]Read More
ഇരുപതാമത് അക്ഷയ ദിനാഘോഷ പരിപാടികൾ കൊച്ചി തൃക്കാക്കര നഗരസഭ ഹാളിൽ നടക്കുന്നതിനാൽ ഈമാസം 28ന് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കില്ലെന്ന് കലക്ടർ ഡോ. രേണു രാജ് അറിയിച്ചു.Read More
അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങിലെ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഒഴിവുള്ള 12 സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 23 ന് നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ വിവരങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെടേതാണ്. 9605168843, 9497690941, 8606748211, 04722812686.Read More
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ 0474-2914417 എന്ന ഫോൺ നമ്പരിൽ […]Read More
സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ആറന്മുള കേന്ദ്രമാക്കി വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഇനിപ്പറയുന്ന കോഴ്‌സുകള്‍ 2023 ജനുവരി മുതല്‍ ആരംഭിക്കും. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമയോ, ഇന്‍ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം) ആകെ സീറ്റ് 25. അധ്യയന മാധ്യമം മലയാളം. യോഗ്യത ബിടെക് -സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ് 200 രൂപ. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ഒരു വര്‍ഷം) പ്രായപരിധി 35 വയസ്. യോഗ്യത എസ്.എസ്.എല്‍.സി. ആകെ സീറ്റ് 40. (50 ശതമാനം […]Read More
ഫിഫ നിലപാട് കടുപ്പിച്ചതോടെ വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് പിന്മാറി ഇംഗ്ലണ്ടും വെയ്‍ല്‍സും. വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍ക്ക് അപ്പോള്‍ തന്നെ മഞ്ഞ കാര്‍ഡ് നല്‍കുമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇംഗ്ലണ്ടും വെയ്‍ല്‍സും തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുന്നത്. മറ്റ് അഞ്ച് ടീമുകളും ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് പിന്മാറുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. എൽജിബിടിക്യുഐഎ+ സമൂഹത്തോട് ഏറ്റവും പുരോഗമനപരമായ സമീപനമുള്ള നെതർലൻഡ്സാണ് ലോകകപ്പിലെ വൺ ലവ് ക്യാമ്പയിന് […]Read More
പൊലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി) (സോഷ്യല്‍ റിക്രൂട്ട് മെന്റ് ഫോര്‍ എസ്.സി-എസ്.ടി ആന്റ് എസ്.ടി മാത്രം) (കാറ്റഗറി നമ്പര്‍ 340/2020 ആന്റ് 251/2020 തസ്തികയുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 2022 ആഗസ്റ്റ് 23, സെപ്റ്റംബര്‍ 20 തീയതികളില്‍ പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികള്‍ക്കായുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 23, 24 തീയതികളില്‍ ചോറ്റാനിക്കര ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാർഥികള്‍ പി.എസ്.സി യുടെ www.keralapsc.gov.in വെബ്‌സൈറ്റില്‍ നിന്നും കായികക്ഷമത പരീക്ഷയ്ക്ക് ഹാജരാകേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മറ്റ് നിർദേശങ്ങള്‍ എന്നിവ […]Read More
സൈന്യത്തെ വിവാഹത്തിനു ക്ഷണിച്ചതിനെ തുടർന്ന് ദേശീയ തലത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായ മലയാളി ദമ്പതികളെ ഇന്ന് (നവംബർ 21 ന്) പാങ്ങോട് സൈനിക കേന്ദ്രത്തിൽ വച്ച് ആദരിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് ക്ഷണിക്കപ്പെട്ട ഇവരെ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. വിവാഹ ക്ഷണത്തിന് സൈന്യത്തിന്റെ നന്ദി അറിയിച്ച സ്റ്റേഷൻ കമാൻഡർ ദമ്പതികളുമായി സംവദിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു. യൂണിഫോമിലായാലും ഇല്ലെങ്കിലും, ഓരോ പൗരന്റെയും സംഭാവന വിലപ്പെട്ടതാണെന്നും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുക […]Read More
ബോളിവുഡ് നടൻ ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി. ചലച്ചിത്രമേഖലക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ബോളിവുഡിന്റെ സ്വന്തം കിങ് ഖാനെ ചെങ്കടൽ തീരത്ത് അരങ്ങേറുന്ന സൗദി ചലച്ചിത്രമേളയിൽ ആദരിക്കാനൊരുങ്ങുന്നത്. ഡിസംബർ ഒന്ന് മുതൽ 10 വരെ ജിദ്ദയിൽ രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ നടക്കും. അസാധാരണ പ്രതിഭയും അന്താരാഷ്‌ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതിൽ സന്തുഷ്ടരാണെന്ന് റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഫൗണ്ടേഷൻ സി.ഇ.ഒ മുഹമ്മദ് അൽ തുർക്കി പറഞ്ഞു. 61 […]Read More