അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ. മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ എയർ ഇന്ത്യ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള സർവീസുകൾ വിപുലീകരിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്ന് കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും എയർ ഇന്ത്യ പുനരാരംഭിക്കും. പുതുതായി വാടകയ്‌ക്കെടുത്ത വിമാനങ്ങൾ ഉപയോഗിച്ച് സർവീസുകൾ വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. മാത്രമല്ല നിലവിലുള്ള വിമാനങ്ങൾ അറ്റകുറ്റ പണികൾ നടത്തി തിരികെ സർവീസ് ആരംഭിക്കും. മുംബൈ-ന്യൂയോർക്ക് സർവീസ് നടത്താൻ B777-200LR വിമാനം ഉപയോഗിക്കും. […]Read More
Tags :news
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മത്സരം നിയന്ത്രിച്ച് വനിതാ റഫറി. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാർട്ടാണ് ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായത്. പോളണ്ട് – മെക്സികോ മത്സരത്തിലാണ് സ്റ്റെഫാനി ഫ്രപ്പാര്‍ട്ട് അസിസ്റ്റന്റ് റഫറിയായി സ്റ്റെഫാനി മത്സരം നിയന്ത്രിച്ചത്. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിലെ നാലാമത്തെ റഫറിയായിരുന്നു സ്റ്റെഫാനി. 974 സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 2020ല്‍ മെന്‍സ് ചാംപ്യന്‍സ് ലീഗ് നിയന്ത്രിച്ച ആദ്യ വനിതാ റഫറിയായ സ്റ്റെഫാനി മാറിയിരുന്നു. 38കാരിയായ സ്റ്റെഫാനി ഫ്രെഞ്ച് ലീഗ് 1ലും യൂറോപ്പാ ലീഗിന്‍റെ […]Read More
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തിൽ ഹിസ്റ്ററി ഓഫ് ആർട്സ് ആൻഡ് ഏസ്തറ്റിക്സ് എന്ന വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുളള വാക്ക്-ഇൻ-ഇന്റർവ്യൂ നവംബർ 28ന് രാവിലെ 11ന് നടത്തും. കാലടി മുഖ്യക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തിൽ നടത്തുന്ന ഇന്റർവ്യൂവിൽ നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.Read More
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു. ജി. സി. നെറ്റ് മത്സര പരീക്ഷയ്ക്കുളള ജനറൽ പേപ്പറിന്റെ പരിശീലന പരിപാടിയുടെ ഓഫ് ലൈൻ ക്ലാസ്സുകൾ 01.12.2022 മുതൽ ആരംഭിക്കുന്നു. രജിസ്ട്രേഷനായി വിളിക്കേണ്ട നമ്പർ 8078857553, 9847009863, 9656077665.Read More
മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർധിക്കും. മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും.Read More
സംസ്ഥാനത്ത് മിൽമ പാലിന് ആറ് രൂപ കൂട്ടാൻ തീരുമാനം. വില വർധിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകി. എന്നുമുതൽ കൂട്ടുമെന്ന കാര്യം മിൽമ ചെയർമാന് തീരുമാനിക്കാം. പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു. രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും വിലവർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വില ആറ് രൂപ കൂട്ടാൻ സർക്കാർ മിൽമക്ക് അനുമതി നൽകിയത്.Read More
ഖത്തര്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്‍റീനയെ കുപ്പുകുത്തിച്ചത് ആഘോഷമാക്കി സൗദി അറേബ്യ. ലുലു ഗ്രൂപ്പും സൗദി അറേബ്യയുടെ ആഘോഷത്തിനൊപ്പം പങ്കുചേരുകയാണ്. സൗദി ഫുട്ബാൾ ടീം നേടിയ ഐതിഹാസിക വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് ലുലു ഹൈപ്പർ മാർക്കറ്റ് സൗദി ശാഖകളിൽ 14 ഫോർഡ് എസ്‍യുവി കാറുകളാണ് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനാർഹരെ തെരഞ്ഞെടുക്കുക.Read More
ഡെസ്‌ക്‌ടോപ്പിലെ വാട്ട്സ്ആപ്പ് പതിപ്പില്‍ പുതിയ സ്‌ക്രീൻ ലോക്ക് ഫീച്ചർ പരീക്ഷിക്കുകയാണ് മെറ്റയിപ്പോൾ. നിലവിൽ ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോക്താക്കൾക്ക് സ്ക്രീൻ ലോക്ക് ഉപയോഗിക്കാനാകും. ഇതിനായി ഫിംഗര്പ്രിന്റോ പിന്നോ സെറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. പക്ഷേ ഡെസ്‌ക്‌ടോപ്പിൽ വാട്ട്‌സ്ആപ്പ് ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇത്തരമൊരു സുരക്ഷാ ഫീച്ചർ ലഭ്യമല്ല. വാബെറ്റ് ഇൻഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സിസ്റ്റത്തിനടുത്ത് ഉപയോക്താവ് ഇല്ലാതെയിരിക്കുന്ന സമയത്ത് വാട്ട്സ്ആപ്പിൽ അനധികൃത ആക്‌സസ് നടക്കാൻ ഇടയുണ്ട്. ഇത് പരിഹരിക്കാൻ പാസ്‌വേഡ് സജ്ജീകരണമെന്ന പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. ഇതുവരെ ഉപയോക്താക്കൾക്ക് […]Read More
വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ ഉന്നമനവും ശാരീരിക വളർച്ചയും ലക്ഷ്യമിട്ട് ‘പുലർകാലം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. എട്ട് മുതൽ 12വരെ ക്ലാസ്സുകളിലുള്ള കുട്ടികൾ പദ്ധതിയുടെ ഭാഗമായി മാറും. കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 75 വിദ്യാലയങ്ങളിലാണ് ഈ വർഷം പദ്ധതി ആരംഭിക്കുന്നത്. അടുത്ത വർഷത്തോടു കൂടി 117 വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ ഭാഗമായി യോഗ, മെഡിറ്റേഷൻ, എയറോബിക്സ് തുടങ്ങിയവയിലുള്ള പരിശീലനം ഈ വർഷം ആരംഭിക്കും. ഓരോ വിദ്യാലയത്തിലേക്കും ചുമതലക്കാരായ അധ്യാപകർക്ക് നിരന്തര പരിശീലനവും […]Read More
ശക്തമായ ആഗോള സൂചനകൾക്കിടയിൽ ഇന്ന് ആഭ്യന്തര വിപണി നേട്ടത്തിൽ ആരംഭിച്ചു. പ്രധാന സൂചികകളായ നിഫ്റ്റി 20 പോയിൻറ് ഉയർന്ന് 18,250 ലെവലിന് മുകളിലും ബിഎസ്ഇ സെൻസെക്സ് 100 പോയിൻറ് ഉയർന്ന് 61,519 ലെവലിലും വ്യാപാരം നടത്തി. നിഫ്റ്റി ഫ്യൂച്ചറുകൾ 69 പോയിന്റ് അല്ലെങ്കിൽ 0.3 ശതമാനം ഉയർന്ന 18377 ലെവലിൽ വ്യാപാരം നടത്തിയതിനാൽ ആഭ്യന്തര ഇക്വിറ്റികൾക്ക് നല്ല തുടക്കം ലഭിച്ചു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ ഇന്ന് 0.3 ശതമാനം വരെ നേട്ടമുണ്ടാക്കിയതിനാൽ സമാനമായ പ്രതിരോധം […]Read More