സംസ്ഥാനത്ത് സ്കൂളുകൾക്ക് ഗ്രേഡിംഗ് കൊണ്ടുവരുന്നത് ഗൗരവമായി ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ച ഗ്രേഡിംഗാണ് വീണ്ടും നടപ്പാക്കാനുള്ള സർക്കാർ നീക്കം. പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ മാറ്റുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളേജുകളിലെ നാക് അക്രഡിറ്റേഷൻ മാതൃകയിൽ സ്കൂളുകൾക്ക് ഗ്രേഡിംഗ് നേരത്തെ ആലോചിച്ചതാണ്. എസ് സിഇആർടിക്ക് ചുമതല നൽകിയെങ്കിലും വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് പരിഷ്ക്കരണം മാറ്റിവെക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് മികവുകളും കണക്കിലെടുത്ത് സ്കൂളുകൾക്ക് വിവിധ തരം ഗ്രേഡുകൾ നൽകലായിരുന്നു […]Read More
Tags :news
വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് മാഗി കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. അതിനുള്ള ഉത്തരം പങ്കുവയ്ക്കുകയാണ് ഡയറ്റീഷ്യനായ സിമറാത് കതൂരിയ. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ ആണ് ഇവര്‍ ഇക്കാര്യം പറയുന്നത്. ഒരു നേരം മാഗി കഴിക്കുമ്പോള്‍ 205 കലോറിയാണ് ലഭിക്കുക. കൂടാതെ 9.9 ഗ്രാം പ്രോട്ടീനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. മാഗിയിലുള്ള കാര്‍ബോഹൈട്രേറ്റിന്‍റെ അളവ് 131 ആണ്. കലോറി വളരെ കുറവായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാഗി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് പറയുകയാണ് ഡയറ്റീഷ്യന്‍. […]Read More
സമ്മിശ്ര ആഗോള സൂചനകൾക്കും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും ഇടയിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇന്ന് താഴ്ന്ന നിലയിലാണ് ആരംഭിച്ചത്. പ്രധാന സൂചികകളായ സെൻസെക്‌സ് 69 പോയിന്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 62,203ലും നിഫ്റ്റി 18 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 18,466ലും വ്യാപാരം ആരംഭിച്ചു. നിഫ്ടിയിൽ ഇന്ന്, സിപ്ല, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, അദാനി എന്റർപ്രൈസസ്, പവർഗ്രിഡ് എന്നിവ നഷ്ടത്തിലാണ്. 1.23 ശതമാനം വരെ ഈ ഓഹരികൾ ഇടിഞ്ഞു. അതേസമയം, എച്ച്ഡിഎഫ്സി ലൈഫ്, […]Read More
മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് തണുപ്പടിച്ചാല്‍ തന്നെ ശരീരവേദന ഉണ്ടാകാം. സന്ധിവേദനയാണ് പലരും പ്രധാനമായി പറയുന്നത്. ഇത്തരത്തിലുള്ള കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നടുവേദന തുടങ്ങിയവയൊക്കെ എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും എല്ലിന് ബലക്ഷയം സംഭവിക്കാം. ‘ജോയിന്റ് പെയ്ന്‍’ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വ്യായാമമില്ലായ്മ എല്ലുകളുടെ ആരോഗ്യത്തെ വശളാക്കുന്ന കാര്യമാണ്. അതിനാല്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. വ്യായാമമില്ലായ്മ ശരീര ഭാരം കൂടാനും […]Read More
ജര്‍മ്മനിയിലേയ്ക്ക് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേയ്ക്കുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട ഷോര്‍ട്ട്‌ലിസ്റ്റില്‍ നിന്നും അഭിമുഖത്തിനുശേഷം തിരഞ്ഞെടുത്ത 580 പേരുള്‍പ്പെടുന്ന റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org യില്‍ ലഭ്യമാണ്. ജര്‍മ്മന്‍ ഭാഷാ പരിജ്ഞാനമുളളവരെയുള്‍പ്പെടുത്തിയുളള ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെ 632 നഴ്‌സിങ്ങ് പ്രൊഫഷണലുകളാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. നവംബര്‍ 2 മുതല്‍ 11 വരെ തിരുവനന്തപുരത്തായിരുന്നു അഭിമുഖം. കഴിഞ്ഞ മെയ്മാസത്തില്‍ അഭിമുഖം പൂര്‍ത്തിയായ ആദ്യഘട്ട […]Read More
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒമാൻ എയർപോർട്ട് ഡോക്യുമെന്റ് മാനേജ്‌മെന്റ് സെന്റർ തുറന്നു. 787 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കേന്ദ്രത്തിൽ ഡോക്യുമെന്റ് സ്റ്റോറേജും മറ്റ് സൗകര്യങ്ങളുമാണ് ഉൾപ്പെടുന്നത്. കേന്ദ്രം നാഷണൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി ചെയർമാൻ ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ധവയാനിയുടെ രക്ഷാകർതൃത്വത്തിലാണ് തുറന്നത്. പോസ്റ്റ് ഓഫിസ്, രേഖകൾ അടുക്കുന്നതിനും കാണുന്നതിനുമുള്ള ഹാൾ, മീറ്റിങ് റൂം, റിസപ്ഷൻ ഏരിയ, സ്റ്റാഫ് ഓഫിസുകൾ തുടങ്ങിയവ സെന്‍ററിന്‍റെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. നാഷനൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി […]Read More
ബോഡി ഷെയിമിങ്ങിനെതിരായ ബോധവത്കരണം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഗൗരവമായി പരിഗണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ദേശീയ സെമിനാർ സംഘടിപ്പിക്കും. സ്കൂളുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ബോധവത്കരണം നടത്തും. ബോഡി ഷെയിമിങ് വലിയ മാനസിക ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികൾ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടുകയാണെന്നും മന്ത്രി അറിയിച്ചു.Read More
സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 59 വയസായിരുന്നു. 2012 ൽ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയിരുന്നു. ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ തുടങ്ങിയ നോവലുകൾ എഴുതിയിട്ടുണ്ട്. 2 കഥാസമാഹാരങ്ങളും 7 നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.Read More
ദേശീയ ദിനം പ്രമാണിച്ച് ദുബൈയിലെ തീയറ്ററുകളിൽ 51 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് റീൽ സിനിമാസ്. ദുബൈ മാൾ, മറീന മാൾ, ജബൽ അലി റിക്രിയേഷൻ ക്ലബ്ബ്, റോവ് ഡൗൺടൗൺ, സ്പ്രിങ്സ് സൂഖ്, പൊയന്‍റേ എന്നിവിടങ്ങളിലെ തീയറ്ററുകളിലാണ് നിരക്കിളവ് ലഭിക്കുക. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് ഓഫർ. ഈ ദിവസങ്ങളിൽ രാജ്യത്തെ പൊതു-സ്വാകാര്യ മേഖല സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എത്ര സിനിമ വേണമെങ്കിലും ഈ ഓഫറിൽ കാണാം.Read More
നവംബര്‍ 21 മുതല്‍ എറണാകുളത്ത് നടന്നുവരുന്ന നോര്‍ക്ക യു.കെ കരിയര്‍ ഫെയര്‍ നവംബർ 25ന് സമാപിക്കും. ബ്രിട്ടനില്‍ നിന്നുള്ള ഇന്റര്‍വ്യൂ പാനലിസ്റ്റുകളുടേയും യു.കെ എന്‍.എച്ച്.എസ്സ് നിരീക്ഷകരുടേയും, നോര്‍ക്ക റൂട്ട്സ് പ്രതിനിധികളുടെയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നത്. സോഷ്യൽ വർക്കേഴ്സ്, നഴ്സ്, ഡയറ്റീഷ്യൻ, സ്‍പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, സീനിയർ കെയറേഴ്സ് എന്നീ മേഖലയിൽ നിന്നായി 285ഓളം പേർ അഭിമുഖത്തിനെത്തി. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ജനറൽ /പീഡിയാട്രിക് / മെന്റൽ നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവർക്കായി നവംബർ 24ന് നടക്കുന്ന അഭിമുഖത്തിൽ […]Read More