ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് എന്നീ പേരുകളിൽ കേരളനിയമസഭ ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ അവാർഡുകൾക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിലാണ് അവാർഡ് നൽകുന്നത്. […]Read More
Tags :news
കഴിഞ്ഞ സെഷനിലെ നേട്ടം പിന്തുടർന്ന് ഇന്ത്യൻ ഓഹരി സൂചിക ഇന്ന് രാവിലെയുള്ള ആദ്യ വ്യാപാരത്തിലും ഉയർന്ന് പുതിയ റെക്കോർഡിട്ടു. വിദേശ ഫണ്ടുകളുടെ വർദ്ധന, പോളിസി നിരക്കുകൾ കുറയുമെന്ന യുഎസ് ഫെഡിന്റെ സൂചന എന്നിവ ഇന്ത്യൻ ഓഹരി വിപണികളെ പിന്തുണച്ചു. പ്രധാന സൂചികകളായ സെൻസെക്‌സ് 201.93 പോയിന്റ് അഥവാ 0.32 ശതമാനം ഉയർന്ന് 62,706.73 പോയിന്റിലും നിഫ്റ്റി 63.95 പോയിന്റ് അഥവാ 0.34 ശതമാനം ഉയർന്ന് 18,626.70 പോയിന്റിലുമാണ് വ്യാപാരം നടത്തുന്നത്. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.14 ശതമാനവും […]Read More
നായ്ക്കളിലെ ഇത്തിരിക്കുഞ്ഞന്മാര്‍ കേരളാ പൊലീസിന്‍റെ കെ 9 സ്ക്വാഡിന്‍റെ ഭാഗമാകുന്നു. കേരളാ പൊലീസിലെ ഡോഗ് സ്ക്വാഡിന്‍റെ സേവനങ്ങള്‍ക്ക് ഇനി ഇവരെയും ഒപ്പം കൂട്ടും. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യ വിക്ഷേപിച്ച 200 അധികം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിന് സഹായിച്ചത് പാട്രണ്‍ എന്ന് ജാക്ക് റസ്സല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായയാണ്. ഇതിലൂടെ ഈ സ്ഫോടക വസ്തുക്കള്‍ നിര്‍വനീര്യമാക്കുന്നതിനും നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞു. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ മിടുക്ക് തെളിയിച്ച ഈ ഇത്തിരി കുഞ്ഞന്മാരെ കേരളാ പൊലീസും സ്വന്തമാക്കിയിരിക്കുകയാണ്. […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഇടിഞ്ഞു. നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ കുറഞ്ഞു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 38760 രൂപയാണ്.Read More
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷിനിൽ ആരംഭിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവണ്ട്. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയാമാനുസൃത ഫീസ് സൗജന്യമായിരിക്കും. പ്രസ്തുത കാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് […]Read More
ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽ നിന്ന് പോകുന്നവർക്ക് സൗദി അതിർത്തി കവാടമായ ‘സൽവ’യിലെ പരിശോധന കേന്ദ്രത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരമാവധി കാലയളവ് നാല് ദിവസം മാത്രമാണെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടി.ജി.എ) അറിയിച്ചു. പാർക്കിങ് നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ പാർക്കിങ് പ്രദേശത്തുനിന്ന് നീക്കം ചെയ്യുന്നതിന് പുറമേ പിഴ ചുമത്തുമെന്നും ടി.ജി.എ വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥല പരിമിതിയാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിക്കാൻ കാരണമെന്ന് ടി.ജി.എ വിശദീകരിച്ചു. […]Read More
നിത്യജീവിതത്തില്‍ നാം പലവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഇവയില്‍ പലതും എളുപ്പത്തില്‍ തന്നെ അതിജീവിക്കാവുന്നവയായിരിക്കും. എന്നാല്‍ ചില പ്രശ്നങ്ങള്‍ സമയത്തിന് ശ്രദ്ധിച്ചില്ലെങ്കില്‍ അവ ക്രമേണ ജീവന് നേരെ തന്നെ ഭീഷണിയാകും. ഇത്തരത്തിൽ ബിപി കൂടുകയാണെങ്കിൽ അത് ഹൃദയത്തെ ബാധിക്കുന്ന സാഹചര്യം വരുമ്പോള്‍ അതിന്‍റെ ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകും. ഇങ്ങനെയൊരു ലക്ഷണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ബിപി അധികരിക്കുമ്പോള്‍ ഹൃദയം കൂടുതല്‍ പ്രവര്‍ത്തിക്കാൻ സമ്മര്‍ദ്ദത്തിലാകും. ഈ സമ്മര്‍ദ്ദം ധമനികളിലെ കോശങ്ങള്‍ക്ക് കേടുപാടുണ്ടാക്കുന്നു. ശരീരത്തില്‍ എവിടെ വച്ചും ധമനികളില്‍ ഈ കേടുപാടുണ്ടാകാം. […]Read More
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാൻ സൗദി അറേബ്യയിൽ പുതിയൊരു വിമാനത്താവളം കൂടി വരുന്നു. റിയാദ് കേന്ദ്രമായി യാഥാർഥ്യമാകാൻ പോകുന്ന കിങ് സൽമാൻ അന്തർദേശീയ വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയും കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സിന്റെയും (സി.ഇ.ഡി.എ) പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും (പി.ഐ.എഫ്) ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഏകദേശം 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായിരിക്കും ഇപ്പോഴത്തെ ഭരണാധികാരിയുടെ നാമധേയത്തിലുള്ള […]Read More
തണുപ്പുകാലത്ത് മിക്ക ആളുകളെയും ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ് സൈനസ്. സൈനസുകളില്‍ നീരുവീക്കം വരുകയും അണുബാധവരുകയും സൈനസ് ബ്ലോക്ക് ആകുമ്പോഴുമാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. സൈനസൈറ്റിസ് തന്നെ പല തരം ഉണ്ട്. തണുപ്പുകാലത്ത് ജലദോഷം പലരെയും പിടിപ്പെടാറുണ്ട്. ഇത് കഠിനമാകുന്നത് സൈനസിന് കാരണമായേക്കാം. അതിഭയങ്കരമായ തലവേദന, മുക്കടപ്പ്, ശക്തമായ ജലദോഷം, സൈനസുകളില്‍ വേദന, മുഖത്ത് വേദന, മൂക്കിലൂടെ കഫം വരുക, കഫത്തിന്‍റെ കൂടെ രക്തം വരുക തുടങ്ങിയവയൊക്കെ സൈനസിന്റെ […]Read More
മങ്കിപോക്സിന് പുതിയ പേര് നിർദേശിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). മങ്കിപോക്സിനു പകരം ‘എംപോക്സ്’ എന്ന് ഉപയോഗിക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ തിങ്കളാഴ്ച അറിയിച്ചു. വൈറസിന്‍റെ പേരിലെ വിവേചന സ്വഭാവത്തെ കുറിച്ച് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചതിനുപിന്നാലെയാണ് വൈറസിന്‍റെ പേര് മാറ്റാൻ ഡബ്ല്യു.എച്ച്.ഒ തീരുമാനിച്ചത്. മങ്കിപോക്സ് ഘട്ടംഘട്ടമായി നിർത്തലാക്കുന്നതുവരെ ഒരു വർഷകാലം രണ്ടുപേരുകളും ഒരേസമയം ഉപയോഗിക്കാം -ഡബ്യു.എച്ച്.ഒ വ്യക്തമാക്കി. മങ്കിപോക്സ് എന്ന പേര് വംശീയച്ചുവയുള്ളതാണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് വൈറസിന്‍റെ പേര് മാറ്റുന്നതിനെക്കുറിച്ച് വിദഗ്ധരുമായി ചർച്ച നടത്തിവരികയാണെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് […]Read More