Tags :news

Health

നെല്ലിക്ക കഴിക്കുന്നത് ശീലമാക്കാം; ഗുണങ്ങൾ നിരവധി

ശൈത്യകാലത്ത് ഉൾപ്പെടുത്തേണ്ട സൂപ്പർഫുഡുകളിൽ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനക്കേട് പരിഹരിക്കാനും സഹായിക്കും. വേഗത്തിലുള്ള കൊഴുപ്പ് കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിക്കാവുന്ന ഏറ്റവും ജ്യൂസുകളിലൊന്നാണ് നെല്ലിക്ക ജ്യൂസ്. വിറ്റാമിൻ സിയുടെ ഉയർന്ന ഉള്ളടക്കം കാരണം ശരീരത്തിലെ രോഗങ്ങളെ ചെറുക്കാൻ ഇത് സഹായിക്കുന്നു. നെല്ലിക്ക പച്ചയായോ പൊടിയായോ ദ്രാവക രൂപത്തിലോ കഴിക്കാം. നെല്ലിക്ക ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇൻസുലിനോടുള്ള നമ്മുടെ ശരീരത്തിന്റെ പ്രതികരണത്തെ […]Read More

Health

മഞ്ഞുകാലത്ത് കുടിക്കാം ക്യാരറ്റ് ജ്യൂസ്

മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ടു തന്നെ ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണരീതി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തില്‍ മഞ്ഞുകാലത്ത് കഴിക്കേണ്ട പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. പ്രത്യേകിച്ച്, ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് ജ്യൂസിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്യാരറ്റില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റിഓക്സിഡന്‍റുകളും മറ്റ് […]Read More

Events

അനന്തപുരിയിൽ നഗരവസന്തമൊരുങ്ങുന്നു

ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾക്ക് തയാറെടുക്കുന്ന തലസ്ഥാന നഗരത്തിൽ ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ വസന്തം വരുന്നു. കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് പുഷ്പ വസന്തമൊരുക്കിയാണ് ആഘോഷങ്ങളെ വരവേൽക്കുന്നത്. ‘നഗര വസന്തം’ എന്ന് പേരിട്ടിട്ടുള്ള പുഷ്‌പോത്സവം ഡിസംബർ 21ന് ആരംഭിക്കും. നഗരവീഥികളും കനകക്കുന്ന് പരിസരവുമെല്ലാം വസന്തത്തിൽ മുങ്ങും. വെള്ളയമ്പലത്തുനിന്നും കവടിയാർ, ശാസ്തമംഗലം, വഴുതക്കാട്, സ്‌പെൻസർ ജംക്ഷൻ റോഡുകളുടെ ഇരുവശങ്ങളും പൂച്ചെടികളും അലങ്കാരച്ചെടികളും കൊണ്ട് നിറയും. കോർപറേഷൻ ഓഫീസിനു മുന്നിൽ നിന്ന് ദേവസ്വം ബോർഡ് വരെയും പിഎംജി വരെയുമുള്ള […]Read More

Crime Kerala

സസ്‌പെന്‍ഷനിലായ എംവിഐ അറസ്റ്റില്‍

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ സി ബിജു അറസ്റ്റില്‍. പരാതി ഉയര്‍ന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ്‌ ചെയ്തിരുന്നു. വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ നിന്ന് മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്‍റെ നേതൃത്വത്തിലാണ് മലപ്പുറം ആര്‍ ടി ഒ ഓഫീസിലെ എം വി ഐ മഞ്ചേരി കാരക്കുന്ന് സ്വദേശി സി ബിജുവിനെ കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയതായി […]Read More

Kerala

വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു

പാമ്പ് പിടുത്തക്കാരിൽ പ്രമുഖനായ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കേസ് എടുത്തത്. കേസെടുക്കാൻ ഡിഎഫ്ഒ നിർദ്ദേശിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് വാവ സുരേഷിനെതിരെ കേസെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിൽ മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. പരിപാടിക്കിടെ മൈക്ക് തകരാറിലായി. മൈക്കിന് പകരം […]Read More

India Information

ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ ചക്കി പരുന്തുകള്‍

ഉത്തരാഖണ്ഡിലെ ഔലി മിലിട്ടറി സ്റ്റേഷനിൽ നടക്കുന്ന ഇന്ത്യ യുഎസ് സംയുക്ത സൈനിക അഭ്യാസമായ ‘യുദ്ധ് അഭ്യാസിൽ’ അതിര്‍ത്തി നിരീക്ഷണത്തിന് ഉപയോഗിക്കുന്ന പരിശീലനം നേടിയ പരുന്തുകളെയും, പട്ടികളെയും പ്രദര്‍ശിപ്പിച്ച് ഇന്ത്യന്‍ സൈന്യം. ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറൻ അതിർത്തിയില്‍ നിരീക്ഷണത്തിനായി മീററ്റ് ആസ്ഥാനമായുള്ള റിമൗണ്ട് വെറ്ററിനറി കോർപ്സ് സെന്‍ററിലാണ് സൈന്യം പരുന്തുകള്‍ക്കും പട്ടികള്‍ക്കും പരിശീലനം നല്‍കുന്നത്. കാലിൽ ഘടിപ്പിച്ച നിരീക്ഷണ ക്യാമറയും ജിയോ പൊസിഷനിംഗ് സിസ്റ്റം ട്രാക്കറുമയാണ് ചക്കി പരുന്ത് എന്ന് മലയാളത്തില്‍ പറയുന്ന ബ്ലാക്ക് കൈറ്റുകളെ സൈന്യം സജ്ജീകരിച്ചിരിക്കുന്നത്. […]Read More

India Sports

ആഴ്സൻ വെങ്ങർ ഇന്ത്യയിലേക്ക്

ആഴ്സണലിൻ്റെ മുൻ പരിശീലകനും ഫിഫ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെൻ്റ് മേധാവിയുമായ ആഴ്സൻ വെങ്ങർ ഇന്ത്യ സന്ദർശിച്ചേക്കും. രാജ്യത്തെ യൂത്ത് ഡെവലപ്മെൻ്റുമായി ബന്ധപ്പെട്ടാണ് ഇതിഹാസ പരിശീലകൻ ഇന്ത്യ സന്ദർശിക്കുകയെന്ന് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. എന്നാണ് വെങ്ങർ വരികയെന്നോ എത്ര നാൾ ഉണ്ടാവുമെന്നോ വ്യക്തമല്ല. ഐലീഗ് ക്ലബ് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താകുറിപ്പിലായിരുന്നു എഐഎഫ്എഫിൻ്റെ അറിയിപ്പ്.Read More

Kerala

ഹൗസ് സർജൻമാരുടെ സൂചന സമരം

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻമാരുടെ സൂചന സമരം. മെഡിക്കൽ കോളജിലെ ഇന്റേൺഷിപ്പിന് മാത്രം അംഗീകാരമെന്ന ദേശീയ മെഡിക്കൽ കൗൺസിൽ തീരുമാനം സംസ്ഥാനത്തും പ്രാബല്യത്തിൽ വന്നതോടെ ജില്ല ജനറൽ ആശുപത്രികളിൽ ഹൗസ് സർജൻസി ചെയ്യുന്ന നിരവധി വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്റേൺഷിപ്പിന് നിയമ സാധ്യത ഇല്ലാതായതിനെ തുടർന്നാണ് സമരം. വിദേശത്ത് എംബിബിസ് പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ രജിസ്റ്റട്രേഷൻ ലഭിക്കണമെങ്കിൽ കംബൽസറി റോട്രേട്ടറി മെഡിക്കൽ ഇന്റേൺഷിപ്പ് പ്രഗുലേഷന്റെ പരിതിയിലുള്ള മെഡിക്കൽ കോളജുകളിലാണ് ഇന്റേൺഷിപ്പ് ചെയ്യണ്ടതെന്നാണ് 2021 നവംബർ […]Read More

India

മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീമാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മാവോയിസ്റ്റുകള്‍ സിആർപിഎഫ് ക്യാംപ് ആക്രമിച്ചത്.Read More

Education Kerala

വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം നിഷേധിച്ച് സ്വകാര്യ മെഡിക്കൽ കോളജ്

വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാതെ കോഴിക്കോട് കെഎംസിടി സ്വകാര്യ മെഡിക്കൽ കോളജ്. സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരമുള്ള ഫണ്ട്‌ വൈകുന്നതിന്റെ പേരിൽ പഠന സൗകര്യങ്ങൾ നിഷേധിക്കരുതെന്ന സർക്കാർ നിർദേശം അവഗണിക്കുന്നതായാണ് കോളേജിനെതിരെയുള്ള പരാതി. ഒഇസി പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വഴിയുള്ള തുക സർക്കാരിൽ നിന്ന് വൈകിയതിന്റെ പേരിലാണ് മണാശ്ശേരിയിലെ കെഎംസിടി മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുന്ന മൂന്ന് വിദ്യാർത്ഥിനികൾക്ക് ഇന്റേൺസ് ഹോസ്റ്റൽ സൗകര്യം നിഷേധിച്ചത്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ ബാഗും […]Read More