സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ – വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 1 മുതൽ 11 വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസിലാണ് പരിശീലനം. ബിസിനസ്സ് ആശയങ്ങൾ, ബ്രാൻഡിംഗ് ആൻഡ് പ്രൊമോഷൻ, സർക്കാർ സ്കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ്സ് ലോണുകൾ, എച്ച് ആർ മാനേജ്‌മെന്റ്, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ […]Read More
Tags :news
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററും തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ജൂലൈ 19ന് രാവിലെ 9 മുതൽ OPPORTUNITY 2023 എന്ന പേരിൽ സൗജന്യ മിനി തൊഴിൽമേള സംഘടിപ്പിക്കുന്നു. ഇസാഫ് ബാങ്ക്, ഇസാഫ് കോ-ഓപ്പറേറ്റീവ്സ്, മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ, എംപൈയർ മോട്ടോർസ് (റോയൽ എൻഫീൽഡ്), സി.എഫ്.സി.ഐ.സി.ഐ ലിമിറ്റഡ്, മരയ്ക്കാർ തുടങ്ങിയ വിവിധ കമ്പനികളിലേക്ക് 10-ാം ക്ലാസ് മുതൽ ബിരുദ/ബിരുദാനന്തര/ടെക്നിക്കൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 300 […]Read More
താനൂർ സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് താനൂർ, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി, അൻസാർ അറബിക് കോളജ് വളവന്നൂർ, ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് വുമൺസ് കോളജ് കാട്ടിലങ്ങാടി എന്നീ കോളജുകളിലേക്ക് സൈക്കോളജി അപ്രന്റീസിന്റെ താൽക്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഉദ്യോഗാർഥികൾ ജൂലൈ 15 രാവിലെ 10 മണിക്ക് അസ്സൽ […]Read More
ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 19നാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 20ന് വിശ്രമദിനമായും പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയും ശനിയും കഴിഞ്ഞ ജൂലൈ 23 ഞായറാഴ്ചയാകും ഇനി മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുക. അതേസമയം ഹിജ്‌റ പുതുവര്‍ഷാരംഭത്തിന്റെ ഭാഗമായി ഒമാനില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു. ജൂലൈ 20 […]Read More
കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ ജി എസ് ടി കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്, ഭക്ഷണ ശാലകളുടെ ജി എസ് ടി ഇടാക്കാൻ തീരുമാനമായി. തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജി എസ് ടി പതിനെട്ട് ശതമാനത്തിൽ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓൺലൈൻ ഗെയിമിനും കസിനോയ്ക്കും 28% ജി എസ് ടി ഏര്‍പ്പെടുത്താനും തീരുമാനമായി. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം […]Read More
അൽ ഖാസിമി പബ്ലിക്കേഷൻസ് ഏറ്റവും പുതിയ ചരിത്ര പുസ്തകം പുറത്തിറക്കി. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ‘ബഹ്റൈനിലെ ബനീ ഉത്ബ ഭരണത്തിന്റെ തുടക്കം’ എന്ന പുസ്തകമാണ് പ്രസിദ്ധീകരിച്ചത്. 1783ലെ ബഹ്റൈനിലെ ബനീ ഉത്ബ ഭരണത്തെക്കുറിച്ചുള്ള വിപുലമായ പഠനമാണിത്. ബഹ്റൈനിലെ ബനീ ഉത്ബ ഭരണത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണവും ആശയവും വ്യക്തമായ ധാരണകളും മറ്റും രേഖപ്പെടുത്തിയ വാർത്തകളുമൊക്കെ ഈ പുസ്തകം വായിക്കുന്നവർക്ക് ലഭിക്കും. ഷാർജ ഭരണാധികാരിയുടെ 83ാമത്തെ […]Read More
അറബ് ലോകം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും, ആശങ്കകളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യമാണ് ജി20 ചെയർമാൻ പദം അലങ്കരിക്കുന്ന ഇന്ത്യയ്ക്ക് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ആറാമത് ഇന്ത്യ അറബ് പങ്കാളിത്ത കോൺഫറൻസിനെ അഭിസംബോധന ചെയ്‌ത വിദേശകാര്യ സഹമന്ത്രി അറബ് ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ മുൻഗണനകളും കാഴ്ചപ്പാടുകളും ആശങ്കകളും ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയെയും അറബ് ലോകത്തെയും ബന്ധിപ്പിക്കുന്ന പ്രാചീന ബന്ധങ്ങളോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ച മന്ത്രി സാംസ്കാരികം, പൈതൃകം, […]Read More
ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് അല്‍പസമയത്തിനകം ധാക്കയില്‍ തുടക്കമാവും. ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം മിന്നു മണി അരങ്ങേറ്റം കുറിക്കുന്നതാണ് മത്സരത്തിലെ ശ്രദ്ധേയം. അനുഷ ബരെഡ്ഡിയാണ് പ്ലേയിംഗ് ഇലവനിലുള്ള മറ്റൊരു പുതുമുഖം.Read More
ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് ഒരു റിയാലിന് 214.50 രൂപയിലെത്തി. ശനി, ഞായർ ദിവസങ്ങളിലും ഇതേ നിരക്ക് തന്നെയാണ് വിനിമയ സ്ഥാപനങ്ങൾ നൽകുക. വ്യാഴാഴ്ച ഒരു റിയാലിന് 214 രൂപ എന്ന നിരക്കാണ് നൽകിയത്. അന്താരാഷ്ട്ര വിനിമയ നിരക്കിന്റെ പോർട്ടലായ എക്സ് ഇ എക്സ്ചേഞ്ച് 214.90 എന്ന നിരക്കാണ് വെള്ളിയാഴ്ച നൽകിയിരുന്നത്. നിരക്ക് ഉയർന്നതോടെ വിനിമയ സ്ഥാപനങ്ങളിൽ പണം അയക്കാൻ കൂടുതൽ പേർ എത്തിയത് തിരക്ക് വർധിക്കാൻ കാരണമായി.Read More
ഹജ്ജ് കഴിഞ്ഞതോടെ ഉംറ തീർഥാടനം പുനരാരംഭിക്കുന്നു. സൗദി അറേബ്യയിലുള്ളവർക്ക് ഉംറ നിർവഹണത്തിനും മദീന മസ്ജിദുന്നബവിയിലെ റൗദാ ശരീഫ് സന്ദർശനത്തിനും അനുമതി നൽകിത്തുടങ്ങി. ഞായറാഴ്ച (ജൂലൈ ഒമ്പത്) മുതൽ ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാം. 11 മുതൽ മദീനയിലെ റൗദാ ശരീഫിലും പ്രവേശനം അനുവദിക്കും. ഹജ്ജ് സീസൺ അവസാനിച്ചതോടെയാണ് ഉംറ പെർമിറ്റുകൾ വീണ്ടും അനുവദിച്ചു തുടങ്ങിയത്.Read More