കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഡിസംബർ 17ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ബി.സി.എ/എം.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 23 ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് നടത്തുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ 16ന് ഉച്ചയ്ക്ക് ഒന്നിനകം https://bit.ly/3AWYbMv എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: www.facebook.com/MCCTVM, […]Read More
Tags :news
പ്രീ ക്വാർട്ടർ മത്സരത്തിന്‍റെ പിരിമുറുക്കത്തിനിടയിലും ഫ്ലാഷ് ബാക്ക് ഫോട്ടോഷൂട്ടുമായി ഫ്രഞ്ച് താരങ്ങൾ. നിലവിലെ ചാമ്പ്യന്മാരാണ്, ഗ്രൂപ്പിലെ വമ്പന്മാരായി തന്നെയാണ് പ്രീ ക്വാർട്ടറിലെത്തിയതും. പക്ഷേ, വന്ന വഴി മറക്കുന്നവരല്ല ഫ്രഞ്ച് താരങ്ങൾ. ചെറുപ്പത്തിൽ ആദ്യമായി കളിച്ച ക്ലബിന്‍റെ ജേഴ്സി അണിഞ്ഞാണ് താരങ്ങൾ കളി പഠിച്ച കാലത്തെ ഓർമ്മകൾ പുതുക്കിയത്.Read More
തിരുവനന്തപുരം ജില്ലയിൽ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ഡിസംബർ 5ന് തമ്പാനൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക് ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (KSVC) രജിസ്‌ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2330736 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.Read More
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (MTA) ആണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഡിസംബർ എട്ടിനു രാവിലെ 11നു കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9446497851, www.gctetvpm.ac.in.Read More
മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 246-ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ മൂന്ന് കോടി ദിര്‍ഹം (66 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ഖാദന്‍ ഹുസ്സൈന്‍. 206975 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ഇദ്ദേഹം സമ്മാനം നേടിയത്. 047913 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ തോമസ് ഒള്ളൂക്കാരനാണ് രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ പ്രഭ്ജീത് […]Read More
എലിശല്യത്താൽ വീർപ്പുമുട്ടുന്ന അമേരിക്കയിലെ ന്യൂയോർക് നഗരത്തിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് മേയർ. ‘സമ്പൂർണ എലി നിർമാർജന യജ്ഞ’മാണ് നഗരത്തിൽ ഭരണകൂടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എലികൾക്കെതിരായ സമ്പൂർണ യുദ്ധമായിരിക്കും ഇതെന്നും മേയർ എറിക് ആദംസ് ട്വീറ്റ് ചെയ്തു. എലി നിർമാർജന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായിട്ടായിരിക്കും നിയമനം നൽകുക. 1,20,000 മുതൽ 1,70,000 ഡോളർവരെയാണ് ശമ്പള പാക്കേജ്. രൂപയിൽ കണക്കാക്കിയാൽ ഇത് 1,38,44,375.00 രൂപ വരും. എലി നിർമാർജന പദ്ധതികൾ തയ്യാറാക്കുക, മേൽനോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന […]Read More
ഉംറ വിസയിൽ പോകുന്ന കുവൈറ്റിൽ നിന്നുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി. പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഹജ്ജ് ഉംറ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈറ്റിനൊപ്പം ബ്രിട്ടൻ, തുണീഷ്യ, ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങൾക്കും ഇത് ബാധകമാണ്. സ്മാർട്ട് ഫോണുകളിൽ ‘സൗദി വിസ ബയോ’ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താണ് വിരലടയാളം രജിസ്റ്റർ ചെയ്യേണ്ടത്. ആപ്ലിക്കേഷനിൽ പ്രവേശിച്ചശേഷം വിസയുടെ തരം നിർണയിക്കുക, പാസ്പോർട്ട് ഇൻസ്റ്റന്റ് റീഡ് ചെയ്യുക, ഫോൺ കാമറയിൽ മുഖത്തിന്റെ ഫോട്ടോയെടുത്ത് അപ് ലോഡ് ചെയ്യുക, 10 വിരലുകളുടെയും […]Read More
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി ലൈബ്രേറിയനെ താൽക്കാലികമായി ആറു മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ). യോഗ്യത SSLC, CLISc or Degree in Library & Information Science, തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് എഴുതാനും വായിക്കാനും അറിയുകയോ വേണം. പ്രായപരിധി 18-36. ഒഴിവുകളുടെ എണ്ണം ഒന്ന്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ […]Read More
പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0471- 2202266.Read More
ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.Read More