സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ റബ്ബർ ടെക്നോളജിസ്റ്റ് തസ്തികയിൽ ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഇ.റ്റി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. അപേക്ഷകർക്ക് 01.01.2022ന് 35 വയസു കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 39500-83000 രൂപ. ബി.ടെക് ഇൻ റബ്ബർ ടെക്നോളജി/തത്തുല്യം/ ബി.എസ് സി കെമിസ്ട്രിയും മികച്ച റബ്ബർ ഫാക്ടറിയിലെ 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് […]Read More
Tags :news
മീഡിയ / ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ 2023 ലേക്ക് പുതുക്കാന്‍ ഓണ്‍ലൈനായി 2022 ഡിസംബര്‍ 09 വെള്ളിയാഴ്ച വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി http://www.iiitmk.ac.in/iprd/login.php എന്ന പേജിലെത്തി അക്രഡിറ്റേഷന്‍ നമ്പരും പാസ്വേഡും ടൈപ്പ് ചെയ്താല്‍ നിലവിലുള്ള പ്രൊഫൈല്‍ പേജ് ലഭിക്കും. പാസ്വേഡ് ഓര്‍മയില്ലാത്തവര്‍ ‘ഫോര്‍ഗോട്ട് പാസ്വേഡ്’ വഴി റീസെറ്റ് ചെയ്താല്‍ പുതിയ പാസ്വേഡ് നിങ്ങളുടെ അക്രഡിറ്റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഇ-മെയില്‍ ഐഡിയില്‍ എത്തും. (പുതിയ പാസ്വേഡ് മെയിലിന്റെ ഇന്‍ബോക്‌സില്‍ കണ്ടില്ലെങ്കില്‍ സ്പാം ഫോള്‍ഡറില്‍ കൂടി പരിശോധിക്കണം.) പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ […]Read More
ദഹനപ്രശ്നങ്ങൾ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചൽ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങൾ മൂലം ഉണ്ടാകുന്നതാണ്. എന്നാൽ തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങൾ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ദഹനപ്രശ്നങ്ങൾ അകറ്റാം. വേനൽക്കാലത്തെ അപേക്ഷിച്ച് ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നു. എന്നിരുന്നാലും, സ്വയം നന്നായി ജലാംശം നൽകുന്നത് വളരെ പ്രധാനമാണ്. നിർജ്ജലീകരണം പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. വീട്ടിലുണ്ടാക്കുന്ന സൂപ്പുകളും ഹോട്ട് ചോക്ലേറ്റ് പോലുള്ള പാൽ പാനീയങ്ങളും ഉൾപ്പെടെ, ദിവസവും 8 ഗ്ലാസെങ്കിലും […]Read More
തുളസി ശരീരത്തിന്റെ ആരോഗ്യം പല വിധത്തിൽ വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തുളസി നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പല സാധാരണ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും അണുബാധകൾക്കെതിരെ പോരാടുന്നതിനും സഹായിക്കുന്നു. തുളസി ചായയായി കുടിക്കുകയോ അല്ലാതെയോ കഴിക്കുകയോ ചെയ്യാവുന്നതാണ്. കൂടാതെ, ഇത് എല്ലുകളും ഹൃദയവും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ കെയുടെ മികച്ച ഉറവിടം കൂടിയാണ്. ശരീരത്തെ പിരിമുറുക്കവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന ഒരു അഡാപ്റ്റോജനായി തുളസി പ്രവർത്തിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും നിയന്ത്രിക്കാനുള്ള കഴിവ് തുളസിക്കുണ്ട്. ഇത് ഉയർന്ന രക്തത്തിലെ […]Read More
ഇംഗ്ലണ്ടിനെ വലച്ച് സ്ട്രെപ് എ അണുബാധ. ഇരയാവുന്നതില്‍ ഏറെയും കുട്ടികള്‍. സ്ട്രെപ്റ്റോകോക്കസ് പയോജീൻസ് ബാക്ടീരിയ സൃഷ്ടിക്കുന്ന അണുബാധ നേരത്തെ ഉണ്ടായിരുന്നതാണെങ്കിലും മുന്‍പെങ്ങും കാണാത്ത രീതിയിലാണ് സമീപ കാലത്ത് കുട്ടികളില്‍ ഇത് വ്യാപകമാവുന്നത്. ഇന്നലെ മരിച്ച അഞ്ച് വയസുകാരി അടക്കം ഒന്‍പത് കുട്ടികളാണ് ചുരുങ്ങിയ കാലയളവില്‍ ലണ്ടനില്‍ ഈ അണുബാധ മൂലം മരിച്ചത്. ബെല്‍ഫാസ്റ്റിലെ ബ്ലാക്ക് മൌണ്ടന്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അഞ്ച് വയസുകാരി. ചെറിയ തൊണ്ട വേദനയും പനിയിലും ആരംഭിച്ച രോഗം വളരെ പെട്ടന്നാണ് അപകടകരമായ നിലയിലേക്ക് […]Read More
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’ .ചിത്രത്തിന്റ ഐഎഫ്എഫ്കെ പ്രീമിയർ തീയതി പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.മൂന്ന് ദിവസമാണ് ‘നൻപകൽ നേരത്ത് മയക്കം’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക. 12-ാം തിയതി ടാഗോർ തിയറ്ററിൽ 3. 30നും 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ആണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക. പ്രീമിയർ തീയതികൾ പുറത്തുവിട്ട് കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.Read More
വിവിധ പദ്ധതികളിലെ നിലവിലുളള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുന്ദമംഗലം, തൂണേരി ബ്ലോക്കുകളിലെ ബി.സി2, തോടന്നൂര്‍, പേരാമ്പ്ര, ചേളന്നൂര്‍, കുന്ദമംഗലം ബ്ലോക്കുകളിലെ ബിസി3 എന്നീ ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും, അഭിമുഖത്തിന്റയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കുകളില്‍ താമസിക്കുന്നവര്‍, ജില്ലയില്‍ താമസിക്കുന്നവര്‍, ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംര്‍ 15 ന് വൈകീട്ട് 5 മണി. […]Read More
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തിരുവല്ലം ACE എൻജിനിയറിങ് കോളേജും ചേർന്ന് ഡിസംബർ 17ന് ACE എൻജിനിയറിങ് കോളേജിൽ മിനി ജോബ്‌ഫെയർ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നതിനു താത്പര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/wD9hVt7oq8zgFieAA എന്ന ലിങ്കിൽ ഗുഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. ഉദ്യോഗാർഥികൾക്കുള്ള മറ്റ് നിർദേശങ്ങൾ ലിങ്കിൽ ലഭ്യമാകും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ഡിസംബർ 17ന് രാവിലെ 9.30ന് തിരുവല്ലം ACE എൻജിനിയറിങ് കോളേജിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. SSLC, Plus Two, Degree, […]Read More
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോം മാനേജറുടെ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്‌സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 നും 45 നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 22,500 രൂപ. സെക്യൂരിറ്റി തസ്തികയിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 23 […]Read More
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ലര്‍ക്ക് തസ്‍തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരം തസ്‍തികയാണിത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഡിപ്ലോയമോ ആണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. ഇംഗ്ലീഷ്, അറബി ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും അറിയുന്നവരായിരിക്കുകയും വേണം. അപേക്ഷകര്‍ക്ക് ഇംഗീഷ് – അറബി ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവുണ്ടായിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. എല്ലാ അലവന്‍സുകളും ഉള്‍പ്പെടെ 5,550 ഖത്തര്‍ റിയാലായിരിക്കും പ്രതിമാസ ശമ്പളം. അപേക്ഷകരുടെ പ്രായപരിധി 21 വയസിനും 40 വയസിനും […]Read More