Tags :news

Information

താല്‍ക്കാലിക ഒഴിവുകള്‍

കേരള വാട്ടര്‍ അതോറിറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മോണിറ്ററിങ് യൂണിറ്റിലേക്ക് പ്രൊജക്ട് മാനേജര്‍, പ്രൊജക്ട് എഞ്ചിനീയര്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ഐ.ടി സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രൊജക്ട് മാനേജര്‍ തസ്തികയിലേക്ക് ബി.ടെക്ക് (സിവില്‍/ മെക്കാനിക്കല്‍/ കെമിക്കല്‍) ബിരുദവും വാട്ടര്‍ സപ്ലൈ പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. പ്രൊജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് ബി.ടെക്ക് സിവില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് വാട്ടര്‍ […]Read More

Jobs

പോസ്റ്റല്‍ വകുപ്പില്‍ ഒഴിവുകള്‍

പോസ്റ്റല്‍ വകുപ്പ് ഉള്‍പ്പെടെ വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റാഫ് സെക്ഷൻ കമ്മീഷൻ (SSC) ഇപ്പോള്‍ പോസ്റ്റൽ അസ്സിസ്റ്റന്റ്സ് /സോർട്ടിങ് അസ്സിസ്റ്റന്റ്സ്(PA/SA),ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO) ആൻഡ് ലോവർ ഡിവിഷണൽ ക്ലാർക്ക് (LDC) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 4500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് […]Read More

Education

പിജി കോഴ്സുകളിലേക്ക് 21 വരെ അപേക്ഷിക്കാം

സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യൂ.എച്ച് കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി എം.എസ്‌സി(SLP), മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (MASLP) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. […]Read More

Business

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4975 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 20 രൂപ ഉയർന്നു. വിപണിയിലെ വില 4115 രൂപയാണ്.Read More

India Transportation

ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങുന്നു

തങ്ങളുടെ എക്കാലത്തെയും വലിയ സർവീസ് സ്റ്റേഷൻ ആരംഭിക്കാൻ തയ്യാറായി ഇൻഡിഗോ. നോർത്ത് ഗോവയിലെ മോപ്പയിലെ ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദിവസേന 12 വിമാനങ്ങളും ആഴ്ചയിൽ 168 പുതിയ വിമാനങ്ങളും ഇൻഡിഗോ പ്രഖ്യാപിച്ചു. പുതിയ ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബജറ്റ് കാരിയറുകളുടെ ഏറ്റവും വലിയ എക്കാലത്തെയും പുതിയ സ്റ്റേഷൻ ലോഞ്ച് ആയിരിക്കും ഇത്. വടക്കൻ ഗോവയിലെ സംസ്ഥാനത്തെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം, പ്രധാനമന്ത്രി മോദി ഡിസംബർ 11 ന് ഉദ്ഘാടനം ചെയ്യും, 2023 ജനുവരി […]Read More

Kerala

ലഹരിവ്യാപനത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്

ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടിസിലെ കാര്യങ്ങൾ ഗൗരവമേറിയ കാര്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എന്നാല്‍ കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ല. ഇന്ത്യയില്‍ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.Read More

Crime Kerala Viral news

ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ മൊഴിമാറ്റി

പാറശാല ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ച് ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലം ആണ് കുറ്റസമ്മതം നടത്തിയതെന്നുമാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നൽകിയത്. രഹസ്യമൊഴി പെൻ ക്യാമറയിൽ കോടതി പകർത്തിയിട്ടുണ്ട്. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ​ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന […]Read More

Events Kerala

2020ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ 2020ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അച്ചടി മാധ്യമ വിഭാഗത്തിൽ മാധ്യമം ദിനപത്രത്തിലെ നൗഫൽ കെ. ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘സംവരണ അട്ടിമറിയുടെ കേരള മോഡൽ’ എന്ന റിപ്പോർട്ടിനാണു […]Read More

Health

കൈപ്പത്തിയില്‍ തൊലിയിളകുന്നുണ്ടോ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ചിലരുടെ കൈപ്പത്തികളില്‍ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നത് നാം ശ്രദ്ധിച്ചിരിക്കാം. കൈപ്പത്തികള്‍ വല്ലാതെ വരണ്ടിരിക്കും. ചിലപ്പോള്‍ തൊലിയിളകി പോകുന്നുമുണ്ടാകും. പ്രത്യേകിച്ച്‌ കാരണമില്ലാതെ തന്നെ കൈപ്പത്തിക്കുള്ളില്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യാം. പലപ്പോഴും അലര്‍ജി മൂലമാകാം കൈപ്പത്തിക്കുള്ളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത്. ചിലരില്‍ അലര്‍ജി കാരണം ചുവന്നു തടിച്ച പാടുകള്‍ രൂപപ്പെടുകയും ചെയ്തേക്കാം. തണുപ്പ് അധികമുള്ള കാലാവസ്ഥയില്‍ കഴിയുമ്പോൾ കൈകള്‍ വല്ലാതെ വരണ്ടുപോകാം. മഞ്ഞുകാലത്തിന്റെ സവിശേഷത മൂലം കൈപ്പത്തിയിലെ തൊലി പറിഞ്ഞുവരാനും സാധ്യതയുണ്ട്. വിരലുകളില്‍ മോതിരമണിഞ്ഞിട്ടുണ്ടെങ്കില്‍ അവയ്‌ക്കിടയില്‍ അണുക്കള്‍ ഇരുന്ന് അലര്‍ജിയുണ്ടായേക്കാം. ചിലര്‍ക്ക് […]Read More

Jobs

അസിസ്റ്റന്റ് പ്രൊഫസ‍‍ർ ഒഴിവ്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഹെഡ് & നെക്ക് സർജറി തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 24 വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.Read More