Tags :news

Events Gulf

മദർ ഓഫ് ദ നേഷൻ മേളക്ക്​ തുടക്കം

10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ദ​ർ ഓ​ഫ് ദ ​നേ​ഷ​ൻ മേ​ള​യു​ടെ ആ​റാം എ​ഡി​ഷ​ന്​ അ​ബൂ​ദ​ബി കോ​ർ​ണി​ഷി​ൽ തു​ട​ക്ക​മാ​യി. എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ അം​​ഗം ഷെയ്ഖ് ത​യ്യി​ബ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ണ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ക​ലാ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര​വും പ്രാ​ദേ​ശി​ക​വു​മാ​യ സം​​ഗീ​ത​പ​രി​പാ​ടി​ക​ൾ, ശി​ൽ​പ​ശാ​ല​ക​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ വി​നോ​ദ​പ​രി​പാ​ടി​ക​ളാ​ണ് ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ പ്ര​ധാ​ന സം​​ഗീ​ത​ബാ​ൻ​ഡാ​യ മി​യാ​മി ബാ​ൻ​ഡി​ന്‍റെ രാ​ത്രി പ​രി​പാ​ടി ഉ​ദ്ഘാ​ട​ന ദി​വ​സം​ത​ന്നെ മേ​ള​യെ സ​ജീ​വ​മാ​ക്കി. വൈ​കീ​ട്ട് നാ​ലു​മു​ത​ൽ പു​ല​ർ​ച്ചെ 12 വ​രെ​യാ​ണ് മേ​ള​യു​ടെ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ലെ സ​മ​യം. […]Read More

Information

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത കംബൈൻഡ് ഹയർ സെക്കൻഡറിതല പൊതു പരീക്ഷ 2022-ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി https://ssc.nic.in – എന്ന വെബ്സൈറ്റിലൂടെ 2023 ജനുവരി നാലിനകം സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ/പട്ടികജാതി/ പട്ടികവർഗം /ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാ ഫീസില്ല. 2023 ഫെബ്രുവരി / മാർച്ച് മാസങ്ങളിലായിരിക്കും പരീക്ഷ. കൃത്യമായ പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. പരീക്ഷാ രീതി, സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് […]Read More

National

ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. ഡിഎംകെ സർക്കാർ ഒന്നരവർഷം പിന്നിടുമ്പോൾ മന്ത്രിസഭാ പുനഃസംഘടനയിലൂടെയാണ് ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക് എത്തുന്നത്. ഉദയനിധി സ്റ്റാലിന് യുവജന ക്ഷേമവും കായിക വകുപ്പും നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 2021 മെയ് മാസത്തിലാണ് എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റെടുത്തു. […]Read More

Education

എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് മാനേജ്‌മെന്റ് (CAM) പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസഭവൻ […]Read More

Information

ഓപ്പൺ ഫോറത്തിൽ ലിജോജോസ് പെല്ലിശ്ശേരിയും സിദ്ധാർഥ് ശിവയും

രാജ്യാന്തരമേളയിലെ ഓപ്പൺ ഫോറം ഇന്ന് (തിങ്കൾ)സമകാലിക മലയാള സിനിമ കലയും കാലവും എന്ന വിഷയം ചർച്ച ചെയ്യും. സംവിധായകരായ ലിജോ ജോസ് പെല്ലിശേരി ,കെ എം കമൽ ,ജിയോ ബേബി, സിദ്ധാർഥ് ശിവ ,മനോജ് കാന സജിത മഠത്തിൽ , എസ് ഹരീഷ് ,സ്മിത സൈലേഷ് എന്നിവർ പങ്കെടുക്കും സിനിമ നിരൂപകൻ അജു കെ നാരായണൻ മോഡറേറ്ററാവും.ചടങ്ങിൽ FFSI പ്രസിദ്ധീകരണമായ ദൃശ്യതാളത്തിന്റെ മലയാള സിനിമ പതിപ്പ് പ്രകാശനം ചെയ്യും. മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ വൈകുന്നേരം അഞ്ചിനാണ്‌ ചർച്ച.Read More

Health

ഈന്തപ്പഴം കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം. അവയിൽ ധാരാളം പോഷകങ്ങൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ പോഷക ഗുണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുകയും രോഗം തടയുകയും ചെയ്യും. കൂടാതെ, ഈന്തപ്പഴത്തിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് ഗുണം ചെയ്യും. നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം ഉയരുന്നത് തടയാൻ സഹായിക്കും. ഈന്തപ്പഴം പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമാണ്. അത് ഫിറ്റ്നസ് നിലനിർത്താനും നമ്മുടെ […]Read More

Jobs

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പഞ്ചാബിലുള്ള സെയിന്റ് ബച്ചൻപുരി ഐ.സി.എസ്.ഇ ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ടവർക്കു വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രീപ്രൈമറി ടീച്ച‍ർ (സ്ത്രീകൾക്കുമാത്രം), പ്രൈമറി ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ തുടങ്ങിയ തസ്തികകളിൽ നിയമനം. ഉദ്യോഗാർഥികൾ ഡിസംബർ 21നകം https://forms.gle/AKt4n3tr8pjg3kLV8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: National Career Service Centre for SC/STs, […]Read More

Jobs

ക്യാമ്പ് അസിസ്റ്റന്റ് നിയമനം

പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിൽ കെ.ടി.യു മൂല്യനിർണയ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമയാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. ഉദ്യോഗാർത്ഥികൾ 12ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2343395, 2349232.Read More

Information

സ്പീച്ച് ബിഹേവിയർ ആൻഡ് ഒക്കുപേഷൺ തെറാപ്പിസ്റ്റ് നിയമനം

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാറടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യൂപേഷൻ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ ബിരുദധാരികളുടെ അഭാവത്തിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. യോഗ്യരായ ഉദ്യോഗാർത്ഥികൾ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഡിസംബർ 22നു രാവിലെ 11നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസനപദ്ധതി ഓഫീസർ, ഐസിഡിഎസ് വാമനപുരം, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെഞ്ഞാറമൂട്.പി.ഒ […]Read More

Business

സ്വർണ്ണ വില കുതിക്കുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. ഒരു പവൻ സ്വർണ്ണത്തിന് 120 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ബുധനാഴ്ച ഒരു പവൻ സ്വർണ്ണത്തിന് 160 രൂപ ഉയർന്നിരുന്നു. 40000 ത്തിനോട് അടുക്കുകയാണ് സംസ്ഥാനത്ത് സ്വർണ്ണവില. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 39920 രൂപയാണ്.Read More