Tags :news

Information

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഡെങ്കിപ്പനി / ചിക്കുന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്‌സ് ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നാല് ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 23നാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, എന്നാല്‍ ബിരുദം നേടിയിരിക്കാന്‍ പാടില്ല. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ […]Read More

Viral news

നിര്‍ത്തിയിട്ട കാറിൽ രാജവെമ്പാല

വയനാട് കാട്ടിക്കുളം പനവല്ലി റോഡിൽ കുണ്ടത്തിൽ പുഷ്പജന്റെ വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പകൽ മുറ്റത്തു കൂടെ ഇഴഞ്ഞ് കാർ ഷെഡിലേക്ക് കയറിയ പാമ്പിനെ വീട്ടുകാർ കണ്ടിരുന്നു. എന്നാൽ ചേരയാണെന്നാണ് കരുതിയിരുന്നത്. തുടർന്ന് രാത്രിയിലും പാമ്പ് പുറത്ത് വരാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ബോണറ്റിനുള്ളിൽ കുടുങ്ങിയ നിലയിൽ പാമ്പിനെ കണ്ടത്.തുടർന്ന് തൃശ്ശിലേരി സെക്ഷനിലെ വനപാലകരേയും നോർത്ത് വയനാട് വനം ഡിവിഷനിലെ പാമ്പു സംരക്ഷകൻ സുജിത്തിനേയും വിവരമറിയിച്ചു. ഫോട്ടോ കണ്ട് […]Read More

Crime

ബ്ലേഡ് കൊണ്ട് ആക്രമണം: രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

തിരക്കേറിയ തൃശ്ശൂര്‍ ശക്തൻ ബസ് സ്റ്റാൻഡിൽ മൂന്നു പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരുക്കേൽപിച്ചു. ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് സ്റ്റാൻഡിൽ വച്ച് മൂന്ന് പേരെ ബ്ലേഡ് കൊണ്ട് വരിഞ്ഞ് ആക്രമിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപത്തെ കള്ളുഷാപ്പിൽ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന് തുടര്‍ച്ചയായിരുന്നു ആക്രമണം എന്നാണ് വിവരം. ഷാപ്പിൽ നിന്നും സ്റ്റാൻഡിലെത്തിയ മൂന്ന് പേര്‍ക്ക് നേരെയായിരുന്നു ആക്രമണം. തൃശ്ശൂര്‍ സ്വദേശികളായ അനിൽ, മുരളി, നിഥിൻ എന്നിവർക്കാണ് പരിക്കേറ്റത്. അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിൻ്റെ കൈത്തണ്ടയിലും ബ്ലേഡ് […]Read More

Jobs

താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എച്ച്.എം.സി മുഖേനയുള്ള താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, എക്സ് റേ ടെക്നീഷ്യൻ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, എക്സ് റേ ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ആശുപത്രി അറ്റന്റർ ഗ്രേഡ് 2, സെക്യൂരിറ്റി സ്റ്റാഫ് (ആൺ) ഡേറ്റാ എൻട്രി ഓപ്പറേറ്റർ (എം ആർ […]Read More

Business

സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 39760 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 4970 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച റെക്കോർഡ് വിലയിലായിരുന്ന സ്വർണവില കഴിഞ്ഞ ദിവസവും കുറഞ്ഞിരുന്നു. ഒരു പവന് ചൊവ്വാഴ്ച 40,240 രൂപയായിരുന്നു വില. വ്യാഴാഴ്ച 39,920 രൂപയായിരുന്നു പവന് വില. 320 രൂപയുടെ ഇടിവാണ് പവന് ഇന്നലെ ഉണ്ടായത്.Read More

Information

ഫീല്‍ഡ് വര്‍ക്കര്‍മാരെ താത്കാലികമായി നിയമിക്കുന്നു

നേമം താലൂക്ക് ആശുപത്രിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. എന്‍.വി.ബി.ഡി.സി.പി പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നത്. ഡിസംബര്‍ 22നാണ് അഭിമുഖം. ആറ് ഒഴിവുകളിലേക്കാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചിട്ടുള്ളതും ബിരുദം നേടിയിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷകര്‍. നല്ല ശാരീരിക ക്ഷമത ഉള്ളവരും മറ്റു രോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം. 45 വയസ്സ് തികയാത്തവര്‍ ആയിരിക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ,വയസ്സ്, […]Read More

National

നാല് കാലുകളുമായി പെൺകുഞ്ഞ് പിറന്നു 

മധ്യപ്രദേശിൽ നാല് കാലുകളോടെ പെൺകുഞ്ഞ് ജനിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ബുധനാഴ്ചയാണ് കമല രാജ ആശുപത്രിയിലെ വനിതാ ശിശുരോഗ വിഭാഗത്തിൽ സിക്കന്ദർ കാമ്പൂ പ്രദേശത്തെ ആരതി കുശ്വാഹ കുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശു ആരോഗ്യത്തോടെയിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. 2.3 കിലോയാണ് പെൺകുഞ്ഞിന്റെ ഭാരം. പ്രസവശേഷം, ഗ്വാളിയോറിലെ ജയാരോഗ്യ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ സൂപ്രണ്ടിനൊപ്പം ഡോക്ടർമാരുടെ സംഘം കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് ജനനസമയത്ത് നാല് കാലുകളുണ്ട്. അവൾക്ക് […]Read More

Business

വിപണി ഇടിവിൽ

ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഇന്ന് ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണി ഇടിഞ്ഞു പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറ് ഇടിഞ്ഞ് 18,350 ലെവലിന് താഴെ വ്യാപാരം ചെയ്തു, അതേസമയം ബിഎസ്ഇ സെൻസെക്സ് 300 പോയിന്റ് താഴ്ന്ന് 61,480 ലെവലിൽ വ്യാപാരം നടത്തി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വരെ ഇടിഞ്ഞതിനാൽ ബ്രോഡർ മാർക്കറ്റുകളും ഇടിഞ്ഞു. എല്ലാ മേഖലകളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഐടി സൂചിക ഏറ്റവും കൂടുതൽ ഇടിഞ്ഞു.Read More

Health

മുഖത്തെ കറുത്തപാടുകള്‍ക്ക് വിട; ഈ വഴി പരീക്ഷിക്കാം

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാര്‍വാഴ. ഇതില്‍ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വരണ്ട ചര്‍മ്മക്കാര്‍ക്ക് കറ്റാര്‍വാഴ മോയ്സ്ചറൈസര്‍ പോലെ ഉപയോഗിക്കാവുന്നതാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട് . വിറ്റാമിന്‍ എ, ബി, സി, കോളിന്‍, ഫോളിക് ആസിഡ് എന്നിവ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. സൂര്യതാപം, തിണര്‍പ്പ്, എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാര്‍വാഴ. ഇത് ശരീരത്തിലെ പിഎച്ച്‌ ലെവല്‍ സന്തുലിതമാക്കാനും […]Read More

Events

ജിദ്ദ പുസ്തകമേള

ജി​ദ്ദ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള ജി​ദ്ദ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ജ​ല​വി സ​ന്ദ​ർ​ശി​ച്ചു. മേ​ള​യി​ലെ​ത്തി​യ ഗ​വ​ർ​ണ​ർ പു​സ്​​ത​ക സ്​​റ്റാ​ളു​ക​ൾ മു​ഴു​വ​ൻ ചു​റ്റി​ന​ട​ന്നു ക​ണ്ടു. ഈ​മാ​സം എ​ട്ടി​നാ​ണ്​ ജി​ദ്ദ സൂ​പ്പ​ർ​ഡോ​മി​ൽ പു​സ്​​ത​ക​മേ​ള​ക്ക്​ തു​ട​ക്ക​മാ​യ​ത്. സാ​ഹി​ത്യ-​പ്ര​സി​ദ്ധീ​ക​ര​ണ-​മൊ​ഴി​മാ​റ്റ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ച്ച മേ​ള​യി​ൽ ച​രി​ത്രം, ഭൂ​മി​ശാ​സ്ത്രം, സാ​ഹി​ത്യം, സം​സ്കാ​രം, സ​യ​ൻ​സ്, പു​രാ​വ​സ്തു​ക്ക​ൾ, യാ​ത്രാ​വി​വ​ര​ണം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഗ്ര​ന്ഥ​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്​. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി നി​ര​വ​ധി പേ​രാ​ണ്​ മേ​ള കാ​ണാ​ൻ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മേ​ള ഈ ​മാ​സം 17ന്​ ​സ​മാ​പി​ക്കും.Read More