തിരൂരങ്ങാടി ഗവ: ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള സുവോളജി (ജൂനിയര്‍) അധ്യാപക താത്ക്കാലിക തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ നാളെ (ഡിസംബര്‍ 20 ) രാവിലെ 11 ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ നടക്കും. താത്പര്യമുളള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.Read More
Tags :news
മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിവയ്ക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് എന്നിവയാണ് നൽകുന്നത്. അപേക്ഷകൾ 24ന് വൈകിട്ട് 3നകം നൽകണം. റിപ്പോർട്ടുകളുടെ/ പരിപാടികളുടെ ആറ് പകർപ്പുകൾ സഹിതം നിശ്ചിത […]Read More
യുവാക്കളിലും കുട്ടികളിലും സംഭവിക്കുന്ന കേള്‍വി തകരാറുകള്‍ പുതിയ കാലത്ത് ഇയര്‍ ഫോണിന്റെ അമിതോപയോഗം സംഭാവന ചെയ്യുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതലും 35 വയസിന് താഴെയുള്ളവര്‍ക്കാണ് ഇത്തരത്തില്‍ കേള്‍വി പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും സമീപകാലത്ത് പുറത്തുവന്ന പഠനങ്ങള്‍ പറയുന്നു. ഇതില്‍ 50 ശതമാനത്തോളം പേരും ഇയര്‍ഫോണില്‍ അമിത ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്ന ശീലമുള്ളവരാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ചെവിക്കകത്തെത്തുന്ന ശബ്ദം ചെറിയ രോമങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന, ദ്രാവകമുള്ള ‘കോക്ലിയ’ എന്ന ഭാഗത്തെത്തുന്നു. ശബ്ദതരംഗങ്ങള്‍ ഇവിടെയെത്തുമ്പോൾ ദ്രാവകവും ചെറിയ രോമങ്ങളും കൂട്ടത്തില്‍ ഇളകുന്നു. ഈ […]Read More
മാധ്യമ പ്രവർത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകൾ പുനർസ്ഥാപിച്ച് ട്വിറ്റർ. ട്വിറ്റർ നടപടിയിൽ വിമർശനം ശക്തമായതോടെയാണ് അക്കൗണ്ടുകൾ പുനസ്ഥാപിച്ചത്. മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച ട്വിറ്ററിൻ്റെ നടപടിയെ യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു. ഇത്തരം നടപടികൾ തുടർന്നാൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിറകെയാണ് മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ പുനസ്ഥാപിക്കുമെന്ന് ഇലോൺ മസ്ക് തന്നെ വ്യക്തമാക്കിയത്. ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, വാഷിങ്ടൺ പോസ്റ്റ് എന്നീ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. […]Read More
ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പ്രധാന ഭക്ഷണങ്ങളുണ്ട്. ഒന്നാമതായി മുട്ട, പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. അവശ്യ പോഷകങ്ങള്‍ അടങ്ങിയ മുട്ട വണ്ണം കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണ്. പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ കുറഞ്ഞ കലോറി ഭക്ഷണമാണ് മുട്ട. മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചേക്കാം. തെെരാണ് ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട രണ്ടാമത്തെ ഭക്ഷണം. പതിവായി തൈര് കഴിക്കുന്നത് അമിത ഭാരവും പൊണ്ണത്തടിയും കുറയാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മൂന്ന് നേരം തെെര് കഴിക്കുന്ന ആളുകള്‍ക്ക് […]Read More
മുട്ടയുടെ വെള്ളയും മഞ്ഞയും നിറയെ ഫാറ്റും വിറ്റാമിനുകളും പോഷകഗുണങ്ങളും നല്ല കൊളസ്‌ട്രോളും അടങ്ങിയിട്ടുള്ളതാണ് മുട്ട എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി, ബയോടിന്‍, തിയാമിന്‍, വിറ്റാമിന്‍ ബി 12 എന്നിവയുടെ കലവറയാണ് മുട്ട. സെലേനിയം വൈറ്റമിന്‍ ഡി, പ്രോട്ടീന്‍ എന്നിവയും മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയില്‍ 78 കലോറി ഊര്‍ജം, 6.3 ഗ്രാം പ്രോട്ടീന്‍, 212 മില്ലിഗ്രാം കൊളസ്‌ട്രോള്‍, 5.5 ഗ്രാം ഫാറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ […]Read More
കാലിക്കറ്റ് സര്‍വകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകര്‍ ഇടുക്കി ജില്ലയില്‍ നിന്ന് പുതുസസ്യത്തെ കണ്ടെത്തി. സസ്യശാസ്ത്ര പഠനവിഭാഗം മുന്‍മേധാവിയും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്‌സോണമി സെക്രട്ടറിയുമായ പ്രൊഫ. സന്തോഷ് നമ്പി, ഗവേഷകനായ തൃശൂര്‍ തൈക്കാട്ടുശ്ശേരി രയരോത്ത് വിഷ്ണു മോഹന്‍ എന്നിവരാണ് പുതുസസ്യത്തെ കണ്ടെത്തിയത്. പോളിഗാല ഇടുക്കിയാന എന്നാണ് സസ്യത്തിന് പേര് നല്‍കിയിരിക്കുന്നത്. അമൃതാഞ്ജന്‍ ചെടി എന്നറിയപ്പെടുന്ന പോളിഗാലെസിയെ കുടുംബത്തിലെ പോളിഗാല ജനുസ്സില്‍പ്പെടുന്നതാണ് ഈ സസ്യം. വേരുകള്‍ക്ക് അമൃതാഞ്ജന്‍ ബാമിന്റെ മണമുള്ളതിനാലാണ് ഇങ്ങനെയൊരു പേര്. ഇടുക്കി ജില്ലയിലെ കോട്ടപ്പാറ, കാറ്റാടിക്കടവ് […]Read More
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ-ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്ആര്‍പി) കോഴ്‌സില്‍ നിലവിലുള്ള ഒഴിവിലേക്ക് നടത്തപ്പെടുന്ന സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 20ന് ഉച്ചയ്ക്ക് 2 മണിക്കുശേഷം കോളേജില്‍ നടത്തുന്നു. എസ്എസ്എല്‍സി/തത്തുല്യ കോഴ്‌സും, (മെഷീനിസ്റ്റ്, ഫിറ്റര്‍, പ്ലാസ്റ്റിക് പ്രോസെസ്സിങ് ഓപ്പറേറ്റര്‍, ഫൌണ്ട്രി മാന്‍, ഡൈ മേക്കര്‍ (ജിഗ്‌സ് ആന്‍ഡ് ഫിക്‌സ്‌ചേര്‍സ് ആന്‍ഡ് ടൂള്‍; ഡൈ മേക്കര്‍ (ഡൈസ് ആന്‍ഡ് മോള്‍ഡ്‌സ്) എന്നീ ഏതെങ്കിലുമൊരു ട്രേഡില്‍ ഐടിഐ പാസ്സായവരോ അല്ലെങ്കില്‍ ഫിറ്റിങ്/കാര്‍പെന്റ്റി/ടെര്‍നിങ് ട്രേഡില്‍ ഏതെങ്കിലുമൊന്നില്‍ […]Read More
കേരള തീരത്ത് ഇന്ന് (ഡിസംബര്‍ 17) ഉച്ച മുതല്‍ നാളെ (ഡിസംബര്‍ 18) രാത്രി 08:30 വരെ 1.7 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് […]Read More
ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്സിനെ നിയമിക്കുന്നു. അഞ്ച് ഒഴിവുകളാണുള്ളത്. ദിവസവേതന അടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. ഏഴാം ക്ലാസ് പാസായ ബിരുദം നേടിയിട്ടില്ലാത്തവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാകണം. താല്പര്യമുള്ളവര്‍ ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12 മണി വരെ കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ […]Read More